തകഴിയുടെ ‘രണ്ടിടങ്ങഴി’ സിനിമയാക്കാൻ ഭരതൻ തീരുമാനിച്ചിരുന്നു, നായകനായി കണ്ടിരുന്നത് സൂപ്പർ താരത്തെ
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭരതൻ. ഇന്നും ഭരതൻ ചിത്രങ്ങൾ സിനിമാ കോളങ്ങളിൽ ചർച്ച വിഷയമാണ്. വരകളുടേയും നിറങ്ങളുടേയും ലോകത്ത് നിന്നാണ് ഭരതൻ സിനിമാ ലോകത്ത് എത്തുന്നത്. സംവിധായകൻ, തിരക്കഥാകൃത്ത്, എന്നിങ്ങനെ സിനിമയിൽ തിളങ്ങി നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കലാസംവിധായകനിൽനിന്ന് സംവിധായകനായപ്പോൾ അത് വരയുണ്ടായിരുന്ന സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് അദ്ദേഹം കടന്നു വരുന്നത്.

മനുഷൃജീവിതത്തിന്റെ അതിസൂക്ഷ്മവും സങ്കീർണ്ണവുമായ അവസ്ഥകളെയും, മാനസിക ഭാവങ്ങളെയും, സവിശേഷ ചാരുതയോടെ, അദ്ദേഹം വെള്ളിത്തിരയിലേക്ക് പകർത്തി. പ്രമേയത്തിൽ മാത്രമല്ല, ആവിഷ്ക്കാരത്തിലും, അവ വേറിട്ടു നിന്നു. ആദ്യ ചിത്രമായ പ്രയാണത്തിലൂടെ തന്നെ ഭരതൻ സ്പർശം പ്രകടിപ്പിച്ചു. ഇന്നും മലയാള സിനിമ ലോകം ഓർമിച്ചിരിക്കുന്ന ഒരു കഥപാത്രമാണ് പ്രയാണത്തിലെ കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച ബ്രാഹ്മണപൂജാരിയായെ. 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
മലയാള സിനിമയിൽ മികച്ച സാഹിത്യ സൃഷ്ടികൾ ചലച്ചിത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. അത്തരത്തിലുളള ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയ നേടുകയും ചെയ്തിരുന്നു . തകഴിയുടെ 'ചെമ്മീൻ' എന്ന സിനിമയായിരുന്നു സാഹിത്യ ലോകത്ത് നിന്ന് ആദ്യമായി കടമെടുത്ത സിനിമ. ഇന്നും ചെമ്മീൻ മലയാള സിനിമ ലോകത്ത് ചർച്ച വിഷയമാണ്. കറുത്തമ്മയും പരീക്കുട്ടിയുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും അതുപോലെ നിലനിൽക്കുന്നുണ്ട്. തകഴി ശിവശങ്കരപിള്ളയുടെ 'രണ്ടിടങ്ങഴി' എന്ന സിനിമയും ചലച്ചിത്രാവിഷ്കാരമായി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കാൻ ഭരതൻ എന്ന ഇതിഹാസ സംവിധായകൻ ആലോചിച്ചിരുന്നു.
മോഹൻലാലിനെ മുന്നിൽ കണ്ടായിരുന്നു അത്തരമൊരു പ്രോജക്റ്റ് ആലോചിച്ചത്. 'സർവ്വകലാശാല' എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി മോഹൻലാലിനോട് ജോൺ പോൾ എന്ന തിരക്കഥാകൃത്ത് അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ഭരതൻ - ജോൺ പോൾ ടീമിന്റെ സ്വപ്ന ചിത്രം കൂടിയായിരുന്നു 'രണ്ടിടങ്ങഴി'. പക്ഷേ ചില പ്രതിസന്ധികൾ മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു.


Click it and Unblock the Notifications











