നടുറോഡിലിരുന്ന് താൻ കരഞ്ഞെന്ന് ഭാവന, സ്വപ്‌നക്കൂടിൻ്റെ ലൊക്കേഷനില്‍ നടന്ന അപകടത്തെ പറ്റി നടി

മലയാള സിനിമയില്‍ നിന്നും മാറി കന്നട സിനിമാലോകത്ത് സജീവമായിരിക്കുകയാണ് നടി ഭാവന. എന്നാല്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്ത് കൊണ്ട് നടി മലയാളത്തിലേക്ക് എത്തുന്നത് പതിവാണ്. ഏറ്റവും പുതിയതായി സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ യിലും ഭാവന എത്തിയിരുന്നു. രമേഷ് പിഷാരടി, അനശ്വര രാജന്‍ തുടങ്ങി നിരവധി താരങ്ങളുടെ കൂടെ അതിഥിയായിട്ടാണ് നടി എത്തിയത്.

വേദിയില്‍ സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ ഭാവന അഭിനയിച്ച കറുപ്പിന് അഴക് എന്ന പാട്ട് കുട്ടികള്‍ പാടിയിരുന്നു. ഇതിനോട് അനുബന്ധിച്ച് ആ പാട്ട് ഷൂട്ട് ചെയ്തപ്പോഴുണ്ടായ രസകരമായ സംഭവകഥയാണ് ഭാവന വെളിപ്പെടുത്തിയത്. വിദേശത്ത് വെച്ച് നടത്തിയ ഷൂട്ടിങ്ങിനിടയില്‍ തനിക്കുണ്ടായ അപകടത്തെ കുറിച്ചും നടി പങ്കുവെച്ചിരുന്നു. വിശദമായി വായിക്കാം...

സ്വപ്നക്കൂടിൻ്റെ ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോയ ഭാവന

ഈ പാട്ടും അതിന്റെ ഷൂട്ടിങ്ങിനെ കുറിച്ചുമൊക്കെ പറയുകയാണെങ്കില്‍ ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഷൂട്ടിങ്ങ്. എനിക്കൊപ്പം പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയേട്ടന്‍, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്. ആദ്യമായി ഞാന്‍ പോയ വിദേശ രാജ്യം ദുബായി ആണ്. അതിന് ശേഷം പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംഷയായിരുന്നു. ഞാന്‍ വെറുതേ നടന്നാല്‍ പോലും വീഴുന്നൊരു സ്വഭാവം ഉണ്ട്. പക്ഷേ സിനിമയില്‍ സൈക്കിള്‍ ഒക്കെ ഓടിക്കണം.

സൈക്കിളും കൊണ്ട് വീണ് പരിക്ക് പറ്റിയെന്ന് ഭാവന

ആ സീനില്‍ ഒരു ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച് വരുന്നുണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് ഞാന്‍ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. ഞാന്‍ വീഴുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ ഞാന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് ഞാന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി. അങ്ങനെ പ്രൊഡ്യൂസര്‍ എന്റെ സൈക്കിളില്‍ ഒറ്റ പിടുത്തമങ്ങ് പിടിച്ചു. ഞാന്‍ വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാല്‍ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് ഞാന്‍ വീണു. എന്റെ ജീന്‍സും ടോപ്പൊക്കെ കീറി.

നടുറോഡില്‍ തന്നെ ഇരുന്ന് കരഞ്ഞെന്ന് നടി ഭാവന

പിന്നാലെ ഞാന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്. ഇപ്പോഴാണെങ്കില്‍ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. അന്ന് പതിനാറ് വയസേയുള്ളു. കിടന്ന് കരയുകയാണ്. മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമല്‍ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല എന്നുമാണ് ഭാവന പറയുന്നത്.

സംഗീതത്തിന് ഭാവന നൽകിയ സംഭാവനയെ കുറിച്ച് പിഷാരടി

അതേ സമയം ആ പാട്ടിനുള്ളില്‍ ഇടയ്ക്കിടെ ഓ... എന്ന് പാടുന്നത് ഭാവനയുടെ വീഴ്ചയുടെ ഓര്‍മ്മയാണെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. പരിപാടിയില്‍ ഗസ്റ്റായി വന്നിരുന്ന പിഷാരടി തമാശരൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചത്. ആദ്യം പാട്ട് എഴുതിയപ്പോള്‍ അങ്ങനൊരു വരി ഇല്ലായിരുന്നെങ്കിലും പിന്നീട് കൂട്ടി ചേര്‍ത്തത് ഭാവനയാണ്. അങ്ങനെ സൂപ്പര്‍ഹിറ്റായ ഒരു പാട്ടിന് നടിയുടെ വകയൊരു സംഭാവന കൂടി ഉണ്ടായെന്നും താരങ്ങള്‍ തമാശരൂപേണ പറയുന്നു.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X