വിവാഹം കഴിഞ്ഞ് ഞാനങ്ങോട്ടേക്ക് പോയി, മാറി നിന്നപ്പോൾ പൃഥ്വിരാജ് വിളിച്ചു, പക്ഷെ...; ഭാവന പറയുന്നു

ഭാവന നായികയായെത്തുന്ന പുതിയ സിനിമയാണ് അനോമി. ചിത്രത്തിന്റെ പ്രാെമോഷൻ തിരക്കുകളിലാണ് ഭാവന. താൻ പുറമേക്ക് സന്തോഷം നടിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ചും തന്റേതായ ലോകത്തേക്ക് ഉൾവലിഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയാണ് ഭാവന. സന്തോഷത്തിലാണെന്ന് നടിക്കുന്ന മോശം സ്വഭാവം എനിക്കുണ്ട്. ചെറിയ പ്രായത്തിലേ ഈ രം​ഗത്തേക്ക് വന്നതിനാൽ ആളുകൾക്ക് മുന്നിൽ സന്തോഷവതിയും പ്രസന്റബിളുമായിരിക്കണമെന്ന ചിന്തയുണ്ട്. മോശം ഘട്ടത്തിലൂടെ കടന്ന് പോകുകയാണെങ്കിൽ പോലും ക്യാമറയെയും ആളുകളെയും കാണുമ്പോൾ സന്തോഷമായിരിക്കാൻ ഞാൻ എക്സ്ട്രാ എഫേർട്ട് ഇടും.

അതിനാ​ഗ്രഹിക്കുന്നില്ലെങ്കിൽ പോലും സ്വാഭാവികമായും അതെന്നിൽ വരും. ഒന്നര മാസം ഞാൻ എന്റെ സേഫ്റ്റി ബബിളിൽ ഇരുന്നു. പുറത്ത് പോയില്ല. ആളുകളെ കാണാൻ ഞാൻ തയ്യാറായിരുന്നില്ല. എന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും മാത്രം കാണുന്ന കംഫർട്ടബിൾ സ്ഥലത്തേക്ക് ഞാൻ എത്തി. പുറത്തേക്ക് വരുമ്പോൾ എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. കാറിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ഞാൻ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. പക്ഷെ എപ്പോഴും ഈ അവസ്ഥയിലിരിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം. എന്റെ സിനിമയും റിലീസ് ചെയ്യുന്നു.

Bhavana
Photo Credit: Social Media Page / Bhavana

ഈ സിനിമയിൽ എനിക്കൊരുപാട് വിശ്വാസമുണ്ട്. ഈ സിനിമയുടെ ടീമിനെ നിരാശപ്പെടുത്താൻ എനിക്കാകില്ല. ഞാൻ ഓക്കെയല്ല, എനിക്ക് വരാനാകില്ലെന്ന് പറയാനാകില്ല. അവർ സമ്മതിച്ചാലും ഒരു പ്രൊഫഷണൽ എന്ന രീതിയിൽ എനിക്കങ്ങനെ ചെയ്യാനാകില്ലെന്നും ഭാവന പറഞ്ഞു.
മലയാള സിനിമകളിൽ നിന്ന് അഞ്ച് വർഷം മാറി നിന്നതിനെക്കുറിച്ചും ഭാവന സംസാരിച്ചു. പ്ലാൻ ചെയ്യുന്നതല്ല ഒന്നും. മാറി നിന്നപ്പോൾ ഞാൻ കംഫർട്ടബിളായി. ആദം ജോണിന് ശേഷം ഞാൻ വിവാഹം ചെയ്തു. ബാം​ഗ്ലൂരിലേക്ക് മാറി. ഇടയ്ക്ക് വരാറുണ്ടായിരുന്നു. ഞാൻ ഇവിടെയില്ല, അതിനാൽ ഒന്നും അറിയുന്നില്ല എന്ന ആശ്വാസം എനിക്കുണ്ടായിരുന്നു.

ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവർ സിനിമകളുമായി സമീപിച്ചിരുന്നു. ഒരു മമ്മൂട്ടി ചിത്രവും വന്നു. പക്ഷെ ഞാൻ നോ പറഞ്ഞു. എന്താണ് കാരണമെന്ന് എനിക്കറിയില്ല. മലയാള സിനിമകൾ ചെയ്യാനുള്ള പ്ലാൻ എനിക്കില്ലായിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമ വന്നപ്പോഴും ആദ്യം നോ പറഞ്ഞു. പിന്നീട് പല തവണ പലരിലൂടെയും ഈ കഥയുമായി തന്നെ സമീപിച്ചപ്പോൾ താൻ കഥ കേൾക്കാൻ തയ്യാറാകുയും പിന്നീട് ഈ സിനിമ ചെയ്യുകയും ചെയ്തെന്നും ഭാവന പറഞ്ഞു.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X