വഴക്കുകൾ ഉണ്ടാകുമ്പോൾ ആർക്കൊപ്പം നിൽക്കണമെന്ന് മനസിലാകില്ല; സൗഹൃദം തുടങ്ങിയത് അന്ന്: ഭാവനയും ശിൽപ്പയും

നടി ഭാവനയുടെ അടുത്ത സു​ഹൃത്തുക്കളാണ് രമ്യ നമ്പീശൻ, ശിൽപ്പ ബാല, മൃദുല, സയനോര, ഷഫ്ന തുടങ്ങിയവർ. ഇവർ ഒരുമിച്ചുള്ള ഡാൻസ് വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഭാവനയയുടെ സന്തോഷങ്ങളിലും ദുഖങ്ങളിലും ഒപ്പം നിൽക്കുന്നവരാണിവർ. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സൗഹൃദത്തെക്കുറിച്ച് ഭാവനയും ശിൽപ്പ ബാലയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ സെറ്റിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. രണ്ട് സിനിമകളുടെ ഷൂട്ടിം​ഗ് അടുത്തടുത്തുള്ള ലൊക്കേഷനിലായിരുന്നു. ഹാപ്പി ഹസ്ബന്റ്സ്, ആ​ഗതൻ എന്നീ സിനിമകൾ. എന്റെ മൂന്നാമത്തെ പടമായിരുന്നു ആ​ഗതൻ. അതുവരെ എന്നോട് ലൊക്കേഷനിലുള്ള ആർട്ടിസ്റ്റുകൾ പറഞ്ഞിരുന്നത് നീ കറക്ട് ഭാവന തന്നെയാണെന്നാണ്. ഭാവനയോടും അങ്ങനെ തന്നെയായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് ഐസ് ബ്രേക്ക് എന്ന സംഭവമേ ഉണ്ടായിരുന്നില്ല. നീയായിരുന്നല്ലേ ഞാൻ എന്നാണ് പറഞ്ഞ് സംസാരിച്ചു. പിന്നീട് മെസേജയക്കുമായിരുന്നു. ഒരു ദിവസം സ്റ്റേ ഓവർ ചെയ്തു. പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയെന്ന് ശിൽപ ബാല പറയുന്നു.

Bhavana

സൗഹൃദത്തെക്കുറിച്ച് ഭാവനയും സംസാരിച്ചു. ശിൽപയും മൃ​ദുലയും നേരത്തെ സുഹൃത്തുക്കളായിരുന്നു. അതിലേക്ക് ഞാൻ വന്നു. എനിക്കൊപ്പം സയനോര, രമ്യ നമ്പീശൻ, ഷഫ്ന എന്നിവരാെക്കെ വന്നു. എങ്ങനെയൊക്കെയോ ഞങ്ങൾ പരസ്പരം ക്ലിക്കായെന്ന് ഭാവന പറയുന്നു. ​ഇവരിപ്പോൾ എന്റെ സുഹൃത്തുക്കളല്ല, സഹോദരിമാരാണ്. എല്ലാം എനിക്ക് പറയാം. ഒരു ഫിൽട്ടറും വേണ്ട. ജഡ്ജ്മെന്റില്ല. തിരിച്ചും അങ്ങനെയാണ്. ചിലപ്പോൾ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ഭാവന പറയുന്നു.

ഇതേക്കുറിച്ച് ശിൽപ്പയും സംസാരിച്ചു. ​ഗ്രൂപ്പിനകത്ത് രണ്ട് പേർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യമാെക്കെ ഇവരിൽ ആരുടെ കൂടെ നിൽക്കണമെന്ന് മനസിലാകില്ല. പിന്നെ അതങ്ങനെ വിടും. ഇപ്പോൾ പരസ്പരം ഒപ്പമുണ്ടാകുമെന്ന് മനസിലാക്കുന്നവരാണെന്നും ഭാവനയും ശിൽപ്പ ബാലയും പറയുന്നു.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X