'വേദനയാണ്... പക്ഷെ ചെയ്യാതിരിക്കാനാവില്ലല്ലോ...'; മകളുടെ പുതിയ വിശേഷം വീഡിയോയായി പങ്കുവെച്ച് നടി സോനു സതീഷ്!
മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് സീരിയൽ താരം സോനു സതീഷിന്റേത്. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം നര്‍ത്തകി, നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് താരത്തിന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് സോനു തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സോനു സോഷ്യൽമീഡിയ വഴിയാണ് എപ്പോഴും ആരാധകർക്കിടയിൽ ലൈവായി നിൽക്കുന്നത്. മകളുടെ വരവോടെ സോനുവിന്റെ സന്തോഷം മകളെ ചുറ്റിപ്പറ്റിയാണ്. മകളുടെ പുത്തൻ ഫോട്ടോയും അവളുടെ വളർച്ചയും അവൾക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാമാണ് സോനു സോഷ്യൽമീഡിയയിൽ ഏറെയും പങ്കുവെക്കുന്നത്.
ആത്മീയ എന്നാണ് മകൾക്ക് സോനു പേരിട്ടിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു മകളുടെ ചോറൂണ് ചടങ്ങ്വ താരം നടത്തിയത്. ഇപ്പോഴിത ഒരു വയസിനോട് അടുക്കാൻ പോകുന്ന മകളുടെ കാത്കുത്തിയ വിശേഷങ്ങളാണ് സോനു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
കാത് കുത്തുന്ന സമയത്ത് ബൈലില്‍ നോക്കിയിരിക്കുകയായിരുന്നു കുഞ്ഞ്. അതിനിടയിലായിരുന്നു കാത് കുത്തിയത്. വേദനയെടുത്ത് വാവിട്ട് നിലവിളിക്കുമ്പോള്‍ സോനു കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് കരച്ചില്‍ മാറ്റുന്നുണ്ടായിരുന്നു. മകളുടെ കാത് കുത്തുന്നത് കണ്ടുനിൽക്കാൻ കഴിയാതെ സോനുവും മുഖം തിരിച്ച് ഇരിക്കുകയായിരുന്നു. സ്വന്തം മകൾക്ക് വേദനിക്കുന്നത് ഏത് അമ്മയാണ് കണ്ട് നിന്ന് ആസ്വദിക്കുക.
കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പഠിച്ച പണി പതിനെട്ടും സോനു പയറ്റുന്നുണ്ടായിരുന്നു. 'ഒടുവില്‍ ഞങ്ങൾ അത് ചെയ്തു. വേദനയുള്ള കാര്യമാണ്. പക്ഷെ... ചെയ്യാതിരിക്കാനാവില്ലല്ലോ. മൊബൈലില്‍ കുഞ്ഞിന് വീഡിയോ കാണിക്കുന്നത് ഞാനൊരിക്കലും പോത്സാഹിപ്പിക്കില്ല. ചില സാഹചര്യങ്ങളില്‍ അത് ചെയ്‌തെ മതിയാവൂ' എന്നുമായിരുന്നു സോനു കുഞ്ഞിന്റെ കാതുകുത്തുന്ന വീഡിയോ പങ്കിട്ട് കുറിച്ചത്.

സോനുവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതും സിനിമ-സീരിയൽ മേഖലയിൽ നിന്ന് നിരവധി പേർ കമന്റുമായി എത്തി. അയ്യോ.... ചക്കരേ എന്നായിരുന്നു അശ്വതിയുടെ കമന്റ്. കരയിപ്പിച്ച് കളഞ്ഞു... ഇപ്പോ സുന്ദരിക്കുട്ടിയായി തുടങ്ങിയ കമന്റുകളും വീഡിയോയുടെ താഴെയുണ്ട്. 2022 ജൂലൈയിലാണ് സോനുവിനും അജയ്ക്കും മകൾ ജനിച്ചത്. അജയ് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.
ഭർത്താവിനൊപ്പം ആന്ധ്രയിലാണ് താനെന്നും ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും സോനു അടുത്തിടെ പറഞ്ഞിരുന്നു. ഗർഭശേഷമുണ്ടായ ശാരീരിക മാറ്റങ്ങളെ മുൻനിർത്തി പരിഹസിക്കുന്നവർക്കെതിരെ സോനു രംഗത്തെത്തിയിരുന്നു.
നൃത്തത്തിലൂടെയാണ് സോനുവിന്റെ കരിയര്‍ ആരംഭിയ്ക്കുന്നത്. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും സമ്മാനങ്ങള്‍ സ്വന്തമാക്കുന്ന സോനു ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് ആങ്കറിങ് രംഗത്തേക്ക് വരുന്നത്. വാല്‍ക്കണ്ണാടി എന്ന ഷോയുടെ അവതാരകയായി എത്തിയതിലൂടെ ക്യാമറയുടെ മുന്നിലേക്ക് ഇറങ്ങി. കരിയര്‍ മാത്രമായിരുന്നു സോനുവിന്റെ ശ്രദ്ധ.
ബാഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുച്ചുപ്പുടിയില്‍ എം എ നേടിയ താരം നൃത്തത്തില്‍ വീണ്ടും സജീവമായി. അതിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സ്ത്രീധനം എന്ന സീരിയലില്‍ വാണി എന്ന നെഗറ്റീവ് വേഷം ചെയ്തുകൊണ്ടാണ് സോനു പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല കരിയറിലും സോനുവിന് അത് ബ്രേക്കായി.
സ്ത്രീധനത്തിലെ സോനുവിന്റെ കഥാപാത്രം ഇഷ്ടപ്പെടാത്തവർ പക്ഷെ ഭാര്യ സീരിയൽ സംപ്രേഷണം ചെയ്തപ്പോൾ മുതൽ സോനുവിന്റെ ആരാധകരായി. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലി ഭവ എന്ന സീരിയലിലാണ് ഏറ്റവും ഒടുവില്‍ സോനു അഭിനയിച്ചത്.


Click it and Unblock the Notifications