പ്രതിസന്ധികളില്‍ ചേര്‍ത്ത് പിടിച്ച നവീന്റെ സ്‌നേഹം! ഭാവനയുടെ പ്രണയം തുടങ്ങിയതിങ്ങനെ...
കഴിഞ്ഞ വര്‍ഷമായിരുന്നു മലയാളത്തിന്റെ പ്രിയനടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം നടന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും വിവാഹിതരാവുന്നത്. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികള്‍.

ഏത് പ്രതിസന്ധിയിലും കരുത്തും കരുതലുമായി സമാനതകളില്ലാതെ ചേര്‍ത്ത് പിടിക്കുന്നതിന്റെ പേര് കൂടിയാണ് പ്രണയം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഭാവനയും നവീനും. നവീന്‍ നിര്‍മ്മിച്ച കന്നഡ ചിത്രമായ റോമിയോയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദം ആരംഭിക്കുന്നതും. ഈ സൗഹൃദമാണ് പ്രണയത്തിലെത്തുന്നത്.

ഇതിനിടെ ഭാവനയുടെ അച്ഛന്റെ മരണവും നവീന്റെ അമ്മയുടെ മരണവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടായി. ഈ സമയങ്ങളിലെല്ലാം നവീന്‍ ഭാവനയെ ചേര്‍ത്ത് പിടിച്ചിരുന്നു. ഈ ചേര്‍ത്ത് പിടിക്കലിനെ അല്ലാതെ മറ്റെന്തിനെയാണ് പ്രണയം എന്ന് വിളിക്കുക. 2018 ജനുവരിയില്‍ വിവാഹിതരായ നവീനും ഭാവനയും ഇപ്പോള്‍ ബംഗ്ലൂരിലാണ് സെറ്റിലായിരിക്കുന്നത്. വിവാഹശേഷം കന്നഡ സിനിമയില്‍ സജീവമായി തുടരുകയാണ് നടി.


Click it and Unblock the Notifications