ഭാവന നവീന്‍റേതായിട്ട് ഒരുവര്‍ഷം! വിവാഹ വാര്‍ഷിക ദിനത്തില്‍ താരം പറഞ്ഞത് എന്താണെന്നറിയുമോ? കാണൂ

വ്യത്യസ്ത കഥാപാത്രങ്ങളുമായി ആരാധക മനസ്സിലിടം നേടിയ യുവസുന്ദരികളിലൊരാളാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഭാവനയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും വരവറിയിച്ചിട്ടുണ്ട് ഈ താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹ ശേഷം കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ആ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.

അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാലോകം ഒന്നടങ്കം ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. മനോഹരമായ ആ യാത്ര തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. ഭാവനയ്ക്കും നവീനും ഫില്‍മിബീറ്റിന്‍റെ ആശംസകള്‍.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. ഭാവന നായികയായെത്തിയ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

സൗഹൃദം പ്രണയമായി

സൗഹൃദം പ്രണയമായി

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി മനസ്സിലാക്കി. നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നതെന്ന് ഭാവന നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. നവീന്‍ ഇപ്പോള്‍ കേരളത്തിന്റെ മരുമകനാണ്. കര്‍ണ്ണാടക സ്വദേശിയായ നവീന്റെ ജീവിത സഖി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. ഭാവനയക്ക് മുന്‍പ് അന്യഭാഷയിലേക്ക് മരുമകളായി പോയവരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്.

സിനിമയിലെ വധുവിനെപ്പോലെയായിരുന്നില്ല

സിനിമയിലെ വധുവിനെപ്പോലെയായിരുന്നില്ല

സിനിമയ്ക്ക് വേണ്ടി നേരത്തെ നിരവധി തവണ ഭാവന വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനുവരി 22നായിരുന്നു അത് സംഭവിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്. നവവധുവിന്റെ വേഷത്തില്‍ ഭാവന എങ്ങനെയാവുമെന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സിംപിളായാണ് താരമെത്തിയിരുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

സിംപിള്‍ ആന്‍ഡ് എലഗന്‍റ്

സിംപിള്‍ ആന്‍ഡ് എലഗന്‍റ്

സിംപിള്‍ ആന്‍ഡ് എലഗന്‍റ് ,ഭാവനയുടെ വിവാഹ വേഷത്തെക്കുറിച്ച് ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തത്. ആകെ രണ്ട് മാലകള്‍ മാത്രമാണ് താരം ധരിച്ചത്ഗോള്‍ഡന്‍ കളറില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരിയായിരുന്നു വിവാഹദിവസം താരം ധരിച്ചത്. താരത്തിന്റെ ക്യൂട്ട് ലുക്കിനെ ഒന്നുകൂടി മനോഹരമാക്കിയിരുന്നു സാരി. വട്ടത്തില്‍ പിറകിലേക്ക് കെട്ടി വെച്ച മുടിയില്‍ മുല്ലപ്പൂ വെച്ചായിരുന്നു ഭാവന എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുവായിരുന്നു താരത്തെ അണിയിച്ചൊരുക്കിയത്.

നവീനെ ആദ്യമായി കണ്ടത്

നവീനെ ആദ്യമായി കണ്ടത്

റോമിയോ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ നവീനെ ഭാവന ആദ്യമായി കാണുന്നത് കൊച്ചിയില്‍ വച്ചാണ്. ചിത്രത്തിന്റെ കഥ പറയാനെത്തിയ നവീന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ അന്ന് സംസാരിച്ചിരുന്നുവെള്ളുവെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഭാവനയുടെ അമ്മയും നവീനും അരമണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ മലയാളം അറിയാത്ത നവീനും മലയാളം മാത്രം അറിയുന്ന നവീനും എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

ഇതുപോലത്തെ പയ്യനായിരിക്കണം

ഇതുപോലത്തെ പയ്യനായിരിക്കണം

നവീനോട് സംസാരിച്ചതിനു ശേഷം ഇതു പോലെയുള്ള പയ്യനാണ് മകളെ കല്ല്യാണം കഴിക്കാന്‍ വരേണ്ടതെന്ന് അന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും അന്ന് ഭാവന പറഞ്ഞിരുന്നു. തന്നെ വിളിക്കുമ്പോഴെല്ലാം നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

 പ്രണയം പറഞ്ഞു

പ്രണയം പറഞ്ഞു

പരസ്പരം വിളിക്കാന്‍ വേണ്ടി രണ്ടുപേരും കാത്തിരിക്കുമായിരുന്നു. പക്ഷേ പ്രണയം തുറന്നു പറയാന്‍ രണ്ടു പേര്‍ക്കും മടിയായിരുന്നു. കന്നഡ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ആയിരിക്കുന്ന സമയത്താണ് ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞത്. താനും നവീനും പ്രണയത്തിലാണെന്ന് വീട്ടില്‍ അറിയിച്ചപ്പോള്‍ അമ്മയ്ക്ക് ഏറെ സന്തോഷമായിരുന്നു.

പരിമളത്തിലൂടെ തുടക്കം

പരിമളത്തിലൂടെ തുടക്കം

യുവതാരനിരയെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ക്യാംപസ് ചിത്രമായ നമ്മളിലൂടെയാണ് ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. പരിമളമെന്ന തമിഴ് പെണ്‍കൊടിയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. നമ്മളിന് ശേഷം നിരവധി അവസരങ്ങളാണ് ഭാവനയെ തേടിയെത്തിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം താരം പ്രവര്‍ത്തിച്ചിരുന്നു.

സഹനടിയില്‍ നിന്നും  നായികയിലേക്ക്

സഹനടിയില്‍ നിന്നും നായികയിലേക്ക്

സഹനടിയായാണ് താരം തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് മുന്‍നിര നായികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇടയ്ക്ക് തമിഴിലേക്ക് പ്രവേശിച്ച താരം തമിഴകത്തും തിളങ്ങി. മികച്ച സിനിമകളുടെ ഭാഗമാവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമെ കന്നഡ സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. കന്നഡയിലെ തുടക്കമാണ് നവീനിനെ പരിചയപ്പെടാനും ആ ബന്ധം വിവാഹത്തിലേക്കും എത്താന്‍ കാരണമായത്.

ആദം ജോണിന് ശേഷം

ആദം ജോണിന് ശേഷം

പൃഥ്വിരാജ് ചിത്രമായ ആദം ജോണായിരുന്നു താരം അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. ആദം ജോണിന്റെ സഹോദര ഭാര്യയായ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മനോഹരമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷം മറ്റൊരു മലയാള ചിത്രവും താരം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ കൈനിറയെ കന്നഡ ചിത്രങ്ങളാണ് താരത്തിന്‍റെ ലിസ്റ്റിലുള്ളത്.

സിനിമയില്‍ സജീവം

സിനിമയില്‍ സജീവം

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഭാവന ഉള്‍പ്പെടില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നും താരം വ്യക്തമാക്കിയിരുന്നു. വാക്കുകളിലൂടെ മാത്രമല്ല പ്രവര്‍ത്തിയിലൂടെയും താരം അത് തെളിയിച്ചിരുന്നു, കന്നഡ സിനിമയില്‍ പാറിപ്പറന്ന് അഭിനയിക്കുകയാണ് താരം. തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 96 ന്‍റെ കന്നഡ പതിപ്പില്‍ താരവും അഭിനയിക്കുന്നുണ്ട്.

കന്നഡയില്‍ സജീവമാണ്

കന്നഡയില്‍ സജീവമാണ്

മലയാളത്തില്‍ തുടക്കം കുറിച്ച പല നായികമാരും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളായി മാറിയിരിക്കുകയാണ്. അത്തരത്തിലുള്ള കാര്യം തന്നെയാണ് ഇപ്പോള്‍ ഭാവനയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ഇടക്കാലത്ത് അന്യഭാഷയില്‍ ചുവട് വെച്ചതോടെ മികച്ച സ്വീകാര്യതയും കൈനിറയെ അവസരങ്ങളുമായിരുന്നു ഈ അഭിനേത്രിക്ക് ലഭിച്ചത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രിയങ്കരിയായ മാറിയ താരത്തിന്‍രെ സിനിമകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അണിയറപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ സംതൃപ്തരാണ്.

നവീന്‍റെ പിന്തുണ

നവീന്‍റെ പിന്തുണ

റോമിയോ എന്ന സിനിമയ്ക്കിടയിലെ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. അധികം വൈകാതെ അത് വിവാഹത്തില്‍ കലാശിച്ചു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താരത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിവാഹ ശേഷം സിനിമ ചെയ്യാതെയിരിക്കുന്നതിനോടും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു.

മലയാളത്തിന് നഷ്ടമായോ?

മലയാളത്തിന് നഷ്ടമായോ?

മലയാള സിനിമയ്ക്ക് മറ്റൊരു അഭിനേത്രിയെക്കൂടി നഷ്ടമായിരിക്കുകയാണന്നൊണ് മലയാളി ആരാധകര്‍ പറയുന്നത്. അടുത്തെങ്ങും താന്‍ മലയാളത്തിലേക്കില്ലെന്ന നിലപാടിലായിരുന്നു ഭാവനയുടേത്. മികച്ച കഥയുമായി പലരും സമീപിച്ചിരുന്നുവെങ്കിലും താരം കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് പാപ്പരാസികളും പ്രചരിപ്പിച്ചിരുന്നു. കന്നഡയാണ് തന്‍രെ പുതിയ തട്ടകമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതാണ് ആരാധകര്‍ക്ക് തിരിച്ചടിയായത്.

വിവാഹത്തില്‍ തിളങ്ങിയത്

വിവാഹത്തില്‍ തിളങ്ങിയത്

സംവിധായകരും താരങ്ങളുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഭാവനയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയത്. സംയുക്ത വര്‍മ്മ, ഗീതുമോഹന്‍ദാസ്, മഞ്ജു വാര്യര്‍. നവ്യ നായര്‍ ഇവരൊക്കെ ഭാവനയുടെ വിവാഹം ആഘോഷിച്ചിരുന്നു. ബാഹുബലിക്കമ്മലണിഞ്ഞെത്തിയ സംയുക്ത വര്‍മ്മയായിരുന്നു ചടങ്ങിലെ താരം. സിനിമയില്‍ സജീവമല്ലെങ്കിലും ഇത്തരം ചടങ്ങുകളിലേക്കത്തുന്പോള്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭി‍ക്കുന്നത്. ഇന്നും ആരാധകര്‍ താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്.

ഭാവന പറയുന്നത്

വിവാഹ വാര്‍ഷികത്തെക്കുറിച്ച് ഭാവനയുടെ പോസ്റ്റ് ഇങ്ങനെ, കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X