നടക്കാത്ത ആ സ്വപ്നങ്ങളെ കുറിച്ച് ഭാവന, ആശ്വസിപ്പിച്ച് മഞ്ജു വാര്യർ....
താരങ്ങളുടെ സൗഹൃദങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ സൗഹൃദ വിശേഷങ്ങളാണ് സിനിമ കോളങ്ങളിൽ കൂടുതൽ വൈറലാവാറുള്ളത്. പ്രേക്ഷകർക്കും ഇത് അറിയാൻ വലിയ താൽപര്യമാണ്.
മലയാള സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജു വാര്യരും സംയുക്ത വർമ്മയും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെ സൗഹൃദം. തിരക്കുകൾക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങൾ പങ്കുവെയ്ക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്. മഞ്ജു സിനിമയിൽ നിന്ന് മാറി നിന്ന സമയത്തായിരുന്നു സംയുക്തയും ഭാവനയും വെള്ളിത്തിരയിൽ സജീവമാവുന്നത്. പിന്നീട് വിവാഹത്തോടെ സംയുക്തയും അഭിനയത്തിന് ഇടവേള കൊടുക്കുകയായിരുന്നു. എന്നാൽ ഭാവന ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ കന്നഡയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭാവന.

വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് പൂർണ്ണമായും താരം വിട്ടു നിൽക്കുകയാണ് ഭാവന. കന്നഡ നിർമ്മാതാവ് നവീനെയാണ് വിവാഹം കഴിച്ചിരിക്കുന്നത് . മുൻപ് ഒടിടി പ്ലേ നൽകിയ അഭിമുഖത്തിൽ മലയാളത്തിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ' മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന അന്ന് പറഞ്ഞത്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു ഭാവന പറഞ്ഞത്.

മലയാള സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഭാവനയ്ക്കുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. മിനിസ്ക്രീൻ ഷോകളിലും മറ്റും അതിഥിയായി ഭാവന എത്താറുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത് മലയാളി പ്രേക്ഷകരുടെ ഇടയിൽ വൈററൽ ആകാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഭാവന പങ്കുവെച്ച ഒരു പോസ്റ്റാണ്. സൗഹൃദത്തിന് അത്രയധികം വില കൊടുക്കുന്ന നടി കൂട്ടുകാരുമൊത്തുള്ള യാത്രയെ കുറിച്ചുള്ള ആഗ്രഹമാണ് പങ്കുവെച്ചിരിക്കുന്നത്.

''താനും സുഹൃത്തുക്കളും ചേർന്ന് നൂറോളം യാത്രകൾ പ്ലാൻ ചെയ്തുവെന്നും എന്നാൽ ഒന്നും പോലും നടന്നില്ല എന്നായിരുന്നു ഭാവനയുടെ വാക്കുകൾ. ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരങ്ങളായ രമ്യ നമ്പീശൻ, ശിൽപ ബാല, മഞ്ജു വാര്യർ, സംയുക്ത വർമ എന്നുവരെ മെൻഷൻ ചെയ്തു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് ഉഗ്രൻ മറുപടിയുമായി മഞ്ജുവും എത്തിയിരുന്നു. '' എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നിരുന്നു മഞ്ജുവിന്റെ മറുപടി. താരങ്ങളുടെ കമന്റുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഭാവന ഇത് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മഞ്ജുവിനേയും സംയുക്തയേയും പോലെ തന്നെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ് രമ്യ നമ്പീശനും ശിൽപ ബാലയും.
Recommended Video

ഭജ്രംഗി 2 ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. എ.ഹർഷ സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. എ.ഹർഷയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. വിജയമായി മാറിയ ചിത്രത്തിന്റെ ഗാനങ്ങളും ഭാവനയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തിയത്. സുമന്ദ് നായകനായ ഗോവിന്ദ ഗോവിന്ദയാണ് ഭാവനയുടെ മറ്റൊരു ചിത്രം. 96 ന്റെ കന്നഡ പതിപ്പിലൂടെയായിരുന്നു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയത്. എന്നാൽ ഇനി കന്നഡയിലും സെലക്ടീവ് ആയിട്ട് മാത്രമേ സിനിമ ചെയ്യുന്നുള്ളൂവെന്നാണ് നടിയുടെ തീരുമാനം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











