'ആറ് വർഷമാകുന്നു... ആ സുദിനം കൂടുതൽ സുന്ദരമാക്കിയത് എന്റെ ക്രഷ്'; പഴയ ഓർമകൾ പൊടിതട്ടിയെടുത്ത് നടി ഭാവന!

മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയിൽ മിന്നിത്തിളങ്ങുന്ന നായിക നടിയായി മാറിയ ഭാവന വിവാഹശേഷവും അഭിനയത്തിൽ സജീവമാണ്. ഏറ്റവും ശക്തയായ സ്ത്രീയായിട്ടാണ് മലയാളികൾ ഭാവനയെ കാണുന്നത്. കാരണം ഈ മുപ്പത്തിയേഴ് വയസിനിടയിൽ ഒരു സ്ത്രീ കടന്നുപോകാൻ ആ​ഗ്രഹിക്കാത്ത എല്ലാ ദുരിതങ്ങളും ഭാവന താണ്ടി കഴിഞ്ഞു.

പൊട്ടിത്തകർന്ന് പോയിടത്ത് നിന്നാണ് എല്ലാം കൂട്ടിയൊട്ടിച്ച് നടി വീണ്ടും ജീവിതത്തിലേക്ക് കയറി വന്നത്. അതുകൊണ്ട് തന്നെ ആരാധന എന്നതിലുപരി ഭാവനയോട് ബഹുമാനം കലർന്ന സ്നേഹമാണ് മലയാളികൾക്ക്. മലയാളിയാണെങ്കിലും ഇന്ന് കർണാടകയുടെ മരുമകളാണ് ഭാവന. 2018 ജനുവരി 22നായിരുന്നു ഭാവനയുടെയും കന്നട സിനിമാ നിർമാതാവായ നവീന്റെയും വിവാഹം.

Bhavana, Priyanka Chopra

ഒരു പ്രണയ വിവാഹമായിരുന്നു. സിനിമാ സെറ്റുകളിൽ വെച്ച് തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കേരളക്കര കൊണ്ടാടിയ വിവാഹമായിരുന്നു ഭാവനയുടേത്. ഇന്നും വധുവാകാൻ തയ്യാറെടുക്കുന്ന പെൺകുട്ടികൾ ഭാവനയുടെ വെഡ്ഡിങ് ഫോട്ടോകളാണ് റഫറൻസായി എടുക്കാറുള്ളത്.

അത്രത്തോളം മനോഹരവും വ്യത്യസ്തത നിറഞ്ഞതുമായിരുന്നു ഭാവനയുടെ വിവാഹം. മെഹന്ദി അടക്കമുള്ള വിവിധ ഫങ്ഷനുകളുമായി മൂന്ന് നാല് ദിവസം നീണ്ട പരിപാടികളാണ് ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഈ വരുന്ന ജനുവരി 22 ആകുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിന്റെ ഓർമകൾക്ക് ആറ് വയസാകും.

കേരളം മുഴുവൻ സന്തോഷത്തോടെ ഉറ്റുനോക്കിയ വിവാഹത്തിന് ഭാവനയ്ക്ക് നിരവധി സർപ്രൈസുകളാണ് കൂട്ടുകാരും ബന്ധുക്കളും എല്ലാം ചേർന്ന് ഒരുക്കിയത്. അതിൽ ഭാവനയ്ക്ക് തന്നെ വലിയൊരു ഷോക്കായ സർപ്രൈസ് ബോളിവുഡ്, ഹോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര വെർച്വലായി അറിയിച്ച വിവാ​ഹമം​ഗളാശംസകളായിരുന്നു.

ആ വലിയ സർപ്രൈസ് തനിക്ക് ലഭിച്ചിട്ട് ആറ് വർഷം തികയുമ്പോൾ മനോഹരമായ സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി ഭാവന. വിവാഹത്തോടനുബന്ധിച്ച് നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ഒപ്പം ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തനിക്കയച്ച വിവാഹ ആശംസയുടെ വീഡിയോയും ഉൾപ്പടെയായിരുന്നു ഭാവനയുടെ പോസ്റ്റ്.

Bhavana, Priyanka Chopra

ആ മനോഹര ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം. ആശംസകൾ അയച്ച് ഈ ദിനം കൂടുതൽ സ്പെഷലാക്കിയ എന്റെ വുമൺ ക്രഷ് പ്രിയങ്ക ചോപ്രയ്ക്ക് നന്ദി എന്നാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് ഭാവന കുറിച്ചത്. മാധ്യമപ്രവർത്തകനായ ജിതേഷ് പിള്ള, മെഹന്ദി ദിനത്തൽ തന്നെ സുന്ദരിയായി അണിയിച്ചൊരുക്കിയ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് തുടങ്ങിയവർക്കും ഭാവന നന്ദി അറിയിച്ചിട്ടുണ്ട്.

നിരവധി പേരാണ് ത്രോബാക്ക് ചിത്രങ്ങൾ താരം പങ്കുവെച്ചപ്പോൾ സ്നേഹം അറിയിച്ച് എത്തിയത്. തനിക്ക് സ്നേഹവും ആശംസയും അറിയിച്ചവർക്ക് തിരികെ അതിന്റെ നന്ദി ഒരു മറുപടി കമന്റിലൂടെയെങ്കിലും പ്രകാശിപ്പിക്കാൻ ഭാവനയും ശ്രമിച്ചിട്ടുണ്ട്. വളയെധികം സന്തോഷം നിറഞ്ഞ വിവാഹ ജീവിതം ആശംസിക്കുന്നു. ഇത് ഭാവനയുടെ പുതിയൊരു ജീവിത യാത്രയിലെ വലിയൊരു ചുവടുവെപ്പാണ്.

ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. ധീരയായ പോരാളിയാണ് നിങ്ങൾ. ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ് എന്നായിരുന്നു പ്രിയങ്ക വിവാഹമം​ഗളങ്ങൾ നേർന്ന് അന്ന് വീഡിയോയിൽ പറഞ്ഞത്. വിവാഹശേഷം പൊതുവെ നായികമാർ അഭിനയം ഉപേക്ഷിക്കും എന്നാൽ ഭാവന അതിൽ നിന്നെല്ലാം വ്യത്യസ്തയായി ദാമ്പത്യവും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ്.

തൃശൂർക്കാരിയായ ഭാവന തുടരെ തുടരെ മലയാള സിനിമകൾ ചെയ്യണമെന്നതാണ് ആരാധകരുടെ ആ​ഗ്രഹം. കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമകളിലും ഭാവന അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: bhavana priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X