ഭാവന ഇനി നവീന് സ്വന്തം, അഞ്ച് വര്‍ഷത്തെ പ്രണയസാഫല്യത്തിന് വേദിയായി തിരുവമ്പാടി ക്ഷേത്രം!

By Nimisha

Recommended Video

ഭാവനയ്ക്കും നവീനും പ്രണയസാഫല്യം, വിവാഹം കനത്ത സുരക്ഷയിൽ | filmibeat Malayalam

റോമിയോ എന്ന കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് ഭാവന നിര്‍മ്മാതാവായ നവീനെ പരിചയപ്പെട്ടത്. ആ പരിചയമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിച്ചത്. അഞ്ച് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇരുവരും വിവാഹിതരായത്.

വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നുപോവുന്ന നായികമാരിലൊരാളായി ഭാവനയും മാറുമോയെന്ന സംശയവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി നവീന്‍ ഒപ്പമുള്ളപ്പോള്‍ പിന്നെ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യമുണ്ടോയെന്നാണ് ആരാധകരും ചോദിക്കുന്നത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം ഇത്രയും നീണ്ടുപോയത്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് തിങ്കളാഴ്ച രാവിലെ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

 ഇനി മലയാളത്തിന്റെ മരുമകന്‍

ഇനി മലയാളത്തിന്റെ മരുമകന്‍

നവീന്‍ ഇനി കേരളത്തിന്റെ മരുമകനാണ്. കര്‍ണ്ണാടക സ്വദേശിയായ നവീന്റെ ജീവിത സഖി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. ഭാവനയക്ക് മുന്‍പ് അന്യഭാഷയിലേക്ക് മരുമകളായി പോയവരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്.

സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്

സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി മനസ്സിലാക്കി. നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നതെന്ന് ഭാവന നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങി

സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങി

റോമിയോയെന്ന സിനിമ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

സിനിമയില്‍ തുടരും

സിനിമയില്‍ തുടരും

വിവാഹത്തോടെ സിനിമയോട് ഭാവന ബൈ പറയുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X