രണ്ട് പേരും പ്രണയ പരാജയത്തിൽ, ആ സൗഹൃദം വളർന്നു; ഭാവനയും നവീനും പ്രണയത്തിലായപ്പോൾ...

വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് നവീന് ഹൃദ്യമായ ആശംസയറിയിച്ച് നടി ഭാവന.നിന്നെ ശല്യപ്പെടുത്തുന്നത് ഞാനെത്ര മാത്രം ആസ്വദിക്കുന്നെന്ന് ഈ ദിവസം നീ അറിയണം. ഭാവിയിലും ഇത് തുടരാൻ ഞാനെത്രമാത്രം ആവേശത്തിലാണെന്നും. അടുത്ത 365 ദിനങ്ങൾ സന്തോഷകരവും ആനന്ദകരവും തമാശ നിറഞ്ഞതുമാവട്ടെ, ഹാപ്പി ആനിവേഴ്സറി എന്നാണ് ഭാവന സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2018 ജനുവരി 22 നാണ് ഭാവനയും നവീനും വിവാഹിതരായത്. 2012 ൽ റോമിയോ എന്ന കന്നഡ സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഭാവന നായികയായ ഈ സിനിമയുടെ നിർമാതാവായിരുന്നു നവീൻ.

നവീനിൽ തനിക്കിഷ്ടപ്പെട്ട കാര്യം എന്തെന്ന് ഭാവന ഒരിക്കൽ പങ്കുവെച്ചിരുന്നു. ഷൂട്ടിം​ഗിനിടയിൽ ഒരിക്കൽ പോലും തന്നോട് ഫ്ലർട്ട് ചെയ്ത് സംസാരിച്ചിട്ടില്ല. പ്രൊഫഷണലായാണ് സംസാരിച്ചത്. റോമിയോ ഷൂട്ടിം​ഗ് സമയത്ത് ഞാൻ ഒരു പ്രണയ പരാജയത്തിന്റെ വിഷമത്തിലായിരുന്നു. ഷൂട്ടിം​ഗിനിടെ ഞാനും നവീനും സുഹൃത്തുക്കളായി. നോക്കുമ്പോൾ നവീനും പ്രണയ പരാജയത്തിൽ. അങ്ങനെ കണക്ഷൻ വന്നെന്നും ഭാവന വ്യക്തമാക്കി.

Bhavana  Naveen

നവീനും ഭാവനയും വേർപിരിയുകയാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. പിന്നീടൊരിക്കൽ ഇതേക്കുറിച്ച് ഭാവന സംസാരിച്ചു.
ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും.

വിവാഹ വാർഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ല. അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്ക്കൊപ്പമുള്ള സെൽഫി എടുക്കുമോ. എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ആളല്ല താനെന്നും ഭാവന അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X