എപ്പോഴും ഉപദ്രവിച്ച് ഒപ്പമുണ്ടാവും! പ്രണയത്തെക്കുറിച്ച് പറഞ്ഞതും തന്നോട്! ഭാവനയെക്കുറിച്ച് സഹോദരന്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഭാവനയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും വരവറിയിച്ചിട്ടുണ്ട് ഈ താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹ ശേഷം കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ആ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.
അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നവീനുമായുള്ള പ്രണയത്തെക്കുറിച്ച് ഭാവന ആദ്യം തുറന്നുപറഞ്ഞത് തന്നോടായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സഹോദരനായ ജയദേവ് ബാലചന്ദ്രന്‍. ഭാവനയെ കാത്തിയെന്നും ജയദേവനെ ദേവനെന്നുമാണ് വീട്ടില്‍ വിളിക്കുന്നത്.

ചെറുപ്പത്തിലെ ഭാവന കുറുമ്പിയായിരുന്നുവെന്ന് ജയദേവ് പറയുന്നു. എപ്പോഴും തന്നെ ഉപദ്രവിക്കുമായിരുന്നു. എവിടെപ്പോയിക്കഴിഞ്ഞാലും എത്ര തിരക്കിലായാലും തന്നെ ഉപദ്രവിക്കാന്‍ അവള്‍ അരികിലുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. ആ ഉപദ്രവമില്ലാതെ കഴിയാന്‍ തനിക്ക് പറ്റില്ലെന്നും അദ്ദേഹം പറയുന്നു. സഹോദരന്റെ പിന്തുണയെക്കുറിച്ച് ഭാവന എല്ലായ്‌പ്പോഴും വാചാലയാവാറുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

നവീനുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് തന്നോടായിരുന്നുവെന്നായിരുന്നു ഭാവന പറഞ്ഞത്. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഭാവന നവീനെ പരിചയപ്പെടുത്തിയത്. സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയുന്നു. വിവാഹം നിശ്ചയിച്ചതിന് ശേഷമായിരുന്നു അച്ഛന്‍ മരിച്ചത്. അതോടെ തന്റെ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറയുന്നു. അവളുടെ വിവാഹം വിഷമത്തേക്കാളും ആശ്വാസമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി മനസ്സിലാക്കി. നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നതെന്ന് ഭാവന നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. നവീന്‍ ഇപ്പോള്‍ കേരളത്തിന്റെ മരുമകനാണ്. കര്‍ണ്ണാടക സ്വദേശിയായ നവീന്റെ ജീവിത സഖി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. ഭാവനയക്ക് മുന്‍പ് അന്യഭാഷയിലേക്ക് മരുമകളായി പോയവരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്.

സിനിമയ്ക്ക് വേണ്ടി നേരത്തെ നിരവധി തവണ ഭാവന വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനുവരി 22നായിരുന്നു അത് സംഭവിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്. നവവധുവിന്റെ വേഷത്തില്‍ ഭാവന എങ്ങനെയാവുമെന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സിംപിളായാണ് താരമെത്തിയിരുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

റോമിയോ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ നവീനെ ഭാവന ആദ്യമായി കാണുന്നത് കൊച്ചിയില്‍ വച്ചാണ്. ചിത്രത്തിന്റെ കഥ പറയാനെത്തിയ നവീന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ അന്ന് സംസാരിച്ചിരുന്നുവെള്ളുവെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഭാവനയുടെ അമ്മയും നവീനും അരമണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ മലയാളം അറിയാത്ത നവീനും മലയാളം മാത്രം അറിയുന്ന നവീനും എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

നവീനോട് സംസാരിച്ചതിനു ശേഷം ഇതു പോലെയുള്ള പയ്യനാണ് മകളെ കല്ല്യാണം കഴിക്കാന്‍ വരേണ്ടതെന്ന് അന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും അന്ന് ഭാവന പറഞ്ഞിരുന്നു. തന്നെ വിളിക്കുമ്പോഴെല്ലാം നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











