ചിത്രശലഭത്തെ പോലെ പറന്നുയര്‍ന്ന് ഭാവന! അതിമനോഹര ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട നായികമാരില്‍ ഒരാളാണ് ഭാവന. വിവാഹ ശേഷം സിനിമ വിട്ട താരം സോഷ്യല്‍ മീഡിയയിലാണ് സജീവമായത്. പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ഭാവന മിക്കപ്പോഴും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. കന്നഡത്തിന്റെ മരുമകളായ താരം തുടര്‍ന്ന് സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിയിലായിരുന്നു സജീവമായിരുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്റെ ആദം ജോണ്‍ എന്ന സിനിമയിലാണ് നടി ഒടുവിലായി അഭിനയിച്ചത്. കന്നഡത്തില്‍ തിരക്കുളള താരം ഇടയ്ക്കിടെ കേരളത്തിലേക്കും എത്താറുണ്ട്. നവീനുമായുളള വിവാഹത്തിന് പിന്നാലെ ബാംഗ്ലൂരിലാണ് ഭാവന സ്ഥിര താമസമാക്കിയത്.

കേരളത്തില്‍ ഇടയ്ക്കിടെ

കേരളത്തില്‍ ഇടയ്ക്കിടെ വരാറുളള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഭാവന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പരിവര്‍ത്തനത്തിന്റെ ചിറകുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഭാവനയുടെ പുതിയ ചിത്രം വന്നിരിക്കുന്നത്. ചിത്രശലഭത്തെ പോലെ ചിറകു വിടര്‍ത്തി പറക്കുകയാണ് നടി.

ഭാവനയുടെ അതിമനോഹര ചിത്രം

ഭാവനയുടെ അതിമനോഹര ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരിക്കുകയാണ്. മുന്‍പും തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് നടി തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ ദിവസം നവീന്റെ കൈപിടിച്ചുളള ഒരു ചിത്രമാണ് ഭാവന പോസ്റ്റ് ചെയ്തിരുന്നത്.

2018 ജനുവരി 22നായിരുന്നു

2018 ജനുവരി 22നായിരുന്നു ഇരുവരും തമ്മിലുളള വിവാഹം നടന്നത്. ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെക്കാറുണ്ട്. അടുത്തിടെ നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിന് ഭാവനയും സുഹൃത്തുക്കളും ഒത്തുകൂടിയിരുന്നു.

ഭാവനയ്‌ക്കൊപ്പം

ഭാവനയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍,ശില്‍പ്പ ബാല. ഷഫ്ന, ശരണ്യാ മോഹന്‍,ശില്‍പ്പ ബാല, സയനോര, അമൃത സുരേഷ്,അഭിരാമി സുരേഷ് തുടങ്ങിയവരാണ് ചടങ്ങിനെത്തിയിരുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയുടെയും നവീന്റെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം കന്നഡത്തില്‍ സജീവമായ താരം മലയാളത്തിലേക്ക് എന്നാണ് തിരിച്ചെത്തുകയെന്നുളള ആകാംക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X