രമ്യ നമ്പീശന് ആശംസയോടൊപ്പം ഭാവനയുടെ സ്നേഹ ചുംബനവും! വീഡിയോ വൈറൽ
മോളിവുഡിലെ അടുത്ത സുഹൃദങ്ങളാണ് നടിമാരായ ഭാവനയും രമ്യ നമ്പീശനും . ഇവരുടെ സൗഹൃദ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രിയ സുഹൃത്തിന് ആശംസയുമായി ഭാവന രംഗത്തെത്തിയിരിക്കുകയാണ്. രമ്യാ നമ്പീശന്റെ ഏറ്റവും പുതിയ ചിത്രമാണ് കുഹുകു. ചിത്രത്തിന് ആശംസ നേർന്നാണ് ഭാവന എത്തിയിരിക്കുന്നത്.
ചിത്രത്തിൽ രമ്യാ നമ്പീശൻ തന്നെ ആലപിച്ചിരിക്കുന്ന ഗാനമായ കുഹുകു എന്നു തുടങ്ങുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ടാണ് പ്രിയസുഹൃത്തിന് ആശംസ നേർന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടന്നും എല്ലാ വിധ ആശംസകളും നേരുന്നു എന്നും ഭാവന വീഡിയോ യിൽ പറയുന്നുണ്ട്. രമ്യ തന്നെയാണ ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭാവനയ്ക്ക് നന്ദി പറഞ്ഞ് രമ്യയും രംഗത്തെത്തിയിട്ടുണ്ട്. ഓർമവച്ച കാലം മുതല്ഡ തനിയ്ക്കുളള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവന. ഉയർച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്താണ് ഭാവനയെന്നും രമ്യ കുറിച്ചു. തനിയ്ക്കൊപ്പം നിൽക്കുന്നതിന് ഭാവനയക്ക് നന്ദി പറയുന്നതായും രമ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്.
രമ്യ നമ്പീശൻ എൻകോർ ഒരുക്കുന്ന കുഹുകുവിന്റെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. വയനാടി സ്നേഹം എന്ന പേരിലായിരുന്നു ഇത് പുറത്തെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിക്കുന്നത്.


Click it and Unblock the Notifications











