»   »  ദിലീപിനൊപ്പം ഒന്നിച്ച് അഭിനയിച്ചു, പക്ഷേ ഭാവനയെ നായികയാക്കാന്‍ സമ്മതിച്ചില്ല!!

ദിലീപിനൊപ്പം ഒന്നിച്ച് അഭിനയിച്ചു, പക്ഷേ ഭാവനയെ നായികയാക്കാന്‍ സമ്മതിച്ചില്ല!!

Posted By: Sanviya
Subscribe to Filmibeat Malayalam

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ പരിമളം എന്ന തെരുവ് പെണ്ണിന്റെ വേഷം അവതരിപ്പിച്ചുക്കൊണ്ടാണ്് ഭാവന അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയ്ക്ക് രണ്ട് പ്രാവശ്യം കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2006ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെ നടി തമിഴ് ചിത്രത്തിലും അഭിനയിച്ചു. അതിന് പുറമെ കന്നട തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

ഇതുവരെ മലയാളത്തിലും അന്യഭാഷകളിലുമായി 75ഓളം ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചിട്ടുണ്ട്. ഗസ്റ്റ് റോളില്‍ അഭിനയിച്ച ചിത്രങ്ങളും കുറവല്ല. 2003ല്‍ പുറത്തിറങ്ങിയ തിളക്കം എന്ന ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി ദിലീപ് ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് ഇരുവരും ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ദിലീപിന്റെ നായികയായി അഭിനയിച്ച വേഷങ്ങള്‍ കുറവാണ്. അങ്ങനെ ചില ചിത്രങ്ങള്‍. ദിലീപ് ചിത്രത്തില്‍ ഭാവന നായികയാകാതെ അഭിനയിച്ചപ്പോള്‍.

തിളക്കം

തിളക്കം എന്ന ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൗരി എന്ന ഗസ്റ്റ് റോളിലാണ് ഭാവന അഭിനയിച്ചത്. 2003ല്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായികയായി അഭിനയിച്ചത്.

2008ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മുല്ല. മീര നന്ദന്‍ നായിക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഭാവനയും ഒരു വേഷം അവതരിപ്പിച്ചിരുന്നു. ഒരു മാനസിക രോഗിയുടെ വേഷത്തിലാണ് ഭാവന അഭിനയിച്ചത്. ബിജു മേനോന്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

റണ്‍വേ

ദിലിപും കാവ്യയും നായക-നായികയായി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് റണ്‍വേ. 2004ലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായ ചിത്രത്തില്‍ ഭാവനയും അഭിനയിച്ചു. ഒസലാമ ഐലസ എന്ന ഗാനത്തിന് വേണ്ടി ഗസ്റ്റ് റോളാണ് ഭാവന ചെയ്തത്.

ട്വന്റി ട്വന്റി

ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചത് ദിലീപായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ ഒരു വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഭാവനയും ഒരു വേഷം ചെയ്തിരുന്നു.

English summary
Bhavana-Dileep Malayalam movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam