ഭാവനയുടെ അശ്വതി നമ്പ്യാര്‍ കോമയിലാണ്, ഇടവേള ബാബു പറഞ്ഞത് തെറ്റ്, വിമര്‍ശനപ്പൊങ്കാലയാണ്

ട്വന്‍റി ട്വന്‍റിക്ക് ശേഷം അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനം. അമ്മയുടെ നേതൃത്വത്തില്‍ വീണ്ടും സിനിമ വരുന്നുണ്ടെന്നും ടികെ രാജീവ് കുമാറായിരിക്കും സിനിമയൊരുക്കുന്നതെന്നുമുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചായിരുന്നു ഇടവേള ബാബു എത്തിയത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിക്കിടയിലായിരുന്നു അദ്ദേഹം അമ്മയുടെ നേതൃത്വത്തിലൊരുങ്ങുന്ന പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. ചിത്രത്തില്‍ ഭാവന അഭിനയിക്കുമോയെന്ന് ചോദിച്ചതിന് നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ടെന്നാണ് താനുദ്ദേശിച്ചതെന്ന് തിരുത്ത് വരുത്തിയെങ്കിലും അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍.

അമ്മയുടെ നേൃത്വത്തില്‍

അമ്മയുടെ നേൃത്വത്തില്‍

ഒരുചാനലുമായി സഹകരിച്ച് സ്റ്റേജ് ഷോ നടത്താനുള്ള പ്ലാനുണ്ടായിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി വന്നതോടെ അത് മാറ്റുകയായിരുന്നു. അതിന് ശേഷമായാണ് സിനിമ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ട്വന്‍റി ട്വന്‍റി കൊണ്ട് ദിലീപിനായിരുന്നു നേട്ടമെന്നും ഞങ്ങളൊക്കെ തെണ്ടി തെണ്ടിയായിരുന്നു. ഇത്തവണ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയായിരിക്കും സിനിമയൊരുക്കുന്നത്. അതിനിടയിലായിരുന്നു ഭാവന ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യം വന്നത്.

ഭാവനയുണ്ടാവുമോ?

ഭാവനയുണ്ടാവുമോ?

ട്വന്റി ട്വന്റി മോഡലിലുള്ള സിനിമയുമായി അമ്മ എത്തുമ്പോള്‍ ചിത്രത്തില്‍ ഭാവനയുണ്ടാവുമോയെന്നായിരുന്നു അഭിമുഖത്തില്‍ ചോദിച്ചത്. ഈ ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചെത്തിയത്. അമ്മ സംഘടന വനിതകളെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നുള്ളതിന് ഇതിലും വലിയ തെളിവ് വേണമോയെന്നായിരുന്നു ഒരുവിഭാഗം ചോദിച്ചത്.

മരിച്ച് പോയവര്‍ തിരിച്ച് വരുന്നത് പോലെ

മരിച്ച് പോയവര്‍ തിരിച്ച് വരുന്നത് പോലെ

മരിച്ച് പോയവര്‍ തിരിച്ച് വരുന്നത് പോലെയാവും. ഭാവന ചിത്രത്തിലുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ഇടവേള ആദ്യം നല്‍കിയ മറുപടി ഇതായിരുന്നു. ഭാവന അമ്മയിലെ അംഗമല്ല, അമ്മയില്‍ നിന്നും രാജി വെച്ച് പോയതാണ്. അമ്മയിലെ അംഗങ്ങളെ വെച്ച് സിനിമയൊരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ട്വന്റി ട്വന്റിയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുകഴിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. നെടുമുടി വേണുവിനെ ട്വന്റി ട്വന്റിയില്‍ അഭിനയിപ്പിക്കാതിരുന്നതിന്റെ കാരണവും അ്‌ദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോമയിലാണ്

കോമയിലാണ്

ഇടവേള ബാബുവിന്റെ പ്രതികരണവും വിശദീകരണങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് ഭാവനയുടെ കഥാപാത്രം മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആരാധകരെത്തിയത്. അശ്വതി നമ്പ്യാര്‍ കോമയിലാണ്, മരിച്ചിട്ടില്ല ഇടവേള ബാബു പറഞ്ഞത് തെറ്റാണെന്നായിരുന്നു സിനിമാപ്രേമികള്‍ ചൂണ്ടിക്കാണിച്ചത്. സിനിമയിലെ കഥാപാത്രം മരിച്ചിട്ടില്ല, പിന്നെങ്ങനെയാണ് സഹപ്രവര്‍ത്തകയെക്കുറിച്ച് ഈ രീതിയില്‍ സംസാരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

വിമര്‍ശനപ്പെരുമഴ

വിമര്‍ശനപ്പെരുമഴ

അഭിമുഖം വിവാദമായി മാറിയതോടെ ഇടവേള ബാബുവിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. വനിതാ സംഘടനയായ ഡബ്ലുസിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കി എത്തിയിരുന്നു. മലയാള സിനിമയില്‍ സ്ത്രീവിരുദ്ധത ഇല്ലെന്നും വനിതാ താരങ്ങള്‍ക്കൊന്നും അത്തരത്തിലുള്ള പരാതിയില്ലെന്നും, മുന്‍കാല നായികമാരിലൊരാള്‍ പോലും അമ്മ സംഘടനയുടെ പ്രൗഢി നഷ്ടമായെന്ന് പറയില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

Recommended Video

Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam
പാര്‍വതിയുടെ രാജി

പാര്‍വതിയുടെ രാജി

ഇടവേള ബാബുവിന്റെ അഭിമുഖം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു അമ്മയില്‍ നിന്നും താന്‍ രാജി വെക്കുകയാണെന്നറിയിച്ച് പാര്‍വതി എത്തിയത്. അമ്മ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളതെന്നും പാര്‍വതി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X