എന്‍റെ സന്തോഷത്തിന്‍റെ ഉറവിടം ഇതാണ്! നവീനെക്കുറിച്ച് വാചാലയായി ഭാവന! പോസ്റ്റ് വൈറലാവുന്നു!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ കന്നഡ സിനിമയുടെ മരുമകളാണ്. മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ നവീനും ഭാവനയും 2018 ജനുവരി 22നായിരുന്നു വിവാഹിതരായത്. മലയാളത്തില്‍ സജീവമായി തുടരുന്നതിനിടയിലായിരുന്നു താരം അന്യഭാഷകളിലേക്ക് പ്രവേശിച്ചത്. തമിഴിലും തെലുങ്കിലും മാത്രമല്ല കന്നഡയിലും വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് താരം. വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്ക് താരവും ചേക്കേറുമോയെന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് ഭാവന പറഞ്ഞത്.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളായ നവീനും താരം അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു.
റോമിയോ എന്ന സിനിമയ്ക്കിടയിലെ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. അധികം വൈകാതെ അത് വിവാഹത്തില്‍ കലാശിച്ചു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താരത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിവാഹ ശേഷം സിനിമ ചെയ്യാതെയിരിക്കുന്നതിനോടും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തൊന്നുമില്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. തമിഴില്‍ സൂപ്പര്‍ഹിറ്റായി മാറിയ 96 ന്‍റെ കന്നഡ പതിപ്പില്‍ തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഭാവനയായിരുന്നു.

Bhavana

പൃഥ്വിരാജ് ചിത്രമായ ആദം ജോണായിരുന്നു ഭാവന അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. ആദം ജോണിന്റെ സഹോദര ഭാര്യയായ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ മനോഹരമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നവീനൊപ്പമുള്ള പുതിയ ചിത്രവുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. തന്‍റെ സന്തോഷത്തിന്‍റെ ഉറവിടം നവീനാണെന്നും ഭാവന കുറിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X