മാലാഖയെപ്പോലെ ഭാവന! എന്‍റെ ഹൃദയത്തിന് ചിറകുകളുണ്ട്! എനിക്ക് പറക്കാനാവും! ചിത്രം വൈറല്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. കാര്‍ത്തികയെന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ വേറെയും കാര്‍ത്തികമാരുണ്ടായിരുന്നതിനാല്‍ ഭാവനയെന്ന പേര് സ്വീകരിക്കുകയായിരുന്നു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിരുന്നു. ശക്തമായ പിന്തുണയായിരുന്നു ഭാവനയ്ക്ക് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നവീനുമായി പ്രണയത്തിലായത്. വൈകാതെ ആ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.

വിവാഹത്തോടെ ഭാവന അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു പിന്നീട് ആരാധകരെ അലട്ടിയത്. ജോലി നിര്‍ത്തുന്നതിനോട് താല്‍പര്യമില്ലാത്തയാളാണ് അദ്ദേഹമെന്ന് ഭാവന പറഞ്ഞിരുന്നു. കന്നഡയിലും തെലുങ്കിലും ഭാവന സജീവമാണ്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു താരം പ്രതികരിച്ചത്. സിനിമയില്‍ സജീവമായി മുന്നേറുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Bhavana

വെളുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞുള്ള ചിത്രവുമായാണ് ഭാവന എത്തിയത്. ശരിക്കും മാലാഖയെപ്പോലുണ്ടെന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. സുഹൃത്തുക്കളും ആരാധകരുമൊക്കെ ചിത്രത്തിന് ലൈക്കടിച്ച് എത്തിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ പരീക്ഷണങ്ങളുമായി ഭാവന എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ഭാവന. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യാത്തതിന്‍രെ പരിഭവം പറഞ്ഞ് ആരാധകരെത്തിയതിന് പിന്നാലെയായി നവീനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് താരമെത്തിയിരുന്നു.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X