ഓക്കെയല്ലേ എന്ന് അവർ ചോദിക്കും, ഇപ്പോൾ അവർക്കറിയാം, ഡിവോഴ്സാകുന്നെന്ന് അഭ്യൂഹം വന്നപ്പോൾ: ഭാവന

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ഭാവന. വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന ഭാവന ഇടയ്ക്ക് ഒരു ഇടവേള മലയാളത്തിൽ നിന്നുമെടുത്തിരുന്നു. ഇന്ന് വീണ്ടും നടി സജീവമാണ്. സിനിമാന ലോകത്ത് ഒരുപാട് സൗഹൃദങ്ങൾ ഭാവനയ്ക്കുണ്ട്. മഞ്ജു വാര്യർ, രമ്യ നമ്പീശൻ തുടങ്ങിയവരെല്ലാം ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്. തന്റെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ​ഗൾഫ് ട്രീറ്റിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

സൗഹൃദത്തിൽ ഞാൻ അനു​ഗ്രഹിക്കപ്പെട്ടയാളാണ്. കുറച്ച് നല്ല ഫ്രണ്ട്സുണ്ട്. ഷനീം, ശിൽപ്പ, സയനോര, രമ്യ, മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, മൃദുല, ​ഗീതു ചേച്ചി എന്നിവരെല്ലാം നല്ല ഫ്രണ്ട്സാണ്. ഒരു മാസം സംസാരിച്ചില്ലെങ്കിൽ എനിക്ക് വേണ്ടി അവരുണ്ടാമെന്ന് എനിക്കറിയാം. അവർക്കും അറിയാം. പക്ഷെ എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ആരെയും വിളിക്കില്ല. പ്രശ്നം വന്നാൽ ഞാൻ അങ്ങനെയേ ഒരു ഷെല്ലിനകത്തേക്ക് പോകും. എന്തെങ്കിലും കുഴപ്പമുണ്ടോ, ആർ യു ഓക്കെ എന്ന് ഫ്രണ്ട്സ് ചോദിക്കും. ഞാനങ്ങനെയാണെന്ന് ഇപ്പോൾ അവർക്കറിയാം. ഇപ്പോൾ ഞാനിങ്ങനെ ആയതാണോ മുമ്പും ഇങ്ങനെയായിരുന്നോ എന്നൊന്നും എനിക്ക് ഓർമയില്ല. ചിലപ്പോൾ വാട്സ് ആപ്പ് ഉണ്ടാകില്ല. റീച്ചബിൾ ആയിരിക്കില്ല. പ്രശ്നത്തിൽ നിന്ന് പുറത്ത് വന്ന് ചിലപ്പോൾ പറയും.

Bhavana

സോഷ്യൽമീഡിയയിൽ ആദ്യം എനിക്കൊരു പ്രെെവറ്റ് അക്കൗണ്ടായിരുന്നു ഉള്ളത്. കുറേ ഫേക്ക് ന്യൂസുകൾ വരും. ഡിവോഴ്സ് ആകാൻ പോകുകയാണ്, ഡിവോഴ്സ് ആയി എന്നെല്ലാം. ഒരു ഒഫീഷ്യൽ അക്കൗണ്ട് വെക്കൂ, ആക്ടീവ് പോലുമാകേണ്ട വ്യാജ വാർത്തയിൽ വ്യക്തത വരുത്താം എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇൻസ്റ്റയിൽ ജോയിൻ ചെയ്തത്. ചില സമയത്ത് ഭയങ്കര ആക്ടീവ് ആയിരിക്കും. ചിലപ്പോൾ ഒന്നുമുണ്ടാകില്ല. കമന്റുകൾ ഇടയ്ക്ക് നോക്കാറുണ്ടെന്നും ഭാവന പറയുന്നു.

ഭാവനയെക്കുറിച്ച് നേരത്തെ മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കരുത്തിന്റെ പ്രതീകമാണ് ഭാവന. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് ഭാവനയുമായെന്നും മഞ്ജു വാര്യർ അന്ന് പറഞ്ഞു.
നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രം​ഗത്തേക്ക് വരുന്നത്. കരിയറിൽ വളരെ പെട്ടെന്ന് ഭാവന ശ്രദ്ധിക്കപ്പെട്ടു. ലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ഭാവന തന്റെ സാന്നിധ്യമറിയിച്ചു.

മലയാളത്തിന് ശേഷം കന്നഡ സിനിമയിലാണ് നടി കൂടുതൽ സജീവമായത്. നടിക്ക് മലയാളത്തിലേത് പോലെ തന്നെ ആരാധകരുള്ളത് കന്നഡ സിനിമാ മേഖലയിലാണ്. മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത സമയത്തും കന്നഡ സിനിമകളിൽ ഭാവന സജീവമായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചു വന്നത്. 2017 ൽ പൃഥിരാജ് ചിത്രം ആദം ജോണിൽ അഭിനയിച്ച ശേഷം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ഭാവന. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X