'പിന്നീട് കണ്ടത് പഴയ ഭാനുപ്രിയയെ അല്ല, മുഖത്ത് സന്തോഷമില്ല; മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന്...'

നടി ഭാനുപ്രിയ ഇന്നും പ്രേക്ഷകരുടെ മനസിലെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലുമുള്ള മികവും സ്ക്രീൻ പ്രസൻസും ഭാനുപ്രിയയെ ഉയരങ്ങളിലെത്തിച്ചു. ഭാനുപ്രിയയുടെ നൃത്ത ആരാധകരുടെ മനസിൽ മായാതെയുണ്ട്. ശ്രീദേവി ഹിന്ദി സിനിമാ രം​ഗത്ത് മുന്നേറിയത് പോലെ ഭാനുപ്രിയക്ക് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാനായി. ഇന്ന് അഭിനയ രം​ഗത്ത് ഭാനുപ്രിയയെ കാണാറില്ല. പ്രധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ നടി തയ്യാറല്ല. ഭാനുപ്രിയയെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നാലഞ്ച് ദിവസം ഞാൻ കരച്ചിൽ, ഒടുവിൽ മകൻ പറഞ്ഞു; ആ പ്രസ്മീറ്റിന് ശേഷം ഞാനെടുത്ത തീരുമാനം: ഭാ​ഗ്യലക്ഷ്മി
നാലഞ്ച് ദിവസം ഞാൻ കരച്ചിൽ, ഒടുവിൽ മകൻ പറഞ്ഞു; ആ പ്രസ്മീറ്റിന് ശേഷം ഞാനെടുത്ത തീരുമാനം: ഭാ​ഗ്യലക്ഷ്മി

ഭാനുപ്രിയക്ക് ഒരു നടനുമായി പ്രണയമുണ്ടായിരുന്നെന്നാണ് കുട്ടി പത്മിനി പറഞ്ഞത്. ഒരു സമയത്ത് എല്ലാ പെൺകുട്ടികൾക്കും വരുന്ന പ്രണയം ഭാനുപ്രിയക്കും വന്നു. ഒരു നടനെയാണ് പ്രണയിച്ചത്. എന്നാൽ ഭാനുപ്രിയയുടെ അമ്മ ഇതിൽ ഇടപെട്ടു. ഈ ബന്ധം ഇല്ലാതാക്കി. അമ്മ ചെയ്തതാണ് ശരി. കാരണം ആ നടന് അക്കാലത്ത് നിരവധി നടിമാരുമായി പ്രണയമുണ്ടായിരുന്നെന്ന് കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അമ്മയും സഹോദരനും ആയിരുന്നു ഭാനുപ്രിയയുടെ എല്ലാം. എത്ര പ്രതിഫലം വാങ്ങണം, പണം എങ്ങനെ സൂക്ഷിക്കണം എന്നൊന്നും ഭാനുപ്രിയക്ക് അറിയില്ലായിരുന്നു. എല്ലാം അമ്മയും സഹോദരനുമാണ് നോക്കിയത്. ഒരു ഘട്ടത്തിൽ ഭാനുപ്രിയയും അമ്മയും തമ്മിൽ വഴക്കുണ്ടായി. ഭാനുപ്രിയ വീട് വിട്ടിറങ്ങി. അന്ന് എവിഎം സ്റ്റുഡിയോയിൽ വാഴ്കെ എന്ന സീരിയൽ ചെയ്യുകയാണ് ഭാനുപ്രിയ.

Bhanupriya

ഈ സ്റ്റുഡിയോയിൽ ഒരു വീട് ഭാനുപ്രിയക്ക് ഏർപ്പാടാക്കി. തന്റെ ഒരു സീരിയലിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. നല്ല രീതിയിൽ അവർ അഭിനയിച്ചു. അതിന് ശേഷം അവരുമായി എനിക്ക് ടച്ചില്ല. പിന്നീട് ഭാനുപ്രിയ വിവാഹം ചെയ്ത് അമേരിക്കയിൽ സെറ്റിലായെന്നാണ് കേട്ടത്. അമേരിക്കയിൽ‌ എന്താണം സംഭവിച്ചതെന്തെന്ന് അറിയില്ല. ഭർത്താവ് മരിച്ചെന്ന് ചിലർ പറയുന്നു. സത്യം ആർക്കും അറിയില്ല.

വായ തുറന്നാൽ വർഗീയത! നിങ്ങളുടെ ശവം കാണാൻ താൽപര്യമില്ല! ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ
വായ തുറന്നാൽ വർഗീയത! നിങ്ങളുടെ ശവം കാണാൻ താൽപര്യമില്ല! ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ

കുറേക്കാലത്തിന് ശേഷം ന‌ടികർ സംഘത്തിന്റെ വോ‌ട്ടിം​ഗിന് പോയപ്പോഴാണ് പിന്നീട് ഭാനുപ്രിയയെ കാണുന്നത്. അന്ന് ഞാൻ കണ്ടത് പഴയ ഭാനുപ്രിയയെ ആയിരുന്നില്ല. മുഖത്ത് സന്തോഷമില്ല. പിന്നീട് പല തവണ കണ്ടപ്പോഴും ഭാനുപ്രിയ ഇങ്ങനെയായിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. മകളെ ഭനുപ്രിയ എനിക്ക് പരിചയപ്പെടുത്തി. നല്ല ഭം​ഗിയുണ്ട്. പഠിക്കുകയാണ്.മകൾക്കായാണ് ഞാൻ ജീവിക്കുന്നതെന്ന് ഭാനുപ്രിയ അന്ന് പറഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു. നായികയായിരുന്ന കാലത്ത് ഭാനുപ്രിയക്ക് മേക്കപ്പ് ചെയ്യാനും ഹെയർ സ്റ്റെെൽ ചെയ്യാനും യൂണിറ്റിലുള്ളവർക്ക് സന്തോഷമായിരുന്നു. കാരണം പല ആർട്ടിസ്റ്റുകളും മേക്കപ്പ് ചെയ്യുമ്പോൾ ദേഷ്യപ്പെടും. വിഗ് വെക്കുമ്പോൾ ഹെയർ പിൻ കുത്തും. അപ്പോൾ വേദനിച്ചാൽ സ്റ്റാഫുകളോട് നടിമാർ ദേഷ്യപ്പെടും. എന്നാൽ ഭാനുപ്രിയ അങ്ങനെയായിരുന്നില്ല. കണ്ണടച്ച് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിലിരിക്കുമെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X