മാലാഖയെപ്പോലൊരു നവവധു, വിവാഹ വേഷത്തിലെ ഭാവനയെ കാണൂ, ചിത്രങ്ങള്‍ വൈറല്‍!

By Nimisha

യുവനടിമാരില്‍ ഏറെ പ്രിയപ്പെട്ട താരമായ ഭാവന വിവാഹിതയായി. തിങ്കളാഴ്ച രാവിലെയായിരുന്നു താരത്തിന്‍റെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി വൈകുന്നേരം വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.

മഞ്ജു വാര്യര്‍, നവ്യാ നായര്‍, ഷഫ്ന, രമ്യ നമ്പീശന്‍ , ഭാഗ്യലക്ഷ്മി , സയനോര ഫിലിപ്പ്, ഷംന കാസിം തുടങ്ങിയ താരങ്ങള്‍ ഭാവനയ്ക്ക് ആശംസയുമായി നേരിട്ടെത്തിയിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ.

ഭാവനയ്ക്ക് പ്രണയസാഫല്യം

ഭാവനയ്ക്ക് പ്രണയസാഫല്യം

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഭാവനയും നവീനും വിവാഹിതരായി. ഇന്ന് രാവിലെ തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മഞ്ജു വാര്യരും നവ്യാനായരും

മഞ്ജു വാര്യരും നവ്യാനായരും

മഞ്ജു വാര്യര്‍, നവ്യ നായര്‍, ഷഫ്ന, രമ്യ നമ്പീശന്‍, രേഖ മേനോന്‍ , ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

നിശ്ചയത്തിലും പങ്കെടുത്തിരുന്നു

നിശ്ചയത്തിലും പങ്കെടുത്തിരുന്നു

ഭാവനയുടെ വീട്ടില്‍ വെച്ച് നടത്തിയ നിശ്ചയ ചടങ്ങിലും മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു. ഭാവനയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് മഞ്ജു വാര്യര്‍.

മെഹന്തി ചടങ്ങ് നടത്തിയിരുന്നു

മെഹന്തി ചടങ്ങ് നടത്തിയിരുന്നു

വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി സെറിമണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഞ്ഞ നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

വിവാഹത്തിന് മുന്‍പുള്ള ചടങ്ങ്

വിവാഹത്തിന് മുന്‍പുള്ള ചടങ്ങ്

മെഹന്തി ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് മുന്‍പുള്ള ഭാവനയെ കാണാന്‍ ആരാധകര്‍ക്കും ആകാംക്ഷയായിരുന്നു.

വിവാഹം നീട്ടി നിശ്ചയിച്ചതിന് പിന്നില്‍

വിവാഹം നീട്ടി നിശ്ചയിച്ചതിന് പിന്നില്‍

പ്രതിശ്രുത വരനായ നവീനിന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടി നിശ്ചയിച്ചത്. വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു അതെന്ന് നേരത്തെ താരത്തിന്‍റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ തുടക്കം കുറിച്ചത്

സിനിമയില്‍ തുടക്കം കുറിച്ചത്

കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ബാവന സിനിമയില്‍ തുടക്കം കുറിച്ചത്. പരിമളമെന്ന തമിഴ് പെണ്‍കൊടിയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

മുന്‍നിര താരങ്ങള്‍ക്കൊപ്പം

മുന്‍നിര താരങ്ങള്‍ക്കൊപ്പം

സഹനടിയായാണ് താരം തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് മുന്‍നിര നായികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

ഇനി കര്‍ണ്ണാടകയുടെ മരുമകള്‍

ഇനി കര്‍ണ്ണാടകയുടെ മരുമകള്‍

കന്നഡ നിര്‍മ്മാതാവായ നവീന്‍റെ ജീവിതസഖിയായതോടെ ഭാവനയെ മലയാളത്തിന് നഷ്ടമാവുമോയെന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X