»   » വിവാഹത്തോടെ സിനിമയോട് വിട പറയുന്ന അഭിനേത്രികള്‍ ഭാവനയെ ശ്രദ്ധിക്കൂ, നവീനും ഇതേ അഭിപ്രായം!

വിവാഹത്തോടെ സിനിമയോട് വിട പറയുന്ന അഭിനേത്രികള്‍ ഭാവനയെ ശ്രദ്ധിക്കൂ, നവീനും ഇതേ അഭിപ്രായം!

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സമയത്ത് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച നിരവധി അഭിനേത്രികളുണ്ട്. എന്നാല്‍ അവരില്‍ പലരും പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പ്രേക്ഷകര്‍ ഇന്നും അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും ചിലര്‍ പൊതുപരിപാടികളിലെ സ്ഥിരം സാന്നിധ്യമായി മാറാറുണ്ട്.

മുടിവെട്ടിയപ്പോള്‍ നസ്രിയയുടെ ക്യൂട്ട്നസ് കൂടിയോ?കണ്ണെടുക്കാന്‍ തോന്നുന്നില്ല ഈ ചിത്രങ്ങളില്‍ നിന്ന്

ദിലീപിനൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ ചങ്കായി നിന്ന മീനാക്ഷി, ഈ മകള്‍ കാണിച്ചതല്ലേ ഹീറോയിസം?

കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. റോമിയോ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഭാവനയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമയില്‍ തുടരും

വിവാഹത്തോടെ ഭാവനയും സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുമോയെന്ന ആശങ്ക ആരാധകരെ അലട്ടിയിരുന്നു. എന്നാല്‍ അത്തരത്തില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കില്ലെന്നാണ് താരം വ്യക്തമാക്കിയിട്ടുള്ളത്.

നല്ല വേഷം

നല്ല കഥാപാത്രത്തെ ലഭിച്ചാല്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുമെന്നാണ് ഭാവന വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഭാവന നായികയാകുന്ന അടുത്ത കന്നഡ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്.

നവീന് താല്‍പര്യമില്ല

വിവാഹത്തിന് ശേഷം സിനിമയൊന്നും ചെയ്യാതെ വീട്ടില്‍ ഒതുങ്ങിക്കൂടുന്നതിന് നവീനും താല്‍പര്യമൊന്നുമില്ലെന്നും ഭാവന പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമയില്‍ തുടരണം

വിവാഹ ശേഷവും സിനിമയില്‍ തുടരണണെന്നാണ് നവീന്‍ പറഞ്ഞിട്ടുള്ളത്. സിനിമയാണ് തന്നെ എന്നും പിന്തുണച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ സിനിമയില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ കഴിയില്ല.

മലയാള സിനിമയിലും അഭിനയിക്കും

ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണാണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള സിനിമ. പൃഥ്വിരാജിന്റെ സഹോദര ഭാര്യയായാണ് താരം വേഷമിട്ടത്. അവസരം ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും താരം പറയുന്നു.

നവീന്‍ ഓടിയെത്തി

ജീവിതത്തില്‍ ഒരു മോശം കാര്യം സംഭവിച്ചപ്പോള്‍ ആദ്യം വിളിച്ചത് നവീനെയായിരുന്നു. ബംഗളുരുവില്‍ നിന്ന് നവീന്‍ കൊച്ചിയിലേക്ക് ഓടിയെത്തിയിരുന്നുവെന്നും താരം പറയുന്നു.

പ്രണയത്തെക്കുറിച്ച് അറിഞ്ഞത്

നവീനാണ് മുഴുവന്‍ പിന്തുണയും തന്ന് കൂടെ നിന്നത്. ഇതോടെയാണ് ആ പ്രണയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞതെന്നും ഭാവന പറയുന്നു. അഞ്ച് വര്‍ഷത്തെ രഹസ്യമായിരുന്നു അന്ന് പുറത്തായത്.

എല്ലാ കാര്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്

ഇതുവരെയുള്ള ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നവീനോട് തുറന്നുപറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും കലാലയ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു.

നിര്‍മ്മാതാവിനെ ജീവിത പങ്കാളിയാക്കി

കന്നഡയിലെ ആദ്യ സിനിമയായ റോമിയോയുടെ നിര്‍മ്മാതാവായ നവീനെയാണ് ഭാവന ജീവിത പങ്കാളിയാക്കിയത്. ഭാവനയെക്കൂടാതെ മേനക. ചിപ്പി, വിദ്യാ ബാലന്‍, ശ്രീദേവി തുടങ്ങിയ താരങ്ങളും നിര്‍മ്മാതാവിനെയാണ് ജീവിതപങ്കാളിയാക്കിയത്.

English summary
Bhavana is talking about her decision to stay back in film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam