ഭാവനയും കൂട്ടുകാരികളും ആടി തിമിര്‍ത്ത കല്യാണ രാവ്! ചിത്രങ്ങളും വീഡിയോസും വൈറല്‍!

മലയാള സിനിമാ സീരിയല്‍ ലോകത്തെങ്ങും കല്യാണ മേളമാണ്. കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടിയായ വിഷ്ണുപ്രിയ പിള്ളയും ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയും വിവാഹിതരായത്. ഇപ്പോഴിതാ മറ്റൊരു കല്യാണത്തിന്റെ വിശേഷങ്ങളാണ് വരുന്നത്. അടുത്ത സുഹൃത്തുക്കളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം എത്തിയതോടെയാണ് വാര്‍ത്തയില്‍ നിറഞ്ഞത്.

(ഫോട്ടോ കടപ്പാട്: ഇന്‍സ്റ്റാഗ്രാം)

bhavana-and-ramya-nambessan

നടിമാരായ ഭാവന, ശില്‍പ്പ ബാല, സൈനോര ഫിലിപ്പ്, രമ്യ നമ്പീശന്‍, മൃദുല മുരളി, ഷഫ്‌ന എന്നിവരെല്ലമാണ് ആഘോത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നടിമാരെല്ലാം ചേര്‍ന്ന് ഡാന്‍സ് കളിച്ചും മറ്റുമായി വിവാഹനിശ്ചയം അടിച്ച് പൊളിയാക്കി മാറ്റിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം പാട്ടുകളുമായി വിജയ് യേശുദാസും എത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട ചിത്രങ്ങളും വീഡിയോസും അതിവേഗം വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ഇതുപോലെ താരങ്ങളെല്ലാം ഒത്ത് ചേര്‍ന്നിരുന്നത്. ഭാവനയുടെ വിവാഹവും അതിനോടനുബന്ധിച്ച് നടത്തിയ വിവാഹസത്കാരവും വമ്പന്‍ ആഘോഷത്തോടെയായിരുന്നു. ഭാവനയുടെ അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് നൃത്തവും പാട്ടും തുടങ്ങി രസകരമായ പല പരിപാടികളും അന്ന് സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X