'പുതിയതൊന്നും ഇല്ലേ..?'; എന്തുകൊണ്ട് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഭാവന പങ്കുവെക്കുന്നില്ല?

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം ഭാവന തന്റെ സാന്നിധ്യമറിയിച്ചു. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കിടാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് വരെ ഭാവന മലയാളത്തിൽ സിനിമകൾ ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുകയായിരുന്നു. അഞ്ച് വർഷങ്ങൾക്കുശേഷം ആദിൽ മൈമൂനത്ത് അഷ്റഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന മലയാളത്തിലേക്ക് റീ എൻട്രി നടത്തിയത്.

ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം നായികയായാണ് അവസാനമായി ഭാവന വെള്ളിത്തിരിയിലെത്തിയത്. മറ്റ് ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്നെങ്കിലും മലയാളത്തിൽ നിന്നും കുറച്ചുകാലമായി താരം വിട്ടു നിൽക്കുകയായിരുന്നു.

Bhavana

ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹശേഷം കന്നഡ സിനിമയിൽ സജീവമായിരുന്ന ഭാവന. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു.

പത്ത് വർഷത്തിനുശേഷം തമിഴിലേക്കുള്ള തിരിച്ചുവരവിലാണ് ഭാവന. അജിത്തിനൊപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിന് മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. കഴിഞ്ഞ 20 വർഷങ്ങൾക്കിടെ വിവിധ ഭാഷകളിലായി ഏകദേശം എൺപതിലധികം സിനിമകളിൽ ഭാവന അഭിനയിച്ച് കഴിഞ്ഞു. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേ​ഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

കൂടുതലും യാത്രകൾ പോയതിന്റെയും മോഡലിങിന്റെയും ചിത്രങ്ങളാണ്.‍ വളരെ വിരളമായി മാത്രമാണ് ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ ഭാവന പങ്കിടാറുള്ളത്. അതും വിവാഹ വാർഷികമോ പിറന്നാളോ പോലുള്ള ആഘോഷങ്ങൾ വരണം. അത്തരത്തിൽ പങ്കുവെച്ചാൽ തന്നെ അവയെല്ലാം വർഷങ്ങൾക്ക് പഴക്കമുള്ള ചിത്രങ്ങളുമാണ്.

പൊതുവെ സെലിബ്രിറ്റികൾ വിവാഹം കഴിഞ്ഞാൽ പിന്നെ നിരന്തരമായി പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. എന്നാൽ ഭാവനയും നവീനും അത്തരം കപ്പിൾസിൽ നിന്നും വ്യത്യസ്തരാണ്.

സോഷ്യൽമീഡിയയിലുള്ള കാട്ടിക്കൂട്ടലുകൾ വളരെ കുറവാണ്. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഭാവന. ബ്ലാക്ക് നിറത്തിലുള്ള ഇമോജി മാത്രമാണ് ഫോട്ടോയുടെ ക്യാപ്ഷൻ.

Bhavana

ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ കമന്റുകളും നിറഞ്ഞു. അവയിൽ ഏറെയും കമന്റുകൾ എന്തുകൊണ്ടാണ് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കാത്തത് എന്നതിനെ കുറിച്ചായിരുന്നു. അതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും ഫോട്ടോകള്‍ എടുക്കുന്നവരല്ല എന്നായിരുന്നു ഭാവനയുടെ മറുപടി. സ്‌നേഹം അറിയിച്ച് കൊണ്ടെത്തിയ മറ്റു ചില ആരാധകര്‍ക്കും ഭാവന ലവ് ഇമോജിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.

ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ ഭാവന പങ്കുവെക്കാതെയായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം പോലും ഒരിടയ്ക്ക് ആരാധകർക്കുണ്ടായിരുന്നു. പുതിയ പോസ്റ്റിലൂടെ എല്ലാത്തിനുമുള്ള മറുപടി ആരാധകർക്ക് ഭാവന നൽകി കഴിഞ്ഞു. വിവാഹശേഷം ബെം​ഗളൂരുവിൽ സെറ്റിൽഡാണ് ഭാവന.

കഴിഞ്ഞ ദിവസം രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഭാവന എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സിനിമാ സെറ്റിൽ വെച്ചാണ് ഭാവനയും നവീനും പരിചയത്തിലാകുന്നതും പ്രണയത്തിലാകുന്നതും.

ഇരുവരും ഒന്നായിട്ട് ആറ് വർഷത്തോളമായി. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനയുടെ എല്ലാ വിഷമ ഘട്ടങ്ങളിലും കട്ടയ്ക്ക് സപ്പോർട്ടായിരുന്നു നവീൻ. ഭാവനയുടെ അച്ഛൻ മരിയ്ക്കുന്നതിന്റെ ഒരു മാസം മുമ്പാണ് ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X