സ്ലീവ് ലെസ് ടോപ്പും സിമ്പിൾ മേക്കപ്പും, പണ്ടത്തെ ഭാവനയല്ല ഇപ്പോൾ, നടിയുടെ ചിത്രം വൈറലാകുന്നു

മലയാളത്തിലേത് പോലെ തെന്നിന്ത്യൻ സിനിമ ലോകത്തും ഭാവനയ്ക്ക് കൈനിറയെ ആരാധകരുണ്ട്. മോളിവുഡിൽ നിന്നാണ് കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് കഴിഞ്ഞു. നിരവധി നടിമാർ മലയാളത്തിൽ നിന്ന് അന്യഭാഷ ചിത്രങ്ങളിലേയ്ക്ക് ചേക്കേറുന്നുണ്ട്. ഇതിൽ പലരും പിന്നീട് മോളിവുഡിലേയ്ക്ക് മടങ്ങി വരാറില്ല. എന്നാൽ മലയാളത്തിലും തെന്നിന്ത്യൻ ചിത്രങ്ങളിലും ഒരുപോലെ സജീവമായിരുന്നു ഭാവന.

കന്നഡയുടെ മരുമകളാണ് ഇന്ന് ഭാവന. വിവാഹത്തിന് ശേഷം താരം കന്നഡ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. ഭാവനയുടെ അന്യഭാഷ ചിത്രങ്ങൾക്ക് മലയാളത്തിലും മികച്ച ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. വിവാഹ ശേഷമായിരുന്നു താര സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി രംഗത്തെത്താറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ഭാവനയുടെ പുതിയ ലുക്ക് ആണ്.

     നടിയുടെ  ചിത്രങ്ങൾ

ഭാവന പുത്തൻ ലുക്കിലാണ് ചിത്രത്തിൽ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസിൽ അതിമനോഹരിയായിട്ടാണ്പോസ് ചെയ്തിരിക്കുന്നത്. സെൽഫി ചിത്രങ്ങളാണ് നടി ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത സ്റ്റൈലിലുളള നാല് ചിത്രങ്ങളാണിത്. മേക്കപ്പിൽ അതീവ ഗംഭീര ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. സ്ലീവ് ലെസ് ടോപ്പിനൊപ്പം സിമ്പിൾ മേക്കപ്പാണ് നടി ഉപയോഗിച്ചിരിക്കുന്നത്.

  മികച്ച പ്രതികരണം

നടിയുടെ ചിത്രം വൈറലായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാവന കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും ഭാവനയുടെ പുതിയ ലുക്ക് ഏറ്റെടുത്തിട്ടുണ്ട്. കുറെ സ്നേഹം എന്നാണ് ഗായിക സിത്താര കൃഷ്ണകുമാർ ചിത്രത്തിന് നൽകിയ കമന്റ്. ഫയർ സിമ്പലാണ് മറ്റൊരു ഗായികയായ സയനോര ഫിലിപ്പ് കുറിച്ചിരിക്കുന്നത്. ഭാവനയുടെ മിറർ സെൽഫി വൈറലായിട്ടുണ്ട്.

  ലോക്ക്  ഡൗൺ ചിത്രങ്ങൾ

ഭാവനയുടെ ലോക്ക് ഡൗൺകാലത്തെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ ചിത്രത്തിലും വ്യത്യസ്ത ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഇത് ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു. മേക്കപ്പില്ലാത്ത ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷമാണ് ഭാവന കൂടുതൽ സുന്ദരിയായിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു ഭാവനയുടെ സാരി ചിത്രം. സരിഗമപ ഗ്രാൻഡ് ഫിനാലെ വേദിയിലായിരുന്നു സാരിയിൽ എത്തിയത്. ഇപ്പോൾ നടി അധികവും സിമ്പിൾ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

ആരാധകരുമായുള്ള  ബന്ധം

വിവാഹ ശേഷമാണ് ഭാവന സോഷ്യൽ മീഡിയയിൽ സജീവമായത്. ഭർത്താവിനോടൊപ്പമുള്ള ചിത്രങ്ങളും തങ്ങളുടെ രസകരമായ നിമിഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. വിവാഹ ശേഷം കൂടുതൽ സുന്ദരിയായിരിക്കുകയാണ് ഭാവന. 2018 ലാണ് കന്നഡ സിനിമ നിർമ്മാതാവായ നവീനുമായുള്ള ഭാവനയുടെ വിവഹം കഴിയുന്നത്. വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമാകുകയായിരുന്നു. വിവാഹത്തിന് ശേഷം ഭാവന അധികം സജീവമല്ലെങ്കിലും കേരളവുമായും പ്രേക്ഷകരുമായും അടുത്ത ബന്ധമാണുള്ളത്.

Recommended Video

ഭാവനയുടെ കല്യാണത്തിന് പങ്കെടുക്കാത്തവർ | filmibeat Malayalam

ഭാവനയുടെ ചിത്രങ്ങൾ കാണാം

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X