പാര്‍വതിയുടേയും ജയറാമിന്‍റെയും വിവാഹത്തിന്‍റെ വീഡിയോ പകര്‍ത്തിയത് ഭാവനയുടെ അച്ഛന്‍! ചിത്രം വൈറല്‍!
നമ്മളെന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിക അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ കാര്‍ത്തിക എന്ന പേരില്‍ നിരവധി താരങ്ങളുണ്ടായിരുന്നു. ഇതോടെയായിരുന്നു കാര്‍ത്തികയെ മാറ്റി ഭാവനയെന്ന പേര് താരം സ്വീകരിച്ചത്. സഹോദരിയും നായികയുടെ കൂട്ടുകാരിയുമൊക്കെയായാണ് തുടക്കം കുറിച്ചതെങ്കിലും നായികയായി മാറിയതോടെയാണ് ഭാവനയുടെ സിനിമാജീവിതം മാറിമറിഞ്ഞത്. നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം സജീവമായിരുന്നു ഭാവന. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും അതേക്കുറിച്ച് തീരുമാനിച്ചില്ലെന്ന മറുപടിയാണ് താരം നല്‍കാറുള്ളത്.
മകളുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയായിരുന്നു അച്ഛന്‍ നല്‍കിയത്. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Recommended Video
ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹത്തിന്റെ വീഡിയോ പകര്‍ത്തുന്ന അച്ഛന്റെ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജയദേവ് ബാലചന്ദ്ര. വിവാഹങ്ങള്‍ക്ക് ചിത്രങ്ങളും വീഡിയോയും പകര്‍ത്താറുണ്ട് അച്ഛന്‍. അന്നത്തെക്കാലത്ത് വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നവര്‍ വീഡിയോഗ്രാഫര്‍മാര്‍ കുറവായിരുന്നു. അച്ഛന് ആ മേഖലയില്‍ പ്രത്യേകമായ കഴിവുകളുണ്ടായിരുന്നു. നിരവധി പേരാണ് വിവാഹത്തിന് വീഡിയോയും ചിത്രങ്ങളും എടുക്കുന്നതിനായി അച്ഛനെ വിളിക്കാന്‍ എത്താറുള്ളത്.
പാര്‍വതിയുടേയും ജയറാമിന്റെയും വിവാഹത്തിന് വീഡിയോ എടുക്കുന്ന അച്ഛന്റെ ഫോട്ടോ ആരാണ് എടുത്തതെന്ന് അറിയില്ല. ഞങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന ചിത്രങ്ങളിലൊന്നാണിത്. 1992 സെപ്റ്റംബര്‍ 7ലെ ചിത്രമാണ് ഇതെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിനകം തന്നെ ജയദേവ് ബാലചന്ദ്രയുടെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications