സംയുക്തയെ ചെല്ലപ്പേര് വിളിച്ച് പിറന്നാൾ ആശംസ നേർന്ന് ഭാവന.....
സിനിമയിൽ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരിയാണ് സംയുക്ത വർമ. നടിയെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ ഭാവന എന്ന കഥാപാത്രത്തെയാണ്. ജയറാമിനെ പറ്റിച്ച് കുറുമ്പിയായ സെയിൽസ് ഗോളിനെ മലയാളി പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. പിന്നീട് ദിലീപ്, മോഹൻലാൽ, സുരേഷ്ഗോപി ,ബിജു മേനോൻ തുടങ്ങിയവരുടെ ഭാഗ്യ നായികയായി തിളങ്ങാനും നടിക്കായി.വിവാഹ ശേഷം സംയുക്ത അഭിനയം വിട്ടെങ്കിലും സൗഹൃദങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

സംയുക്തയുടെ അടുത്തസുഹൃത്താണ് നടിമാരായ മഞ്ജുവാര്യരും ഭാവനയും. സമയം കിട്ടുമ്പോഴെല്ലാം താരങ്ങൾ ഒത്തു കൂടാറുമുണ്ട്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുമുണ്ട്. ഇന്ന് സംയുക്തയുടെ 41ാം പിറന്നാളായിരുന്നു. സംയുക്തയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ഭാവന എത്തിയിട്ടുണ്ട്. മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഭാവന തന്റെ പ്രിയപ്പെട്ട ചിന്നു ചേച്ചിയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസായിട്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരുക്കുന്നത്.
എന്റെ ഒരെയൊരു ചിന്നു ചേച്ചിയ്ക്ക് പിറന്നാൾ ആശംസകൾ. ഒരുപാട് സ്നേഹിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് ഭാവന പിറന്നാൾ ആശംസിച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. സംയുക്തയ്ക്കൊപ്പമുള്ള ചിത്രം കൂടാതെ മഞ്ജു വാര്യർക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സംയുക്തയും മഞ്ജുവുമായി വളരെ അടുത്ത ബന്ധമാണ് ഭാവനയ്ക്കുള്ളത്. മൂവരും തമ്മിലുള്ള സൗഹൃദം മോളിവുഡിൽ പരസ്യമായ രഹസ്യമാണ്. മഞ്ജുവാര്യരും സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ബിജു മേനോനും ലംയുക്തയ്ക്ക് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. മനോഹരമായ ചികത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രണയത്തിന് ബിജു ജന്മദിനാശംസകൽ നേർന്നത്.
Recommended Video
സിനിമാ മേഖലയിൽ പലരും പ്രവചിച്ച വിവാഹമായിരുന്നു സംയുക്തയുടേയും ബിജു മേനോന്റേയും. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് സംയുക്ത വിവാഹിതയാകുന്നത്. തുടർന്ന് സിനിമ വിട്ട് കുടുംബിനിയായി മാറുകയായിരുന്നു. 2002 ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടക്കുന്നത്.
2000 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലാണ് സംയുക്തയും ബിജു മേനോനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയായിരുന്നു. ഈ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. പ്രണയത്തെ കുറിച്ച് താരങ്ങൾ പറഞ്ഞത്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്


Click it and Unblock the Notifications











