സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!

By Nimisha

Recommended Video

മറ്റു നടിമാരുടെ ഭർത്താക്കന്മാരെ പോലെയാവില്ല ഭാവനയുടെ ഭർത്താവ്, ഭാവന സിനിമയിൽ തുടരുമോ??

വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറയുന്ന പതിവ് ശൈലിയിലേക്ക് താനില്ലെന്ന് നേരത്തെ തന്നെ ഭാവന വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ അഭിനേത്രിയേയും സിനിമാലോകത്തിന് നഷ്ടമാവുമോയെന്ന തരത്തിലുളള ആശങ്ക ആരാധകരെ അലട്ടിയിരുന്നു. എന്നാല്‍ വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് ഭാവന നേരത്തെ അറിയിച്ചിരുന്നു.

കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹം കഴിഞ്ഞ് പോയ അഭിനേത്രികള്‍ക്ക് ഒത്തുകൂടാനുള്ളൊരു അവസരം കൂടിയായിരുന്നു ഭാവനയുടെ വിവാഹം. സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, തീതു മോഹന്‍ദാസ്, നവ്യ നായര്‍, സയനോര, രമ്യ നമ്പീശന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, നസ്രിയ നസീം, മമ്മൂട്ടി തുടങ്ങി നിരവധി പേര്‍ ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

വിവാഹത്തോടെ സിനിമ ഒഴിവാക്കുമോ?

വിവാഹത്തോടെ സിനിമ ഒഴിവാക്കുമോ?

ഭാവനയുടെ കല്യാണം നിശ്ചയിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകരെ അലട്ടിയിരുന്ന പ്രധാന ചോദ്യവും ഇതായിരുന്നു. സിനിമയിലെ കീഴ്വഴക്കവും പതിവ് ശൈലിയും അനുസരിച്ച് അഭിനേത്രികള്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയാണ് ചെയ്യാറുള്ളത്.

കല്യാണം കഴിഞ്ഞാലും അഭിനയിക്കും

കല്യാണം കഴിഞ്ഞാലും അഭിനയിക്കും

വിവാഹത്തിന് ശേഷവും സിനിമയില്‍ അഭിനയിക്കും. മലയാള സിനിമയുടെ മാത്രമല്ല തെലുങ്കിന്റെയും സ്വന്തം താരമാണ് ഭാവന. മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

പതിവ് ശൈലിയിലേക്കില്ല

പതിവ് ശൈലിയിലേക്കില്ല

വിവാഹത്തോടെ സിനിമയോട് ബൈ പറയുന്ന പതിവ് ശൈലിയല്ല ഭാവന പിന്തുടരുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്.

സിനിമാരംഗത്തുനിന്നും

സിനിമാരംഗത്തുനിന്നും

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് നവീന്‍. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീന്റെ പിന്തുണയോടെ വീണ്ടും ഭാവന അഭിനയിച്ചു തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇന്നും കാത്തിരിക്കുന്നു

ഇന്നും കാത്തിരിക്കുന്നു

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അഭിനേത്രികള്‍ വിവാഹത്തോടെ സിനിമയോട് ബൈ പറയുമ്പോഴും പ്രേക്ഷകര്‍ അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കാറുണ്ട്.

ചിലര്‍ തിരിച്ചെത്തി

ചിലര്‍ തിരിച്ചെത്തി

നീണ്ട ഇടവേളയ്ക്ക്് ശേഷം ചില അഭിനേത്രികള്‍ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. മഞ്ജു വാര്യര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നസ്രിയയാണ് തിരിച്ചുവരുന്നവരില്‍ മറ്റൊരു താരം.

സംയുക്ത വര്‍മ്മയെ കാത്തിരിക്കുന്നു

സംയുക്ത വര്‍മ്മയെ കാത്തിരിക്കുന്നു

ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുന്നുണ്ട്.

അവസരങ്ങള്‍ ലഭിച്ചിരുന്നു

അവസരങ്ങള്‍ ലഭിച്ചിരുന്നു

സംയുക്ത വര്‍മ്മയെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. അഭിമുഖങ്ങളില്‍ ബിജു മേനോന്‍ നിരവധി തവണ നേരിടുന്ന ചോദ്യം കൂടിയാണിത്.

നസ്രിയയുടെ തിരിച്ചുവരവ്

നസ്രിയയുടെ തിരിച്ചുവരവ്

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ നസീം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

ഇടയ്ക്ക് തിരിച്ചെത്തിയ നവ്യ നായര്‍

ഇടയ്ക്ക് തിരിച്ചെത്തിയ നവ്യ നായര്‍

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടയ്ക്ക് നവ്യ നായര്‍ തിരിച്ചെത്തിയിരുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് നവ്യ.

വിവാഹ ശേഷവും തുടരുന്നവര്‍

വിവാഹ ശേഷവും തുടരുന്നവര്‍

വിവാഹത്തിന് ശേഷം സിനിമയില്‍ തുടരുന്നവരില്‍ ചിലരാണ് റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസുമൊക്കെ. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇവരുടെ പങ്കാളിയെന്നത് മറ്റൊരു കാര്യം.

കാവ്യമാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

കാവ്യമാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്നൊരു തിരിച്ചുവരവാണ് കാവ്യ മാധവന്റേത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇടയ്ക്ക് ആലാപനത്തിലൂടെ സാന്നിധ്യം അറിയിച്ചിരുന്നു.

സിനിമയില്‍ നിന്നും അകലുന്നതിന് കാരണം?

സിനിമയില്‍ നിന്നും അകലുന്നതിന് കാരണം?

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കിടയില്‍ കുടുംബജീവിതത്തിന് പ്രാധാന്യം ലഭിക്കാതെ പോവുമോയെന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. മക്കളുടെ കാര്യങ്ങളും ഭര്‍ത്താവിന്റെ കാര്യവും നോക്കി കഴിയാനാണ് പലരും താല്‍പര്യപ്പെടുന്നത്.

ഭാവന അക്കൂട്ടത്തിലേക്കില്ല

ഭാവന അക്കൂട്ടത്തിലേക്കില്ല

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന പതിവ് ശൈലിയിലേക്ക് ഭാവന ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തന്നെ തിരിച്ചെത്തും.

കന്നഡ സിനിമയില്‍

കന്നഡ സിനിമയില്‍

വിവാഹ ശേഷം താരം ആദ്യം അഭിനയിക്കുന്നത് കന്നഡ സിനിമയിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായാണ് ഭാവന എത്തുന്നത്.

നായകനായെത്തുന്നത്

നായകനായെത്തുന്നത്

വിഖ്യാത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ നരസിംഹയാണ് പ്രജ്വല്‍ ദേവരാജാണ് നായകനായി എത്തുന്നത്. നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫെബ്രുവരിയില്‍ ജോയിന്‍ ചെയ്യും

ഫെബ്രുവരിയില്‍ ജോയിന്‍ ചെയ്യും

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇന്ന് (28-01-2018)ന് ആരംഭിക്കുകയാണ്. അടുത്ത ഷെഡ്യൂളിലാണ് ഭാവന ജോയിന്‍ ചെയ്യുന്നത്. ഫെബ്രുവരി ഒന്‍പതിനാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

മലയാള സിനിമയിലെ പ്രകടനം

മലയാള സിനിമയിലെ പ്രകടനം

അടുത്തിടെ പുറത്തിറങ്ങിയ മലയാല സിനിമയിലെ പ്രകടനമാണ് അണിയറപ്രവര്‍ത്തകരെ ആകര്‍ഷിച്ചത്. തുടര്‍ന്നാണ് ഭാവനയ്ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

 ബോക്‌സോഫീസിലെ താരം

ബോക്‌സോഫീസിലെ താരം

മലയാളം, തമിഴ്, തെലുങ്ക് ഭാഷകള്‍ക്ക് പിന്നാലെ കന്നഡയിലെയും താരമാണ് ഭാവന. ഭാവനയുടെ സിനിമകള്‍ക്ക് ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ലഭിക്കുന്നത്. റോമിയോയുടെ ഷൂട്ടിങ്ങിനിടയിലാണ് ഭാവന നവീനെ പരിചയപ്പെട്ടത്.

ഔദ്യോഗികമായി പ്രഖ്യാപിക്കും

ഔദ്യോഗികമായി പ്രഖ്യാപിക്കും

ഭാവനയുടെ പുതിയ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X