സൗത്ത് ആഫ്രിക്കയിൽ വെച്ച് കിട്ടിയ വിവാഹ അഭ്യർത്ഥന, ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം; ഭാവന
മലയാളികൾ എന്നും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന അഭിനേത്രിയാണ് ഭാവന. കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് മലയാളികൾക്ക് താരം. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു. ഇപ്പോൾ സിനിമ തെരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവാണ് നടി. ഭാവനയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിദേശ നാടുകളിൽ ഷൂട്ടിങിന് പോയപ്പോഴുള്ള അനുഭവവും ട്വന്റി ട്വന്റി സിനിമയെ കുറിച്ചും താരം അഭിമുഖത്തിൽ വാചാലയാകുന്നുണ്ട്.
അമൃത ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് നടി നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. സിനിമയിൽ എനിക്ക് ഗോഡ് ഫാദറൊന്നും ഇല്ല. സിനിമയിലേക്ക് വരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ദൈവമായിട്ട് എന്നെ കൊണ്ടുവന്നു. പെട്ടന്ന് നടന്നതായിരുന്നു. ഒരു രാത്രികൊണ്ട് എന്റെ ജീവിതമാകെ മാറി.

അത് അങ്ങ് സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ പറയാൻ മാത്രം ഒരു ഗോഡ്ഫാദർ ഒന്നും ഇല്ല. പിന്നെ പറയാൻ മാത്രം ഹോബീസുള്ള ആളല്ല ഞാൻ. പക്ഷെ വായനയുണ്ട്. പാട്ട് കേൾക്കാനും ഇഷ്ടമാണ്. വീട്ടിലുണ്ടാകുന്ന സമയത്ത് ഞാൻ ഒരുപാട് സിനിമകൾ കാണും. ഒത്തിരി സിനിമകൾ കാണും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറാനിയൻ സിനിമകളെല്ലാം കാണും. എന്റെ റിലേറ്റീവ് ഒരു ബ്രദറുണ്ട്.
അദ്ദേഹവും എന്റെ ചേട്ടനും എനിക്ക് സിനിമകൾ കൊണ്ട് വന്ന് തരും. യാത്രകൾ പോകുമ്പോൾ ഞാൻ തന്നെ സിനിമകളുടെ സിഡികൾ വാങ്ങും. മറ്റ് രാജ്യങ്ങളിലേക്ക് യാത്രകൾ പോയാൽ ഭയങ്കര സുഖമാണ്. കാരണം നമ്മളെ ആരും തിരിച്ചറിയില്ല. ചെത്തി നടക്കാം. സൗത്ത് ആഫ്രിക്കയിൽ സോങ് ഷൂട്ടിന് പോയപ്പോൾ ഒരു ആഫ്രിക്കക്കാരൻ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു.
എന്റെ ആദ്യ തെലുങ്ക് സിനിമയുടെ സോങ് ഷൂട്ടിന് വേണ്ടി പോയതായിരുന്നു. ഒരു ആഫ്രിക്കകാരൻ എന്നെ ശ്രദ്ധിച്ചശേഷം അവിടെയുള്ള ഞങ്ങളുടെ ലോക്കൽ മാനേജരോട് എന്റെ പേരും വിവരങ്ങളും തിരക്കി. എന്തെങ്കിലും പ്രശ്നമായാലോയെന്ന് കരുതി ലോക്കൽ മാനേജർ എന്നെ കുറിച്ചുള്ള കൃത്യമായുള്ള വിവരങ്ങൾ നൽകിയില്ല. പകരം പറഞ്ഞു എന്റെ വിവാഹം കഴിഞ്ഞതാണെന്ന്. ഹീറോയാണ് ഭർത്താവെന്നും പറഞ്ഞു.
ഇതൊന്നും അറിയാതെ ഞാൻ അതേ ആഫ്രിക്കകാരന്റെ സമീപം പോയി ഇരുന്നു. അയാളുമായി സംസാരിക്കുന്നതിന് ഇടയിൽ എന്നോട് ചോദിച്ചു കല്യാണം കഴിഞ്ഞതാണല്ലേയെന്ന്. ഉടനെ ഞാൻ വയലന്റായി കല്യാണം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. അത് കേട്ടതും ഉടൻ തന്നെ അയാൾ എന്നോട് വിൽ യു മാരി മീ എന്ന് ചോദിച്ചു.

പ്രപ്പോസ് ചെയ്ത വിധം എനിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഞാൻ നിരസിച്ചു. ഇന്ത്യനെ മാത്രമെ കല്യാണം കഴിക്കൂവെന്നും മറുപടി കൊടുത്തു. വിദേശത്ത് സോങ് ഷൂട്ടിന് പോകാൻ വളരെ രസമാണ്. ഒരുപാട് രസകരമായ സംഭവങ്ങൾ നടക്കും. എല്ലാം എഞ്ചോയ് ചെയ്യാം. വേറൊരു ടെൻഷനും ഉണ്ടാവില്ലെന്നും നടി പറയുന്നു. ട്വന്റി ട്വന്റി സിനിമയെ കുറിച്ചും അതേ അഭിമുഖത്തിൽ നടി സംസാരിക്കുന്നുണ്ട്.
ട്വന്റി ട്വന്റി സിനിമ തന്നെ വലിയൊരു വിശേഷമാണ്. ഞാൻ എപ്പോഴും ആലോചിക്കും എന്റെ കല്യാണത്തിന് ശേഷമോ ഞാൻ സിനിമയിലേക്ക് വരുന്നതിന് മുമ്പോ ആണ് അവർക്ക് ട്വന്റി ട്വന്റി സിനിമ എടുക്കാൻ ഐഡിയ തോന്നിയിരുന്നതെങ്കിൽ കഴിഞ്ഞില്ലേ... ഞാനൊന്നും ആ സിനിമയുടെ ഭാഗമായിരിക്കില്ലല്ലോ. ഇനി എത്ര കാലം കഴിഞ്ഞാലും ട്വന്റി ട്വന്റിക്ക് മലയാള സിനിമയുടെ ഹിസ്റ്ററിയിൽ ഒരു സ്ഥാനമുണ്ടാകും.
ആ സിനിമയിൽ ഒരു ക്യാരക്ടർ ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു എന്നാണ് ഭാവന പറഞ്ഞത്. ഭാവനയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ട്വന്റി ട്വന്റി. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ സിനിമയിൽ ഭാഗമായിരുന്നു.


Click it and Unblock the Notifications

















