മലയാളത്തിൽ കുറച്ച് കാലത്തേക്ക് സിനിമകള്‍ ചെയ്യുന്നില്ല, കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ഭാവന

മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവ സിനിമയിൽ എത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെയായിരുന്നു നടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുട‍െ ഇടയിൽ നടിയുടെ പരിമളം ചർച്ചയാവാറുണ്ട്. ഭാവനയെ കുറിച്ച് ഓർക്കുമ്പോൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് നമ്മളിലെ കഥാപത്രമാണ്.

ഭാവനയുടെ ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും ഒരുപോലെ തിളങ്ങാൻ നടിയ്ക്ക് ആയിട്ടുണ്ട്. മലയാളത്തിലേത് പോലെ തെന്നിന്ത്യൻ സിനിമ ലോകത്തും ഭാവന സജീവമാണ്.

വിവാഹം

കന്നഡ സിനിമ നിർമ്മാതാവ് നവീനെ ആണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ വിവാഹിതരാവുന്നത്. കേരളത്തിൽ വെച്ചായിരുന്നു വിവാഹം. മഞ്ജു വാര്യർ, നവ്യ നായർ , സംയുക്ത, പൂർണ്ണിമ എന്നിങ്ങനെ മലയാള സിനിമയിലെ മിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. നടിമാരായ മഞ്ജു വാര്യരും സംയുക്ത വർമ്മയും ഭാവനയുടെ വളരെ അടുത്ത സുഹൃത്തുക്കളാണ്. സമയം കിട്ടുമ്പോഴെല്ലാം താരങ്ങൾ ഒന്നിച്ച് കൂടാറുണ്ട്. ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാവാറുമുണ്ട്

മലയാള സിനിമ

മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. 2017 ൽ പുറത്ത് ഇറങ്ങിയ ആദം ജോണിൽ ആണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത് . പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ. സിനിമയിൽ ശേഷം മലയാള സിനിമയിൽ ഭാവന എത്തിയിട്ടില്ല. ഇപ്പോൾ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പിൽ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചർച്ചയായിരുന്നു. മലയാള സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്. ഇപ്പോഴിത മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒടിടി പ്ലേയുമായിട്ടുള്ള അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഭജരംഗി 2 എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

മലയാളത്തിൽ നിന്ന്  മാറി നിൽക്കുന്നു

മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...'എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.' - എന്നാണ് ഭാവന പറഞ്ഞു.

ഭജരംഗി 2

ഭാവനയും നടന്‍ ശിവ രാജ്കുമാറുമാണ് ഭജരംഗി 2 ൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഓക്ടോബർ 29 ആണ് ചിത്രം റിലീസിനെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കഥാപാത്ര കുറിച്ചും ഭാവന അഭിമുഖത്തിൽ പറയുന്നുണ്ട് . കന്നടിയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നാണ് ഭാവന പറയുന്നത്.

Recommended Video

വിവാഹ ശേഷം നടിമാർക്ക് എന്തു സംഭവിക്കുന്നു, ഭാവനക്ക് പറയാനുള്ളത് ഇത് | filmibeat Malayalam
ചിന്മിനികിയെ കുറിച്ച്

'ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാൽ കന്നടയില്‍ എപ്പോഴും വളരെ കൂൾ ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള കഥാപാത്രമാണ് . അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണെന്നും' ഭാവന പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തന്റെ സന്തോഷങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ഭാവന രംഗത്ത് എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഭാവനയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. മലയാ സിനിമയിൽ സജീവമല്ലെങ്കിലും നടിയ്ക്ക് കേരളത്തിൽ ആരാധകർക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X