ആദ്യം മോഹന്‍ലാല്‍, പിന്നെ ജയറാം!!! ഒടുവില്‍ ഭരതന്റെ കുഞ്ചന്‍ നമ്പ്യാര്‍ക്ക് സംഭവിച്ചത്???
തകഴിയുടെ ഒറ്റ വാക്കിന്റെ പുറത്തായിരുന്നു മോഹന്‍ലാല്‍ ആ ചിത്രത്തില്‍ നിന്ന് പിന്മാറിയത്.
ആക്ഷേപ ഹാസ്യത്തിന് എന്നും മലയാളത്തില്‍ ഒരു സ്ഥാനം ഉണ്ടായിരുന്നു. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ തന്നെയായിരുന്നു അതിന് തുടക്കം കുറിച്ച്. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നതിനേക്കുറിച്ചുള്ള ആലോചനകള്‍ സംവിധായകന്‍ ഭരതനുണ്ടായിരുന്നു.
ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!
അതിനുള്ള പ്രാരംഭ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തേക്കുറിച്ച് വളരെയേറെ ഗൗരവമേറിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികളുമായി ഭരതന്‍ ഏറെ ദൂരം മുന്നോട്ട് പോയിരുന്നു.

മോഹന്‍ലാലിനെ കുഞ്ചന്‍ നമ്പ്യാരായി കാസ്റ്റ് ചെയ്താണ് ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ മുന്നോട്ട് നീങ്ങിയത്. അനുഗ്രഹ സിനി ആര്‍ട്ടിസ്റ്റിന്റെ ബാനറില്‍ വിബികെ മേനോനാണ് സിനിമ നിര്‍മിക്കുന്നത്. ഭരതനും ജയരാജ് വാര്യരും കടവന്ത്രയിലുള്ള വിബികെ മേനോന്റെ അനുഗ്രഹയില്‍ ഒത്തുകൂടി.

മോഹന്‍ലാല്‍ കുഞ്ചന്‍ നമ്പ്യാരാകുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു സാഹിത്യകാരനായ തകഴി പ്രസ്താവന, കുഞ്ചന്‍ നമ്പ്യാരാകാന്‍ മോഹന്‍ലാല്‍ കൊള്ളില്ല. മോഹന്‍ലാലിന്റെ രൂപം കുഞ്ചന്‍ നമ്പ്യാര്‍ക്ക് ചേരില്ല.

തകഴിയുടെ പരാമര്‍ശം ശ്രദ്ധയില്‍പെട്ട മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് ജയറാമിനെ നായകനാക്കാന്‍ ഭരത് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥാ ചര്‍ച്ചകള്‍ മാടമ്പ് കുഞ്ഞിട്ടനുമായി നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്്ടുകള്‍.

സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാര്യമായി മുന്നോട്ട് പോയെങ്കിലും പിന്നീട് കുഞ്ചന്‍ നമ്പ്യാര്‍ മാറ്റി വച്ച് ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നീ ചിത്രങ്ങള്‍ ഭരതന്‍ സംവിധാനം ചെയ്തു. പിന്നീട് കുഞ്ചന്‍ നമ്പ്യാരുമായി വീണ്ടും സജീവമാകാനായിരുന്നു തീരുമാനം.

ചുരത്തിന് ശേഷം വീണ്ടും കുഞ്ചന്‍ നമ്പ്യാരിലേക്ക് തിരിയാമെന്ന് പറഞ്ഞിരുന്നെങ്കിലും 1998 ജൂലൈ മാസത്തില്‍ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ജൂലൈ 30 കുഞ്ചന്‍ നമ്പ്യാര്‍ എന്ന ആഗ്രഹം ബാക്കിയാക്കി ഭരതന്‍ മരണത്തിന് കീഴടങ്ങി.

ഒരുമാസത്തോളം പകല്‍ മുഴുവന്‍ നടത്തിയ തിരക്കഥ രചന. വൈകുന്നേരങ്ങളില്‍ എല്ലാം മറന്നുള്ള കലാപരിപാടികളും തമാശകളും. ഭരതന്റെ വലിയൊരു സ്വപ്‌നമായിരുന്നു ആ ചിത്രം. എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തോടെ ആ പ്രൊജക്ടും അവസാനിക്കുകയായിരുന്നു.


Click it and Unblock the Notifications