»   » പ്രണയാതുരമായി ഭാവനയും നവീനും.. ശരിക്കും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.. ചിത്രം വൈറലാവുന്നു!

പ്രണയാതുരമായി ഭാവനയും നവീനും.. ശരിക്കും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.. ചിത്രം വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam
ഭാവനയും നവീനും, പുതിയ ഫോട്ടോ വൈറല്‍ | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. കാര്‍ക്കിത മേനോനെന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ സജീവമായപ്പോള്‍ ഭാവന എന്നാക്കി മാറ്റുകയായിരുന്നു. തെന്നിനത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് ഭാവന. മികച്ച സ്വീകാര്യതയാണ് ഈ അഭിനേത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും തലയുയര്‍ത്തി ഇറങ്ങിപ്പോരണം.. അമ്മ പറഞ്ഞതിനെക്കുറിച്ച് ജ്യോതിക!

ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പൃഥ്വിരാജ് ഷാജി കൈലാസിനോട് പറഞ്ഞിരുന്നു.. ചെയ്തപ്പോള്‍ സംഭവിച്ചതോ

മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളായിരുന്നു തുടക്കം മുതല്‍ താരത്തിനെ തേടിയെത്തിയത്. സഹോദരി വേഷങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ നായികാവേഷവും താരത്തിന് ലഭിച്ചിരുന്നു. ഭാഷാഭേദമില്ലാതെ സിനിമയില്‍ നിറഞ്ഞു നില്‍ക്കാനും താരത്തിന് കഴിഞ്ഞു. തുടക്കത്തില്‍ നാടന്‍ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെട്ട താരം ഇടയ്ക്ക് കിടിലന്‍ മേക്കോവറിലൂടെയെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

പ്രതിശ്രുത വരനൊപ്പം ഭാവന

കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് നിര്‍മ്മതാവും നടനുമായ നവീനുമായി പ്രണയത്തിലാവുന്നത്. തുടക്കത്തില്‍ താരം ഈ വാര്‍ത്ത നിഷേധിച്ചുവെങ്കിലും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്.

വിവാഹം മാറ്റുന്നുവെന്ന വ്യാജ വാര്‍ത്ത

ജനുവരിയില്‍ വിവാഹമുണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് വിവാഹം മാറ്റി വെക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് വിവാഹം മാറ്റുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തീരുമാനത്തില്‍ മാറ്റമില്ല

നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം പിന്നിടുന്നതിന് വേണ്ടിയായിരുന്നു വിവാഹം നീട്ടി നിശ്ചയിച്ചത്. ജനുവരിയിലാണ് വിവാഹം എന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ചത് പോലെ തന്നെ വിവാഹം നടത്തുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അഭിനയം തുടരും

സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന പല നായികമാരും വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞു പോവുന്ന രീതിയാണ് പൊതുവില്‍ കാണാറുള്ളത്. എന്നാല്‍ വിവാഹ ശേഷവും സിനിമാരംഗത്തു തന്നെ തുടരുമെന്ന് ഭാവന വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണ

സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലാവുന്നത്. പ്രതിശ്രുത വരനൊപ്പമുള്ള ഫോട്ടോയും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ലാലിന്‍റെ മകളുടെ നിശ്ചയ ചടങ്ങില്‍ തിളങ്ങി നിന്നു

ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിനിടയില്‍ തിളങ്ങി നിന്നത് ഭാവനയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെി ചിത്രങ്ങള്‍ വ്യപകമായി പ്രചരിച്ചിരുന്നു.

A post shared by Bhaavna (@bhavanaofficial) on Nov 8, 2017 at 11:04pm PST

English summary
Bhavana's latest photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam