അന്ന് മാനേജരുമായി തെറ്റി, എന്റെ തമിഴ് സിനിമാ കരിയറിൽ സംഭവിച്ചത്; ഭാവന പറയുന്നു

സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷം സിനിമാ രം​ഗത്ത് നിന്ന് മാറി നിന്ന ഭാവന പിന്നീട് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷം തമിഴ് സിനിമാ രം​ഗത്തേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് ഭാവന. ദ ഡോർ ആണ് ഭാവനയുടെ പുതിയ തമിഴ് സിനിമ. 2010 ൽ പുറത്തിറങ്ങിയ അസൽ ആണ് ഭാവനയുടെ അവസാനം റിലീസ് ചെയ്ത തമിഴ് സിനിമ. വലിയ ഇടവേള തമിഴകത്ത് ഭാവനയ്ക്ക് വന്നിട്ടുണ്ട്.

തമിഴിൽ അജിത്ത്, രവി മോഹൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ഭാവന അഭിനയിച്ചത്. ദീപാവലി ഉൾപ്പെടെയുള്ള സിനിമകൾ വലിയ ഹിറ്റായിരുന്നു. എന്നാൽ എന്തുകൊണ്ട് ഭാവന തമിഴിൽ സജീവമായില്ലെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഭാവന. ബിഹെെന്റ്വുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അക്കാലത്ത് എനിക്ക് നല്ല ​ഗെെഡൻസ് ഇല്ല. ആ സമയത്ത് എനിക്കൊരു മാനേജർ ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ തെറ്റി.

Bhavana

അതിന് ശേഷം പലരും പറഞ്ഞത് എന്നെ എങ്ങനെ കോൺടാക്ട് ചെയ്യണമെന്ന് അറിയില്ലെന്നാണ്. അങ്ങനെ കുറേ കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഞാനന്ന് മലയാളത്തിൽ സിനിമകൾ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയിൽ ചെയ്തു. ഞാൻ തിരക്കിലായിരുന്നു. എന്റെ അസിസ്റ്റന്റ് രാജു ചെന്നെെയിൽ നിന്നാണ്.

ഭാവന മാഡത്തിനൊപ്പം ഷൂട്ടിം​ഗിന് പോകുകയാണെന്ന് പറയുമ്പോൾ രാജുവിനോട് അവിടെ എല്ലാവരും ചോദിക്കുന്നത് ഭാവനയോ അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ എന്തുകൊണ്ട് തമിഴിൽ അഭിനയിക്കുന്നില്ലെന്നാണ്. രാജു എന്നോട് വന്ന് പറയും. പ്രോപ്പറായ കോൺടാക്ടോ ​ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതെന്ന് ഭാവന വ്യക്തമാക്കി.അസലിൽ അജിത്തായിരുന്നു ഭാവനയുടെ നായകൻ. അജിത്തിനൊപ്പമുള്ള അനുഭവങ്ങളും ഭാവന പങ്കുവെക്കുന്നുണ്ട്.

Bhavana

അസലിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് നല്ല അനുഭവമായിരുന്നു. വളരെ ഡൗൺ ടു എർത്തായ ആളാണ്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. അസൽ ചെയ്യുമ്പോൾ അമ്മ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ എപ്പോൾ ഷൂട്ടിം​ഗ് തീർത്ത് വന്നാലും അജിത്ത് സാറും അമ്മയും സംസാരിച്ച് കൊണ്ടിരിക്കുകയായിരിക്കും. അജിത്ത് സാറുടെ പിതാവിന്റെ സെെഡിലുള്ള കുടുംബം തൃശൂരിലാണ്. അമ്മയ്ക്ക് എന്റെ ആന്റിയുടെ അതേ മുഖഛായയാണെന്ന് അജിത്ത് സാർ പറയുമായിരുന്നു. അമ്മയാണെങ്കിൽ മലയാളം മാത്രമേ സംസാരിക്കൂ. എന്നാൽ അവർ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യും.

Take a Poll

എന്താണിവർ സംസാരിക്കുന്നതെന്ന് ഞാൻ വിചാരിക്കും. ഒരു ഷോട്ട് നന്നായി ചെയ്താൽ അജിത്ത് സർ വന്ന് നന്നായിട്ടുണ്ടെന്ന് പറയും. പിന്നീട് കുറേക്കാലത്തിന് ശേഷം മഞ്ജു ചേച്ചി അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു. കുറേക്കാലമായി സംസാരിച്ചിട്ട്, അവർ നന്നായിരിക്കുന്നോ, വരാൻ പറയൂ കാണാം എന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ ചെന്നെെയിലുണ്ട്. ഞാനദ്ദേഹത്തെ പോയി കണ്ടു.

ലൊക്കേഷനിൽ വെച്ച് ലഞ്ച് കഴിച്ചു. പിന്നീട് ഒരു കന്നഡ സിനിമയുടെ ഷൂട്ടിന് ഞാൻ അസർബെെജാനിൽ പോയിരുന്നു. അവിടെയും അജിത്ത് സാറുണ്ട്. അവിടെ വെച്ചും സംസാരിച്ചെന്ന് ഭാവന ഓർത്തു. പുതിയ ചിത്രം ദ ഡോറിന്റെ പ്രൊമോഷൻ തിരക്കികളിലാണ് ഭാവന. നടിയുടെ സഹോദരൻ ജയദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

FAQs
ഭാവനയുടെ ഭർത്താവ്

കന്നഡ സിനിമാ നിർമാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 2018 ലാണ് ഇരുവരും വിവാഹിതരായത്.

Filmibeat Entertainment

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X