മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരെ എന്നും വിളിച്ച് സംസാരിക്കും; സ്ത്രീ സൗഹൃദങ്ങളെ കുറിച്ച് നടി ഭാവന

ജീവിതത്തിലുണ്ടായ വലിയൊരു പ്രതിസന്ധിയ്ക്ക് മുന്നില്‍ നിന്നും അതിജീവിച്ച്, നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് നടി ഭാവന. ഇന്നും തന്റെ ജീവിതത്തില്‍ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ദി ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മലയാളത്തിലെ സ്ത്രീ സൗഹൃദങ്ങളെ കുറിച്ച് ഭാവന മനസ് തുറന്നത്. എന്നാല്‍ തനിക്ക് ആദ്യം മുതല്‍ പിന്തുണ നല്‍കിയ പിടി തോമസ് അടക്കമുള്ളവരെ കുറിച്ചും നടി പറഞ്ഞു.

മഞ്ജു മുതൽ സംയുക്ത വർമ്മ വരെയുള്ളവരെ എന്നും വിളിക്കുമെന്ന് ഭാവന

മലയാള സിനിമയിലെ സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് ഭാവനയോട് ചോദിച്ചത്. ആ സുഹൃത്തുക്കളും സൗഹൃദവും എനിക്കേറ്റവും അത്യാവശ്യമുള്ളതാണെന്ന് നടി പറയുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും തന്നെ സംസാരിക്കുന്നവരാണ് അവരില്‍ പലരും. മാത്രമല്ല പലപ്പോഴും അവരെന്റെ കൂടെ ഉണ്ടാവാറുമുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്‌ന, എന്നിങ്ങനെ ഉള്ളവരോടാണ് ഞാന്‍ എന്നും തന്നെ സംസാരിക്കാറുള്ളത്.

ഒന്നിലധികം സ്ഥലങ്ങളില്‍ എനിക്ക് വേണ്ടി അവർ സംസാരിച്ചു.

രേവതിയെ പോലെ നിനക്ക് സുഖമാണോ എന്ന് ചോദിക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറയുന്ന മറ്റ് നിരവധി ആളുകളുണ്ട്. അവര്‍ ചിലപ്പോഴൊക്കെ എനിക്ക് മെസേജുകള്‍ അയക്കും. മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമര്‍, ജീന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരൊക്കെ അതിരുകളില്ലാത്ത സ്‌നേഹവും പിന്തുണയും നല്‍കുന്നവരാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നത് പോലെ അവരൊക്കെ ഒന്നിലധികം സ്ഥലങ്ങളില്‍ എനിക്ക് വേണ്ടി സംസാരിച്ചു. വിമന്‍ ഇന്‍ സിനിമ കള്ക്ടീവ് ഉണ്ട്. അവര്‍ എന്നോടൊപ്പം നിന്നു.

എനിക്ക് വേണ്ടി സംസാരിച്ചവരുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു

എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിന്റെ പേരില്‍ ഇവരില്‍ പല സ്ത്രീകള്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുകയും മോശം അവസ്ഥയിലാവുകയും ചെയ്തത് വേദനാജനകമാണ്. എന്നിട്ടും അവരെല്ലാവരും ഞാന്‍ കീഴടങ്ങാതിരിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, തുടങ്ങിയവരൊക്കെ നെടുംതൂണുകള്‍ പോലെ പിന്തുണച്ചു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങിയ സഹപ്രവര്‍ത്തകരെല്ലാം എനിക്കൊപ്പം നിന്നവരാണ്.

തനിക്കുണ്ടായ അക്രമണത്തെ കുറിച്ച് ആദ്യം അറിഞ്ഞ വ്യക്തി

സ്ത്രീ സൗഹൃദങ്ങളെ കുറിച്ചാണ് ചോദ്യം എങ്കിലും പിന്തുണയെ കുറിച്ചയത് കൊണ്ട് ഞാന്‍ ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് അന്തരിച്ച മുന്‍ പാര്‍ലമെന്റ് അംഗം പി ടി തോമസാണെന്ന് ഭാവന പറയുന്നു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം അറിയിച്ച ആളുകളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് ആദ്യം മുതല്‍ അദ്ദേഹം പറഞ്ഞിരുന്നു. പ്രയാസം നിറഞ്ഞ എല്ലാ ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

ധൈര്യം വിടരുതെന്ന് പറഞ്ഞ താരങ്ങൾ ഇവരാണ്

എന്റെ അടുത്ത സുഹൃത്ത് ഷനീമും ജിതേഷ് പിള്ളയും പ്രചോദനം നല്‍കുന്ന മെസേജുകള്‍ അയച്ചു. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, ലിസി, എന്നിവരും എന്റെ കൂടെ നിന്നും. ധൈര്യം കൈ വിടരുതെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു. മാത്രമല്ല പോരാടാനും അദ്ദേഹം സൂചിപ്പിച്ചതായി ഭാവന പറയുന്നു.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X