മരണ വീട്ടിൽ മകളും മരുമകളും തമ്മിൽ വഴക്ക്, ഭാരതിരാജയുടെ സ്വത്തുക്കൾ മകൾ കൈക്കലാക്കി, ഷെയർ ചോദിച്ചതിന് അടിച്ചു!
കഴിഞ്ഞ ദിവസമാണ് തമിഴിലെ പ്രശസ്തനായ സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചത്. അദ്ദേഹത്തിന്റെ പൊതുദർശന ചടങ്ങിന്റെയും ശവസംസ്കാര ചടങ്ങിന്റെയും വീഡിയോകൾ വൈറലായിരുന്നു. അതിൽ ഏറെ വൈറലായത് അദ്ദേഹത്തിന്റെ മകൾ ജനനിയും മരുമകളും നടിയുമായ നന്ദനയും തമ്മിൽ നടന്ന വഴക്കായിരുന്നു. ഭാരതിരാജയുടെ മകൻ മനോജിന്റെ ഭാര്യയാണ് നന്ദന. കഴിഞ്ഞ വർഷം ഹൃദയാഘാതം സംഭവിച്ചാണ് മനോജ് മരിച്ചത്.
ഇപ്പോഴിതാ ഭാരതിരാജയുടെ കുടുംബവുമായി ബന്ധപ്പെട്ട് പൊതുജനത്തിന് അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ബാലാജി പ്രഭു. മനോജിന്റെ മരണശേഷം ഭാരതിരാജയുടെ സ്വത്തുക്കൾ മകൾ കൈക്കലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മനോജ് ഏറെ കാലമായി സ്വത്തിലെ തന്റെ ഷെയർ ഭാഗിച്ച് തരാൻ ഭാരതിരാജ സാറിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

പക്ഷെ അദ്ദേഹം സ്വത്ത് ഭാഗം ചെയ്തില്ല. കാലശേഷം മക്കൾ വീതിച്ച് എടുത്തോട്ടേയെന്ന് കരുതിയതാകും. അല്ലെങ്കിൽ സിനിമയിൽ നിക്ഷേപിച്ച് മനോജ് സ്വത്ത് നശിപ്പിക്കുമോയെന്ന് ഭയന്ന് കൊടുക്കാതിരുന്നതുമാകാം. തനിക്ക് അവകാശപ്പെട്ട സ്വത്ത് വീതം വെച്ച് തന്നില്ലെന്നതിനാൽ ഭാരതിരാജ സാറിനും മനോജിനും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ തന്നെ ഒരു തഗ് ഓഫ് വാർ നടക്കുന്നുണ്ടായിരുന്നു.
മനോജിനെ വലിയൊരു നടനാക്കി മാറ്റണമെന്ന ആഗ്രഹം ഭാരതിരാജയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ മനോജ് അഭിനയിച്ച സിനിമകൾ വിജയിച്ചില്ല. സംവിധായകനായും പേര് സമ്പാദിക്കാൻ കഴിഞ്ഞില്ല. ഭാരതിരാജയ്ക്ക് തമിഴ്നാട്ടിൽ പലയിടങ്ങളിലായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. നാൽപത്തിയഞ്ച് വർഷം മുമ്പ് വാങ്ങിയവ മിക്കതും പെരുകി ആയിരം കോടിക്ക് അടുത്ത് മൂല്യം വരുന്ന സ്വത്തുക്കളായി മാറി.
തന്റെ ഷെയർ ലഭിച്ചാൽ ബിസിനസ് പോലെ എന്തെങ്കിലും തുടങ്ങാം എന്ന ഉദ്ദേശത്തിലാകും മനോജ് ഷെയർ ചോദിച്ചത്. ഭാരതിരാജ സാറിന്റെ നീലാങ്കരയിലെ വസതിക്ക് മാത്രം 60 കോടിയാണ് മതിപ്പ്. എന്തായാലും അവസാനം തനിക്ക് വന്ന് ചേരേണ്ട സ്വത്തല്ലേ. അതിൽ നിന്നും ഷെയർ ചോദിക്കുന്നതിൽ തെറ്റില്ലെന്നാകും മനോജ് ചിന്തിച്ചത്. മനോജിന് വരുമാനമില്ല.
സ്വത്തുമായി ബന്ധപ്പെട്ട് അച്ഛനും മകനും തർക്കിക്കുന്നതിനിടയിൽ മനോജിനെ ഭാരതിരാജ സാർ അടിച്ചു. പലർക്കും ഇതൊന്നും അറിയില്ല. മകന് സ്വത്തുകൊടുക്കാതിരിക്കുക എന്ന ഉദ്ദേശമായിരുന്നില്ല അദ്ദേഹത്തിന് മകൻ സ്വത്ത് വിറ്റ് നശിപ്പിക്കുമോയെന്ന ഭയമായിരുന്നു. മനോജ് മരിക്കുന്നത് വരെ ഇരവരും തമ്മിൽ സംസാരിക്കാറില്ലായിരുന്നു.

സ്വത്ത് വീതം വെയ്ക്കാൻ ഭാരതിരാജ സാർ സമ്മതം അറിയിച്ച് വൈകാതെ മനോജ് മരിച്ചു. ഭാരതിരാജ സാറിനോട് ആദ്യം മകന്റെ മരണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീടാണ് അറിയിച്ചത്. അന്ന് വീണതാണ് അദ്ദേഹം. പിന്നീട് പഴയതുപോലെ ഉഷാറായി അദ്ദേഹത്തിനെ ആരും കണ്ടിട്ടില്ല. മകന്റെ മരണം അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.
കഴിഞ്ഞ ഒന്നര വർഷക്കാലം അദ്ദേഹം ഒരുപാട് വിഷമം അനുഭവിച്ചു. മരുന്ന് പോലും കഴിക്കാറില്ലായിരുന്നു. അതുപോലെ മനോജ് മരിച്ചശേഷം ഭാരതിരാജ സാറിന്റെ മകൾ അദ്ദേഹത്തെ പറഞ്ഞ് കൺവിൻസ് ചെയ്യിപ്പിച്ച് പല സ്വത്തുക്കളും സ്വന്തം പേരിലേക്ക് മാറ്റി. ചിലത് വിറ്റു. മനോജിന്റെ ഭാര്യയ്ക്കും മക്കൾക്കുമായി 20 കോടി രൂപയുടെ സ്വത്താണ് എഴുതിവെച്ചത്. ആയിരം കോടിക്ക് അടുത്ത് ഭാരതിരാജ സാറിന് സ്വത്തുണ്ട്.
ഭാരതിരാജ സാറിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയ നന്ദനയ്ക്കും മക്കൾക്കും അർഹിച്ച അംഗീകാരം പോലും അന്ന് അവിടെ ലഭിച്ചില്ല. അതിന്റെ പേരിലാണ് അന്ന് ജനനിയും നന്ദനയും തമ്മിൽ വഴക്കുണ്ടായത്. വലിയ വഴക്ക് ഉണ്ടാവാതിരിക്കാൻ ഇടപെട്ടത് രാധിക ശരത്കുമാറാണ് എന്നും ബാലാജി പ്രഭു പറഞ്ഞു.


Click it and Unblock the Notifications


