മമ്മൂട്ടിയുണ്ട്, പൃഥ്വിയുണ്ട്, സംയുക്തയുണ്ട്, ഭാവനയുടെ വിവാഹസത്കാരം തകര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍!
യുവതാരം ഭാവന കഴിഞ്ഞദിവസമാണ് വിവാഹിതയായത്. കന്നഡ നിര്‍മ്മാതാവ് നവീനാണ് താരത്തെ ജീവിതപങ്കാളിയാക്കിയത്. അഞ്ചു വര്‍ഷത്തെ പ്രണയസാഫല്യത്തിന് വേദിയായത് തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രമായിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു.
മമ്മൂട്ടി, ലാല്‍, ജയസൂര്യ, സംയുക്ത വര്‍മ്മ, ബിജു മേനോന്‍, കെപിഎസി ലളിത, ജയറാം, പാര്‍വ്വതി, കാളിദാസന്‍, പൃഥ്വിരാജ് ,റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് വിവാഹ വിരുന്നില്‍ പങ്കെടുത്തിയത്. വിരുന്നിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

ഭാവനയെ കാണാന്‍ മമ്മൂട്ടിയെത്തി
മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിക്കാനുള്ള അവസരം കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാവനയ്ക്ക് ലഭിച്ചിരുന്നു. വിരുന്നില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു.

നവീനൊപ്പം നില്‍ക്കുമ്പോള്‍
ഗ്ലാമറിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത മമ്മൂക്കയ്‌ക്കൊപ്പം നവീനും നില്‍ക്കുമ്പോള്‍ ഈ ചിത്രം ശരിക്കുമൊരു കാഴ്ചയായി മാറുന്നു. ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ഫോട്ടോ.

സകുടുംബം സംയുക്ത വര്‍മ്മ
ഒരേ നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമാണ് ഭാവനയും സംയുക്തയും. വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ ബിജു മേനോനും മകന്‍ ദക്ഷ് ധാര്‍മ്മിക്കിനുമൊപ്പമാണ് താരം എത്തിയത്.

ജയറാമും കുടുംബവും
കാളിദാസ്, പാര്‍വതി എന്നിവര്‍ക്കൊപ്പമാണ് ജയറാം എത്തിയത്. പുതിയ സിനിമയായ പഞ്ചവര്‍ണ്ണതത്തയുടെ ഗെറ്റപ്പിലാണ് താരം എത്തിയത്.

ലാലും കുടുംബവും
ഭാവനയ്ക്കും നവീനും ആശംസ അറിയിക്കുന്നതിനായി ലാലും മകന്‍ ജീന്‍ പോള്‍ ലാലും എത്തിയിരുന്നു.

ജയസൂര്യയും എത്തി
ഭാവനയുടെ അടുത്ത സുഹൃത്തായ ജയസൂര്യയും വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ആശംസയുമായി കെപിഎസി ലളിത
മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ കെപിഎസി ലളിതയും വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയിരുന്നു.

റിമ കല്ലിങ്കല്‍, മിയ, നസ്രിയ
ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ റിമ കല്ലിങ്കല്‍, മിയ, നസ്രിയ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പൃഥ്വിരാജും സുപ്രിയയും
ഭാവനയ്ക്ക് നേരിട്ട് ആശംസ നല്‍കാനായി പൃഥ്വിരാജും സുപ്രിയയും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് താരങ്ങള്‍
ഭാവനയുടെയും നവീനിന്റെയും വിവാഹ വിരുന്നില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ശരിക്കും താരങ്ങളുടെതായി മാറുകയായിരുന്നു.


Click it and Unblock the Notifications