നിരവധി ഓഫര്‍ വന്നു; മലയാളത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ഇതുകൊണ്ട്; കാരണം തുറന്ന് പറഞ്ഞ് ഭാവന

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ നടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഭാവന ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. നമ്മളിന് ശേഷം നല്ല കഥാപാത്രങ്ങള്‍ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല അന്യാഭാഷ ചിത്രങ്ങകളില്‍ നിന്നും അവസരങ്ങള്‍ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി സജീവമായിരുന്നു.

2017 ന് ശേഷം ഭാവന മലയാളത്തില്‍ സജീവമായിരുന്നില്ല. ആദം ജോണിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പിന്നീട് വിവാഹ ശേഷം നടി കന്നഡയില്‍ സജീവമായിരുന്നു. ഈ കാലയളവില്‍ മലയാളത്തില്‍ നിന്ന് നിരവധി അവസരങ്ങള്‍ ഭാവനയെ തേടി എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും സ്വീകരിക്കാന്‍ നടി തയ്യാറായിരുന്നില്ല. ഇപ്പോഴിത മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഭാവന. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിലെ ഇടവേള

നടിയുടെ വാക്കുകള്‍ ഇങ്ങനെ... '' മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വ്വമാണ് എന്നാണ് ഭാവന പറയുന്നത്. തന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അത് തന്റെ മനഃസമാധാനത്തിന് വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാ സിനിമകളോടും  യെസ് പറഞ്ഞില്ല

മുന്‍പ് ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എല്ല സിനിമകളോടും യെസ് പറയില്ലെന്ന് പറഞ്ഞിരുന്നു. ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ...'' താന്‍ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ല. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യം സിനിമ ചെയ്യുന്നത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യുമെന്നാണ്'' ഭാവന പറഞ്ഞത്.

മടങ്ങി എത്തുന്നു

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തിലേയ്ക്ക് മടങ്ങി എത്താന്‍ തയ്യാറെടുക്കുകയാണ്. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു ആണ് ഇക്കാര്യം പറഞ്ഞത്.സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിട്ടുണ്ട്. 'കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു. അത് അവര്‍ക്കിഷ്ടമായിട്ടുണ്ട്,' ആഷിഖ് അബു പറഞ്ഞു.

സിനിമയിലേയ്ക്ക് മടങ്ങി വരുന്നു

ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ഭാവന പറഞ്ഞിരുന്നു. പക്ഷെ പിന്നീട് എനിക്ക് നിരവധി പേര്‍ സിനിമയിലേക്ക് വിളിച്ചു. മലയാളത്തില്‍ തിരിച്ചു വരണമെന്ന് പലരും നിര്‍ബന്ധിച്ചു. പൃഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേര്‍. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്,' ഭാവന പറഞ്ഞു.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X