രാത്രി വരെ ഒപ്പമുണ്ടായിരുന്നയാൾ പിറ്റേന്ന് ഇല്ല! അച്ഛന് ആരോഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു: ഭാവന
2015 ലാണ് നടി ഭാവനയുടെ പിതാവ് ബാലചന്ദ്രൻ അന്തരിച്ചത്. 59ാം വയസിലായിരുന്നു വിയോഗം. ഉയർന്ന രക്തസമ്മർദ്ദം കാരണം ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛന്റെ മരണം ഇന്നും ഭാവനയുടെ മനസിലെ വേദനയാണ്. ഇതേക്കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.
ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് എന്നെ ശക്തയാക്കുന്നത്. എന്റെ അച്ഛൻ മരിച്ച് പോകുന്നത് പെട്ടെന്നാണ്. ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ആ സമയത്ത് അമ്മയോടൊപ്പമുണ്ടാകണമെന്ന ചിന്ത വന്നു. നമ്മളെയെല്ലാവരും ഫെെറ്റേഴ്സും ശക്തരുമാക്കുന്നത് ജീവിതത്തിലെ സാഹചര്യങ്ങളാണ്. ഒരു ജനിച്ചയുടനെ പോരാളിയല്ല. ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ശക്തരായേ പറ്റൂ എന്ന അവസ്ഥ വരികയാണ്. അതിന് വേണ്ടി പ്രത്യേക പരിശീലനമൊന്നുമില്ല.

അച്ഛന്റെ മരണം ആരും പ്രതീക്ഷിക്കാതെയായിരുന്നു. ഒരു ആരോഗ്യ പ്രശ്നവും അതുവരെയുണ്ടായിരുന്നില്ല. പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്. അതാണ് ജീവിതം. നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇന്നലെ രാത്രി വരെ ഒപ്പം ഉണ്ടായിരുന്ന ആൾ പിറ്റേ ദിവസം രാവിലെ ഇല്ല എന്ന് പറയുമ്പോൾ വലിയ ഞെട്ടലായിരുന്നു. പക്ഷെ നമ്മളെല്ലാവരും ഓരോ യാത്രയിലൂടെ കടന്ന് പോകുകയല്ലേെന്നും ഭാവന പറഞ്ഞു.


Click it and Unblock the Notifications











