അവർക്ക് ഞാൻ അപൂർവ വസ്തു, ആ സ്വഭാവം കണ്ട് നായകന്മാർ എനിക്ക് ഒരു പേരിട്ടു, അവിടെ ജാഡ കാണിക്കുന്നതിന് പിന്നിൽ!
നമ്മൾ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഭാവന വളരെ പെട്ടന്നാണ് തമിഴിലും തെലുങ്കിലും കന്നഡത്തിലും തിരക്കുള്ള താരമായി മാറിയത്. അജിത്ത്, ജയംരവി, പുനീത് രാജ്കുമാർ, ദിലീപ്, മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി അടക്കം തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും സിനിമയിൽ വന്ന ആദ്യ കാലത്ത് തന്നെ നായിക വേഷം ചെയ്യാൻ ഭാവനയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ മലയാളം ഇന്റസ്ട്രിയും മറ്റ് സിനിമാ ഇന്റസ്ട്രികളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ നടി തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
മറ്റ് ഇന്റസ്ട്രികളിൽ ഉള്ളവർ തന്നെയൊരു അപൂർവ വസ്തുവായാണ് കാണുന്നതെന്നും നടി പറയുന്നു. തമിഴ്, തെലുങ്ക് ഇന്റസ്ട്രി കുറച്ചുകൂടി പ്രൊഫഷണലാണ്. മലയാളത്തിൽ തീരെ പ്രൊഫഷണലിസം ഇല്ലെന്ന് അതിന് അർത്ഥമില്ല.

മലയാളത്തിൽ സിനിമ ചെയ്യുമ്പോൾ ഒരു ഫാമിലി അഡ്മോസ്ഫിയറാണ് എനിക്ക് ഫീൽ ചെയ്യാറുള്ളത്. ചുറ്റം കൂടിയിരുന്നുള്ള സംസാരവും ചിരിക്കലും കളിക്കലുമെല്ലാം ഇവിടെ മാത്രമെയുള്ളു. തമിഴിലും തെലുങ്കിലും പോയി കഴിഞ്ഞാൽ കൃത്യ സമയത്ത് പോകുന്നു, ഷോട്ട് അഭിനയിക്കുന്നു, തിരിച്ച് വന്ന് കാരവാനിൽ ഇരിക്കുന്നു, വീണ്ടും അടുത്ത ഷോട്ട് ചെയ്യുന്നു... അങ്ങനൊരു റീലേഷനെ ഉള്ളു. സംവിധായകനോടും ഹീറോയോടും നിർമാതാവിനോടും മാത്രമാകും മാക്സിമം സംസാരിക്കുക.
മലയാള സിനിമയുടെ സെറ്റിലാകുമ്പോൾ എല്ലാവരോടും സംസാരിക്കും. അങ്ങനെ മറ്റുള്ള ഇന്റസ്ട്രികളിൽ പോയി ചെയ്താൽ ഇതെന്താ ഹീറോയിൻ ഇങ്ങനെയെന്ന് അവർ വിചാരിക്കും. അതുകൊണ്ട് തന്നെ നമുക്ക് പ്രാധാന്യം ഇല്ലാതായി പോകും. അതിനാൽ ഞാൻ ആ ഇന്റസ്ട്രികളിൽ ചെന്ന് കഴിയുമ്പോൾ ജാഡ കാണിക്കും.
എല്ലാവരും അവിടെ അങ്ങനെയാണ്. എന്നിരുന്നാലും എല്ലാവരോടും സംസാരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പിന്നെ കുറേ ദിവസമൊന്നും ജാഡ കാണിച്ച് നിൽക്കാൻ എനിക്ക് പറ്റില്ല. അറിയാതെ എന്റെ പഴയ സ്വഭാങ്ങളൊക്കെ പുറത്ത് വരും. വെറുതെ ഇരിക്കുമ്പോൾ ഡാൻസ് കളിക്കുന്ന സ്വഭാവമൊക്കെ എനിക്കുണ്ട്. തെലുങ്കിലുള്ള നിർമാതാക്കളൊക്കെ പറയും ഇങ്ങനൊരു ഹീറോയിനെ ആദ്യമായാണ് കാണുന്നതെന്ന്.
അവിടെയുള്ള ഹീറോസൊക്കെ ഹായ് ലൂസ് എന്ന് അഭിസംബോധന ചെയ്താണ് സംസാരിക്കാൻ തുടങ്ങുക. ഇങ്ങനൊരു ഹീറോയിനെ കണ്ടിട്ടേയില്ലെന്ന് അവർ പറയും. കാരണം ഞാൻ എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവർ എന്നെ അപൂർവ വസ്തുവിനെപ്പോലെയാണ് കാണുന്നത്. എന്റെ സ്വഭാവം പെട്ടന്ന് മാറും.

ചില ദിവസങ്ങളിൽ ഒരുപാട് സംസാരിക്കും ചില ദിവസങ്ങളിൽ ഇൻ്ട്രോവേർട്ടായി ഇരിക്കും. അങ്ങനൊരാളാണ് ഞാൻ. ഒരു കാരണവുമില്ലാതെ എനിക്ക് പെട്ടന്ന് എനിക്ക് ലോൺലിനസൊക്കെ ഫീൽ ചെയ്യും. പിന്നെ സിനിമ മേഖലയായതുകൊണ്ട് വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷോട്ട് അഭിനയിക്കുമ്പോൾ അതെല്ലാം മറന്ന് അഭിനയിക്കേണ്ടി വരുമെന്നും ഭാവന പറഞ്ഞു. ഫിറ്റ്നസിന് സിനിമാ മേഖലയിലുള്ള പ്രാധാന്യത്തെ കുറിച്ചും നടി സംസാരിച്ചു.
ബിരിയാണി കഴിക്കണമെന്ന് തോന്നിയാൽ മറിച്ചൊന്നും ചിന്തിക്കാതെ ഞാൻ കഴിക്കും. സ്വീറ്റ്സ് കഴിക്കണമെന്ന് തോന്നിയാലും അങ്ങനെ തന്നെ. ഒരുപാട് മെലിഞ്ഞ് സീറോ സൈസ് ആകുന്നതിനോട് എനിക്ക് യോജിപ്പില്ല. തെലുങ്കിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ എന്നെ ഗുണ്ടു എന്നാണ് വിളിക്കുക. എന്റെ ശരീര ഭാരം പോലും അവിടെയുള്ളവർക്ക് അമിത ഭാരമാണ്. മെലിഞ്ഞ ശരീരവുമായി വന്നാൽ എന്നെ എന്റെ വീട്ടിൽ പോലും കയറ്റില്ല.
ഹൈദരാബാദിൽ ചെന്ന് കഴിഞ്ഞാൽ സിറ്റിയിലൂടെ നടന്ന് പോകുന്ന പെണ്ണുങ്ങൾക്ക് പോലും എന്നെക്കാൾ നല്ല ഫിഗറാണ്. ഫിറ്റ്നസ് മെയിന്റെയ്ൻ ചെയ്യുന്ന സ്ത്രീകളെ കാണുമ്പോൾ എനിക്ക് കുശുമ്പ് വരും. അതുകൊണ്ട് തന്നെ അവരുടെ ഡയറ്റ് തെറ്റിച്ച് ഫുഡ് കഴിപ്പിക്കാൻ വേണ്ടി സംസാരിക്കുകയൊക്കെ ചെയ്യുന്നയാളാണ് താനെന്നും ഭാവന പറയുന്നു.


Click it and Unblock the Notifications

















