പ്രതിഫലം തീരുമാനിക്കുന്നതിങ്ങനെ, മഞ്ജു ചേച്ചി സൂപ്പർതാരം, പക്ഷെ ഞാൻ...; ഭാവന പറയുന്നു

സൂപ്പർതാര പദവി വെറുതെ വരുന്നതല്ലെന്നും തനിക്ക് സൂപ്പർസ്റ്റാറായി അറിയപ്പെടാൻ താൽപര്യമില്ലെന്നും നടി ഭാവന. മഞ്ജു വാര്യർ, ഉർവശി എന്നീ നടിമാരെക്കുറിച്ചും ഭാവന സംസാരിച്ചു. എനിക്ക് ഭാവന എന്ന് പറയുന്നത് തന്നെയാണ് ഇഷ്ടം. സൂപ്പർസ്റ്റാർ എന്ന് വെറുതെ എല്ലാവരെയും വിളിക്കാൻ പറ്റില്ല. സൂപ്പർസ്റ്റാർ എന്ന് വെറുതെ എല്ലാവരെയും വിളിക്കാൻ പറ്റില്ല. നമ്മുടെ സിനിമകൾ ബിസിനസാകുമ്പോഴാണ് ഒരാൾ സൂപ്പർസ്റ്റാറാകുന്നത്. എന്നെ സൂപ്പർസ്റ്റാറെന്ന് വിളിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. മലയാളത്തിലെ സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യരെന്നും ഭാവന പറഞ്ഞു.

ഉർവശിയും സൂപ്പർസ്റ്റാറാണെന്നും ഭാവന പറയുന്നുണ്ട്. ഉർവശി ചേച്ചി ചെയ്യാത്ത ക്യാരക്ടറുകൾ ഉണ്ടോ. ഉർവശി ചേച്ചിയെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ പറ്റുമോ. ഈയടുത്ത് ചേച്ചിയോടൊപ്പം ഒരു സിനിമ ചെയ്തു. അന്ന് ചേച്ചിയോട് പറഞ്ഞത് ഞാനീ സിനിമ കമ്മിറ്റ് ചെയ്യാനുള്ള പ്രധാന കാരണം ഉർവശി ചേച്ചിയോടൊപ്പം അഭിനയിക്കുന്നതാണെന്നും ഭാവന പറഞ്ഞു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രസ്താവന.

Bhavana

പ്രതിഫലത്തിന്റെ കാര്യത്തിൽ എക്സ്പീരിയൻസും തീർച്ചയായും ഒരു ഘടകമാണ്. പക്ഷെ വേറൊരു കാര്യമുണ്ട്. ഒരു ക്യാരക്ടറിന് ഞാൻ ശരിയായിരിക്കും എന്ന് തോന്നുന്നത് കൊണ്ടാണല്ലോ എന്നെ വിളിക്കുന്നത്. ഷൂട്ടിന് വേണ്ട ദിവസങ്ങളും പോസ്റ്റർ വാല്യുവും നോക്കിയാണ് നമ്മളൊരു പ്രതിഫലം പറയുന്നത്. പക്ഷെ വെറുതെ പോയിട്ട് ഇത്ര വേണമെന്ന് ചോദിക്കുന്നതിലും അർത്ഥമില്ല. നമ്മുടെ സിനിമ കാണാൻ പ്രേക്ഷകർ വരുന്നുണ്ടോ എന്നതാണ് കാര്യം. നമ്മൾക്കങ്ങനെ മാർക്കറ്റുണ്ടെങ്കിൽ ഉയർന്ന പ്രതിഫലം ആവശ്യപ്പെടാം. അല്ലെങ്കിൽ എക്സ്പീരിയൻസും ഷൂട്ടിന് വേണ്ട‌ ദിവസങ്ങളും നോക്കിയായിരിക്കും സാലറി. ഭാവന നായികയാകുന്ന പുതിയ സിനിമ അനോമിയുടെ നിർമാതാവ് കൂടിയാണ് നടി.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X