ഫിലിം ഫെയറില്‍ തിളങ്ങിയത് ഭാവനയായിരുന്നു! സാരിയില്‍ ഭാവന അതീവ സുന്ദരിയെന്ന് ആരാധകര്‍, ചിത്രങ്ങളിതാ..

തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ കഴിഞ്ഞ ദിവസം ഹൈദരാബദിലെ ഫിലിം ഫെയര്‍ വേദിയിലെത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാല് ഭാഷ ചിത്രങ്ങളിലെ പുരസ്‌കാരങ്ങളായിരുന്നു പ്രഖ്യപിച്ചത്. മലയാളത്തില്‍ നിന്നും ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പാര്‍വ്വതി, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

ഇവരെ കൂടാതെ ഫിലിം ഫെയറില്‍ തിളങ്ങിയ ഒരു മലയാളി നടി കൂടിയുണ്ട്. നടി ഭാവനയാണത്. കന്നഡ നിര്‍മാതാവായ നവീനുമായിട്ടുള്ള വിവാഹത്തോടെ കന്നഡയുടെ മരുമകളാണെങ്കിലും കേരളത്തിന്റെ പ്രിയനടിയാണ് ഭാവന. പുരസ്‌കാര വേദിയില്‍ സാരിയുടുത്ത് വന്ന ഭാവന അതീവ സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഭാവനയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

bhavana

ഈ വര്‍ഷം ജനുവരിയിലായിരുന്നു ഭാവനയുടെ വിവാഹം. വിവാഹശേഷം ഭാവന സിനിമയില്‍ അഭിനയിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മലയാളത്തില്‍ പുതിയ സിനിമയൊന്നും നടി ഏറ്റെടുത്തിട്ടില്ല. അതേ സമയം കന്നഡയില്‍ നിര്‍മ്മിക്കുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയില്‍ നായികയായി ഭാവന അഭിനയിക്കുന്നുണ്ട്. നരസിംഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രജ്‌വാള്‍ ദേവരാജ് ആണ് നായകന്‍.

കാര്‍ത്തിക മേനോന്‍ എന്ന ഭാവന കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയായിരുന്നു സിനിമയിലേക്കെത്തിയത്. ശേഷം മലയാളത്തില്‍ നായികയായി ഒരുപാട് സിനിമയില്‍ ഭാവന അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ ആയിരുന്നു ഭാവന അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X