For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ആ സന്തോഷ വാര്‍ത്ത പറഞ്ഞ് നടി ഭാവന; നവീന്റെ ഭാര്യയായിട്ട് ഇന്നേക്ക് 4 വര്‍ഷം

  |

  കന്നട സിനിമയിലാണ് ഇപ്പോള്‍ സജീവമെങ്കിലും നടി ഭാവന മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുകയാണ്. സിനിമാ നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഭാവന കന്നടത്തിലേക്ക് പോവുന്നത്. പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സജീവമായി അഭിനയ രംഗത്തുണ്ട്.

  ഇന്നിതാ നടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവായ നവീനെ ഭാവന ജീവിത പങ്കാളിയാക്കിയ ദിവസമാണിന്ന്. സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഒപ്പം സന്തോഷം നിറഞ്ഞ ദിവസത്തെ കുറിച്ചും സൂചിപ്പിച്ചിരിക്കുകയാണ്.

  നവീനൊപ്പം സെല്‍ഫി എടുക്കുന്നതും ശേഷം ആ ഫോട്ടോസ് ഭര്‍ത്താവിനെ കാണിച്ച് കൊടുക്കുന്നതുമായിട്ടുള്ള ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തിരുന്നത്. ഒപ്പം വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള അടിക്കുറിപ്പും നല്‍കി. 'ജീവിതകാലം മുഴുവന്‍ ഒരു സ്‌പെഷ്യല്‍ വ്യക്തിയെ ശല്യപ്പെടുത്താന്‍ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കും' എന്റേത്.. എന്നാണ് ഭാവന പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ സുഹൃത്തുക്കളായ പലരും ഭാവനയ്ക്കും നവീനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

  2018 ജനുവരി ഇരുപത്തിരണ്ടിനാണ് ഭാവന മേനോനും കന്നട സിനിമാ നിര്‍മാതാവ് നവീനും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ന് നാലാം വിവാഹ വാര്‍ഷികമാണ് താരദമ്പതിമാര്‍ ആഘോഷിക്കുന്നത്. ഭാവന അഭിനയിച്ച കന്നട സിനിമ നിര്‍മ്മിച്ചതിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സുഹൃത്തുക്കളായി, പരസ്പരം അടുപ്പത്തിലായതോടെയാണ് വിവാഹം കഴിച്ചേക്കാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ വീട്ടുകാരുമായി ആലോചന നടത്തി. ഭാവനയുടെ വീട്ടില്‍ നവീന്‍ വിവാഹാലോചനയുമായി പോയി ഒരു മാസത്തിനുള്ളില്‍ നടിയുടെ അച്ഛന്‍ മരിച്ചിരുന്നു. ഇതോടെ വിവാഹം നീണ്ടു.

  കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്; ഭാര്യ സിന്ധുവിനൊപ്പമുള്ള ഫോട്ടോയിലെ രഹസ്യം പറഞ്ഞ് കൃഷ്ണ കുമാർ

  2018 ജനുവരിയില്‍ വലിയ ആഘോഷത്തോടെയാണ് താരവിവാഹം നടന്നത്. കേരള സ്‌റ്റൈലില്‍ ആഭരണങ്ങളൊക്കെ അണിഞ്ഞ് ആദ്യം ക്ഷേത്രത്തില്‍ നിന്നും വിവാഹം നടത്തി. പിന്നീട് വലിയൊരു വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. സിനിമാലോകം ഒന്നടങ്കം എത്തിയ താരവിവാഹമായിരുന്നു ഭാവനയുടേത്. നവീനൊപ്പം പുതിയ ജീവിതത്തിലേക്ക് കടന്നതോടെ ഭാവന കന്നടത്തിലേക്ക് പോയി. അവിടുത്തെ മരുമകളായി കന്നട സിനിമയില്‍ സജീവമാവുകയായിരുന്നു.

  സീരിയല്‍ നടി ദേവിക നമ്പ്യാര്‍ വിവാഹിതയായി; വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെയുള്ള നടിയുടെ ആദ്യ ചിത്രങ്ങളിതാ

  Recommended Video

  ഭാവനയെ കാണാൻ എത്തിയ മലയാള നടിമാർ ഇവരാണ് | filmibeat Malayalam

  മലയാളത്തിലേക്കൊരു തിരിച്ച് വരവ് ഉടനെ ഉണ്ടാവില്ലെന്നാണ് നടി മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നു കരുതി മലയാളം ഉപേക്ഷിച്ച് പോയതല്ലെന്നും നല്ലൊരു കഥാപാത്രം ലഭിച്ചാല്‍ തീര്‍ച്ചയായും മടങ്ങി വരുമെന്നുള്ള ഉറപ്പും ഭാവന നല്‍കിയിരുന്നു. 2021 നവംബറില്‍ റിലീസ് ചെയ്ത ഗോവിന്ദ ഗോവിന്ദ എന്ന സിനിമയിയാണ് നടിയുടേതായി അവസാനമെത്തിയ ചിത്രം. 2017 ല്‍ റിലീസ് ചെയ്ത ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം എല്ലാ സിനിമകളും കന്നടയിലായിരുന്നു. അധികം വൈകാതെ തന്നെ നല്ല കഥാപാത്രങ്ങളിലൂടെ നടിയെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  'എത്ര പേർക്കൊപ്പം കിടന്നുവെന്ന് ചോദിച്ചു, അതുകൊണ്ടാണ് ഒന്ന് പൊട്ടിച്ചിട്ട് മറുപടി കൊടുത്തത്'; സുരഭി ലക്ഷ്മി

  Read more about: bhavana ഭാവന
  English summary
  Bhavana Menon Celebrates 4th Wedding Anniversary With Naveen, Latest Pictures Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X