ഭാവനയും രമ്യയും ഭാമയും തിളങ്ങി! ഹേമന്ത് മേനോന്‍റെ വിവാഹവിരുന്നില്‍ വന്‍താരനിര ചിത്രങ്ങള്‍ വൈറല്‍!
മലയാള സിനിമയില്‍ മറ്റൊരു താരം കൂടി വിവാഹിതനായിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറുന്നതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. അടുത്തതായി ഏത് താരമാണ് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് അവര്‍. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. ലാല്‍ ജോസിന്റെ മകളുടെ വിവാഹവും യുവടനടനായ ഹേമന്ത് മേനോന്റെ വിവാഹവും കഴിഞ്ഞ ദിവസമായിരുന്നു.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് റ്റുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് മേനോന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഡോക്ടര്‍ ലവ്, ഓര്‍ഡിനറി, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍, പോക്കിരി സൈമണ്‍, തെങ്കാശിക്കാറ്റ് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. നിലീന നായരെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേരാണ് താരവിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

ഭാവന, രമ്യ നമ്പീശന്‍, ഭാമ, ശാലിന്‍ സോയ, അന്‍സിബ ഹസന്‍, അശ്വതി ശ്രീകാന്ത്, സാധിക വേണുഗോപാല്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയനായികമാരെല്ലാം ഒരുമിച്ചെത്തിയ ചടങ്ങ് കൂടിയായി മാറുകയായിരുന്നു ഇത്. വിവാഹ വിരുന്നിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











