ഭാവനയെ വിവാഹം ചെയ്യാനാഗ്രഹിച്ച് വന്നവർ; ഇപ്പോഴും അത് പറഞ്ഞ് ഞാനവളെ കളിയാക്കും; നടിയുടെ സഹോദരൻ ജയദേവ്
സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. വർഷങ്ങൾക്ക് ശേഷം ദ ഡോർ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ഭാവന തിരിച്ചെത്തുന്നു. നടിയുടെ സഹോദരൻ ജയദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ദ ഡോർ. ലെെം ലെെറ്റിൽ അധികം കാണാത്തയാളാണ് ഭാവനയുടെ സഹോദരൻ ജയദേവ് മേനോൻ. ഭാവനയ്ക്കുണ്ടായ വിഷമഘട്ടങ്ങളിലെല്ലാം ആശ്വാസമായി ഒപ്പം ജയദേവ് മേനോൻ ഉണ്ടായിട്ടുണ്ട്.
സഹോദരിയെക്കുറിച്ച് സംസാരിക്കുകയാണ് ജയദേവിപ്പോൾ. ഭാവനയ്ക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ജയദേവ് ഓർമകൾ പങ്കുവെച്ചത്. ഭാവന സിനിമാ താരമായതിനാൽ ലഭിക്കുന്ന ജനശ്രദ്ധ താൻ മനസിലാക്കുന്നെന്ന് ജയദേവ് പറയുന്നു. ചില ആൺകുട്ടികൾ എന്നോട് തന്നെ വന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സഹോദരിയെ ഇഷ്ടമാണ്. ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോഴും അത് പറഞ്ഞ് ഞാനവളെ കളിയാക്കും. നിന്റെ എക്സ് ബോയ്ഫ്രണ്ടിനെ കണ്ടെന്ന് തമാശയായി പറയാറുണ്ടെന്നും ജയദേവ് മേനോൻ പറയുന്നു.

സിനിമാ ജീവിതം പബ്ലിക് ലൈഫ് ആണ്. ആളുകളിൽ നിന്നും മോശം വാക്കുകൾ വരും. ഈ പ്രൊഫഷനിൽ അത് പ്രതീക്ഷിക്കുന്നുമുണ്ട്. സിനിമ സുരക്ഷിതമായ മേഖലയാണ്. സിനിമയിലുള്ളവർ തമ്മിൽ ഒരു കണക്ഷനുണ്ടാകും. ഡ്രെെവറിൽ തുടങ്ങി മാനേജർ, ഡയരക്ടർ, ആർട്ടിസ്റ്റ് എന്നിങ്ങനെ എല്ലാവരും ശ്രദ്ധിക്കാനുണ്ടാകും. സിനിമയ്ക്കുള്ളിൽ ഭയപ്പെടാൻ മാത്രം ഒന്നുമില്ല. ഒരു ആർട്ടിസ്റ്റിനെ അത്രയും സുരക്ഷിതമായി മാനേജർ കൂട്ടിക്കൊണ്ട് പോകുകയും വർക്ക് ചെയ്ത് തിരിച്ച് വരികയും ചെയ്യുന്നു. ചെറുപ്രായം മുതൽ നമ്മൾ കാണുന്നതാണ്. ഭയപ്പെടാൻ ഒന്നുമില്ലെന്നും ജയദേവ് മേനോൻ വ്യക്തമാക്കി.
ഇതേക്കുറിച്ച് ഭാവനയും സംസാരിച്ചു. 2015 ലാണ് അച്ഛൻ മരിക്കുന്നത്. അതുവരെയും അച്ഛനും സെറ്റിൽ വരുമായിരുന്നെന്നും ഭാവന ഓർത്തു. ഭാവനയ്ക്കൊപ്പമുള്ള രസകരമായ ഓർമകളും സഹോദരൻ പങ്കുവെക്കുന്നുണ്ട്. രാത്രി ഒരു മണിയാണ്. ഞാൻ ഉറങ്ങുന്നു. ഭാവന വർക്ക് തീർത്ത് വന്നു. വന്നയുടനെ എന്നെ ഒറ്റയടി. ഞാൻ എന്താണുണ്ടായതെന്ന് കണ്ണ് മിഴിച്ച് നോക്കുമ്പോഴേക്കും അവൾ പോയി.

പിറ്റേ ദിവസം ചോദിച്ചപ്പോൾ ഞാൻ വരുമ്പോൾ നീ ഉറങ്ങുകയായിരുന്നു. അത് കൊണ്ട് ഒരടി തരുന്നു എന്ന് പറഞ്ഞെന്ന് ജയദേവ് ഓർത്തു. കൂടുതൽ പണം ചെലവാക്കാറ് താൻ തന്നെയാണെന്നും ഭാവന പറയുന്നുണ്ട്. ഞാൻ ബാഗും ഷൂസുകളും വാങ്ങുമ്പോൾ എന്തിനാണ് പണമിങ്ങനെ കളയുന്നതെന്ന് ചോദിക്കും.
ഒരിക്കൽ ഞാനും ചേട്ടനും പുറത്ത് പോകുമ്പോൾ ആരോ വലിച്ച സിഗരറ്റിന്റെ കുറ്റി താഴെ ഉണ്ടായിരുന്നു. ഞാൻ അതെടുക്ക്, സ്റ്റെെലിഷായി പിടിക്ക് എന്ന് പറഞ്ഞ് ഞാൻ നിർബന്ധിച്ചു. ചേട്ടൻ സിഗരറ്റ് കുറ്റി വായിൽ വെച്ചതും ഞാൻ ഓടിപ്പോയി അച്ചനോടും അമ്മയോടും പറഞ്ഞ് കാെടുത്തു. ഇങ്ങനെ എന്തെങ്കിലും ഒപ്പിച്ച് താനെപ്പോഴും ചേട്ടനെ വഴക്ക് കേൾപ്പിക്കാറുണ്ടായിരുന്നെന്ന് ഭാവന ഓർത്തു.
മലയാളത്തിൽ ഭാവനയിപ്പോൾ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. കന്നഡയിൽ എന്നും നടി സജീവമായിരുന്നു. മലയാളത്തിൽ നിന്ന് അഞ്ച് വർഷത്തോളം മാറി നിന്നപ്പോഴും കന്നഡയിൽ ഭാവന സിനിമകൾ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











