മഞ്ജു ചേച്ചിയുമായുള്ള സൗഹൃദം തുടങ്ങുന്നതിങ്ങനെ; മാളുവിനെ പോലെയാണ് നീയെന്ന് സംയുക്ത ചേച്ചി പറയും; ഭാവന
നമ്മൾ സിനിമയിലെ പരിമളം എന്ന കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് ഭാവന. മലയാളത്തിലെ തിരക്ക് പിടിച്ച നായിക നടിയായിരുന്ന ഭാവന മലയാളത്തിൽ നിന്ന് മാറി നിന്നിട്ട് അഞ്ച് വർഷമായി. ഇടവേളയ്ക്ക് വിരാമമിട്ട് ന്റിക്കാക്കാക്കാെരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നടി.
സിനിമാ ലോകത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ് നടി മഞ്ജു വാര്യരും ഗീതു മോഹൻദാസും സംയുക്ത വർമ്മയും. സഹോദര തുല്യമായി ബന്ധമാണ് തങ്ങൾ തമ്മിലെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

'സംയുക്ത ചേച്ചിയുമായാണ് എനിക്ക് ഫസ്റ്റ് കണക്ഷൻ. ചേച്ചിയുടെ അനിയത്തിയും ഞാനും ഒരേ ട്യൂഷൻ ക്ലാസിലായിരുന്നു. പക്ഷെ ആ സമയത്ത് ഇത്രയും കൂട്ടല്ല. പരിചയമുണ്ട്. പിന്നെ അതൊരു ചേച്ചിയെന്ന ഇഷ്ടത്തിലേക്ക് പോയി. ഇപ്പോഴും സംയുക്ത ചേച്ചിക്ക് അങ്ങനെയാണ്'
'എനിക്ക് നീയും മാളുവും ഒരു പോലെയാണെന്ന് പറയും. വീട്ടിലെ ആന്റിയുമായിട്ടും ബിജുവേട്ടനുമായും അങ്ങനെ ഒരു ഫീലുണ്ട്. ഗീതു ചേച്ചിയുമായി എന്റെ രണ്ടാമത്തെ സിനിമ മുതലാണ് പരിചയം'
'പിന്നെ ഫംങ്ഷനുകളിൽ വെച്ച് കണ്ട് സൗഹൃദമായി. മഞ്ജു ചേച്ചിയായും ഓരോ ഫങ്ഷനുകളിൽ വെച്ച് കണ്ടാണ് പരിചയം. പിന്നെ ഒരു സഹോദരിയെ പോലെയുള്ള ബന്ധമായി'

തന്റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചും ഭാവന സംസാരിച്ചു. 'മൃദുലയും ശിൽപ്പയും നേരത്തെ ഫ്രണ്ട്സായിരുന്നു. അവർ ഒരു ദിവസം ഫോൺ വിളിച്ച് സിനിമയുടെ കാര്യം പറഞ്ഞു'
'അങ്ങനെ ഞങ്ങൾ കണക്ഷനായി. സയനോരയുമായി ഞാൻ ഒരുമിച്ച് ദുബായ് ട്രിപ്പ് പോയിട്ടുണ്ട്. രമ്യയുമായി ഓരോ ഫംങ്ഷനിൽ വെച്ച് പരിചയത്തിലായി. രമ്യയുടെ അച്ഛനും എന്റെ അച്ഛനും വളരെ ക്ലോസായി'

'ഷഫ്നയെ ഒരു മീറ്റിംഗിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഷഫ്ന എന്നോട് നമ്പർ ചോദിച്ചു. എല്ലാവരെയും കണക്ട് ചെയ്ത കോമൺ ഫാക്ടർ ഞാനായിരുന്നു. ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഓൺ ആന്റ് ഓഫാണ്'
'ഇടയ്ക്ക് വരും പോവും. ആ ഗ്രൂപ്പിന് ഓരോ സമയത്തും ഓരോ പേരാണ്.
ഫ്രണ്ട്സ് എന്നത് ഭയങ്കര ഫീൽ തന്നെയാണ്. അവരില്ലായിരുന്നെങ്കിൽ ഒരു വിടവ് തോന്നിയേനെ'

സിനിമയിലേക്ക് വന്നപ്പോൾ കാർത്തിക എന്ന പേര് മാറ്റി ഭാവന എന്നാക്കിയതിനെക്കുറിച്ചും നടി സംസാരിച്ചു. അന്ന് തല്ലിപ്പാെളി പേരുകളാണ് കണ്ടെത്തിയത്. ഇന്നായിരുന്നെങ്കിൽ നല്ല പേര് ഇട്ടേനെ.
ജെന്നിഫർ എന്ന പേര് തനിക്കിഷ്ടമാണെന്നും നടി പറഞ്ഞു. തിരിച്ചു വരവിനെക്കുറിച്ചും ഭാവന സംസാരിച്ചു. എന്റെയടുത്ത് മുൻപ് വന്ന സിനിമകളൊന്നും സ്ക്രിപ്റ്റ് കേട്ട് റിജക്ട് ചെയ്ത സിനിമകളല്ല.

വിളിച്ചപ്പോൾ തന്നെ ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എന്തോ എനിക്കപ്പോൾ അങ്ങനെയാണ് തോന്നിയത്. ഒരുപാട് സഹപ്രവർത്തകരും സംവിധായകരും എന്നെ വിളിച്ചു, അപ്പോൾ ഞാൻ ചെയ്യുന്നില്ല എന്നാണ് പറഞ്ഞിരുന്നത്.
ഈ സിനിമയും ആദ്യം ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. പിന്നീട് കൊച്ചിയിൽ വന്നപ്പോൾ ഇവർ വന്ന് കണ്ടു. ഒടുവിൽ ചെയ്യാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications











