അർജന്റാണെങ്കിൽ മാത്രം വിളിച്ചാൽ മതി; ഞാൻ തമാശയ്ക്ക് പറഞ്ഞത് നവീൻ സീരിയസായി എടുത്തു, അവന് ഞാൻ ബുജ്ജു!

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ഭാവനയുടെ ജീവിത പങ്കാളി നവീൻ. ഇന്നേവരെ ഒരു അഭിമുഖത്തിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തിയെ മലയാളികൾ സ്നേഹിക്കാനും ബഹുമാനിക്കാനും കാരണം ഭാവനയോടുള്ള നവീന്റെ സ്നേഹവും കരുതലുമാണ്. എല്ലാം തകർന്ന് നിന്ന സമയത്ത് നവീന്റെ സ്നേഹമാണ് ഭാവനയെ തിരിതെ ജീവിതത്തിലേക്ക് കൊണ്ടുവന്ന പ്രധാന ഘടകം. ഇരുവരുടേയും പ്രണയകഥയും ദാമ്പത്യ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും പേളി മാണി ഷോയിൽ അതിഥിയായി എത്തിയപ്പോൾ പങ്കുവെച്ചിരുന്നു.

ഞാൻ ചെയ്ത റോമിയോ എന്ന കന്നഡ സിനിമയുടെ നിർമാതാവ് നവീനായിരുന്നു. എനിക്ക് അതിന് മുമ്പ് ഒരു റിലേഷൻഷിപ്പുണ്ടായിരുന്നു. മ്യൂചലി തീരുമാനിച്ചാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത്. റോമിയോ ചെയ്യുന്ന സമയത്ത് ഞാനും നവീനും ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു.

Bhavana Naveen

ഞാൻ എന്റെ ലവ് ഫെയിലിയറും നവീൻ അദ്ദേഹത്തിന്റെ തകർന്ന പ്രണയവും പങ്കുവെച്ചു. പിന്നീട് വേറൊരു കന്നഡ സിനിമയുടെ ഷൂട്ടിനായി ഞാൻ രാജസ്ഥാനിൽ പോയി. അവിടെ ചെന്നശേഷം ഞാൻ നവീന്റെ കോളിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് എന്തോ പന്തികേട് എനിക്ക് ഉള്ളിൽ സംഭവിക്കുന്നതായി തോന്നി തുടങ്ങി. പക്ഷെ തിരക്കിലായതുകൊണ്ട് നവീൻ വിളിച്ചില്ല.

പിന്നീട് വിളിച്ചപ്പോൾ തീരെ താൽപര്യമില്ലാത്തതുപോലെ ഞാൻ സംസാരിച്ചു. ഫോൺ വെക്കാറായപ്പോൾ നവീൻ പറഞ്ഞു ഞാൻ നാളെ വിളിക്കാമെന്ന്. അതുകേട്ട് ഞാൻ പറഞ്ഞു ആവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി. ആവശ്യമില്ലെങ്കിൽ വെറുതെ വിളിക്കണ്ട എന്നൊക്കെ. നവീൻ കുറച്ച് ഇൻട്രോവർട്ടാണ്. റോമിയോ ചെയ്യുന്ന സമയത്ത് മാം എന്നാണ് നവീൻ എന്നെ വിളിച്ചിരുന്നത്.

ഇപ്പോൾ ബുജ്ജു എന്നാണ് വിളിക്കുന്നത്. അർജന്റാണെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്നാണ് ഞാൻ നവീനോട് പറഞ്ഞത്. എന്നിരുന്നാലും പിറ്റേദിവസം നവീൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ വിളിച്ചില്ല. അപ്പോഴേക്കും സീരിയസായി എടുത്തോ... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ എന്ന ഡയലോ​ഗായിരുന്നു ആ സമയത്തെല്ലാം എന്റെ മനസിൽ. പിന്നെ രണ്ടുപേർക്കും മനസിലായി ഉള്ളിൽ ഇഷ്ടമുണ്ടെന്ന്.

ഐ ലവ് യു ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ തന്നെ നവീനെ അങ്ങോട്ട് വിളിച്ചുവെന്ന് തോന്നുന്നു. എനിക്ക് ക്ഷീണം പറ്റുന്ന കഥകൾ ഞാൻ പുറത്ത് പറയാറില്ല ഭാവന പറഞ്ഞു. ഞാൻ എന്തിലൂടെ കടന്നുപോയാലും അവൻ എനിക്ക് ഒരു സ്പേസ് നൽകും. ആദ്യമൊക്കെ നവീന് ഒരു തിടുക്കമായിരുന്നു ആശ്വസിപ്പിക്കുന്നതിൽ. യു വിൽ ബി ഓക്കെ എന്നൊക്കെ പറഞ്ഞ് കൊണ്ടേയിരിക്കുമായിരുന്നു.

Bhavana Naveen

അങ്ങനെ ചെയ്തതുകൊണ്ട് ഞാൻ ഓക്കെയാവില്ല. സമയം വേണം. ആ പ്രശ്നം പ്രോസസ് ചെയ്ത് അക്സപ്റ്റ് ചെയ്ത് വന്നാൽ മാത്രമെ ഓക്കെയാകൂ. അത് നവീനും ഇപ്പോൾ അറിയാം. എന്തെങ്കിലും പ്രശ്നം വന്നാൽ ആമയൊക്കെ പോകുന്നത് പോലെ ഒരു ഷെല്ലിലേക്ക് ഞാൻ പോകും. എന്ത് ചോ​ദിച്ചാലും നത്തിങ് എന്നായിരിക്കും മറുപടി.

ഇൻവിസിബിൾ വാളിന്റെ അകത്ത് പോകും ഞാൻ പ്രശ്നങ്ങൾ വരുമ്പോൾ. ചിലപ്പോൾ ഭയങ്കര ഡൗണായിരിക്കും. ആരോട് സംസാരിക്കുകയില്ല. എന്റെ വാട്സ് ആപ്പ് ഡിപിയൊക്കെ ശൂന്യമാകും. ഞാൻ ഇങ്ങനെ പെട്ടന്ന് അപ്രത്യക്ഷമാകുമ്പോൾ ആദ്യം ഫ്രണ്ട്സൊക്കെ പാനിക്കാകുമായിരുന്നു. ഇപ്പോൾ അവർക്കറിയാം എന്നെ. ഞാൻ കുറച്ച് കഴിയുമ്പോൾ തിരിച്ച് വരുമെന്നും അറിയാം. തിരിച്ച് വന്ന് കഴിയുമ്പോൾ വാട്സ് ആപ്പ് ‍ഡിപിയും തിരികെ വരും.

അങ്ങനെ ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്നതുകൊണ്ട് ഇപ്പോൾ അവർക്കിടയിൽ വിലയില്ല. എല്ലാം കഴിഞ്ഞ് തിരികെ വന്നശേഷം മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് എല്ലാവരോടും പറയൂ. അവരോടും കൂടി പറഞ്ഞ് അവരേയും വിഷമിപ്പിക്കുന്നത് എന്തിനാണ് എന്ന തോന്നൽ കൊണ്ടാണ് ആദ്യം പറയാതിരിക്കുന്നതെന്നും ഭാവന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X