മലയാളക്കര ഏറ്റെടുത്ത താരവിവാഹമായി ഭാവനയുടെ വിവാഹം! മാതൃകയാക്കേണ്ട വിവാഹമെന്ന് ആരാധകര്‍! കാരണം ഇതാണ്
വീണ്ടും കേരളത്തില്‍ മറ്റൊരു താരവിവാഹം കൂടി കഴിഞ്ഞിരിക്കുകയാണ്. നടി ഭാവനയാണ് ഇന്ന് മുതല്‍ കുടുംബിനയായിരിക്കുന്നത്. കന്നഡ നിര്‍മാതാവായ നവീനുമായി അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ന് തൃശുരില്‍ നിന്നും നടി വിവാഹിതയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും കുടുംബത്തിലുണ്ടായ അപ്രതീക്ഷിത മരണമായിരുന്നു വിവാഹം നീണ്ട് പോവുന്നതിന് കാരണമായത്.
തൃശൂരിലെ തിരുമ്പാടി ക്ഷേത്രത്തില്‍ നിന്നുമായിരുന്നു താരവിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ്. മുമ്പ് ദിലീപ്-കാവ്യ മാധവന്‍ വിവാഹമായിരുന്നു ഇത്രയധികം ശ്രദ്ധനേടിയ മറ്റൊരു താരവിവാഹം. എന്നാല്‍ കാര്യമായ ആര്‍ഭാടമൊന്നുമില്ലാതെ വിവാഹിതയായ ഭാവനയ്ക്ക് ആശംസയുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

ഭാവനയുടെ വിവാഹം
2017 മാര്‍ച്ച് 9 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവായ നവീനുമായി നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ശേഷം വിവാഹത്തിന് പല തിയ്യതികളും തീരുമാനിച്ചിരുന്നെങ്കിലും നവീന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് തിയ്യതി മാറ്റുകയായിരുന്നു. ഒടുവില്‍ ഇരുവരും ഇന്ന് വിവാഹിതരായിരിക്കുകയാണ്.

ലളിതമായ വിവാഹം
വിവാഹ നിശ്ചയം പോലെ തന്നെ ഭാവനയുടെ വിവാഹവും വളരെ ലളിതമായിട്ടാണ് നടത്തിയത്. തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

വിവാഹ സത്കാരം
തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാവിലെ മുതല്‍ കേരളം മുഴുവന്‍ ഭാവനയുടെ വിവാഹ ചടങ്ങുകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ദിലീപ്- കാവ്യ വിവാഹം
കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ നിരവധി താരങ്ങള്‍ വിവാഹിതരായെങ്കിലും ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഇത്രയധികം ആരാധകര്‍ കാത്തിരുന്ന മറ്റൊരു വിവാഹം ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ വഴി ഭാവനയ്ക്കും നവീനുമുള്ള ആശംസകളുടെ പ്രവാഹമാണ്.

ആശംസകളുമായി താരങ്ങള്‍
വിവാഹത്തില്‍ പങ്കെടുക്കാന്‍ മഞ്ജു വാര്യര്‍, നവ്യ നായര്‍ തുടങ്ങി മലയാളത്തിലെ പല താരങ്ങളും എത്തിയിരുന്നു. ബാക്കിയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെയും നവദമ്പതികള്‍ക്ക് ആശംസയറിയിച്ചിരുന്നു.


Click it and Unblock the Notifications