എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കണം! പ്രിയതമനോട് ഭാവന! വെഡ്ഡിങ് ആനിവേഴ്സറി ദിനത്തിലെ പോസ്റ്റ് വൈറല്‍!

കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ആ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാലോകം ഒന്നടങ്കം ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. മനോഹരമായ ആ യാത്ര തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ ഭര്‍ത്താവിന് ആശംസയുമായെത്തിയിരിക്കുകയാണ് താരം. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയവിവാഹമായിരുന്നു

പ്രണയവിവാഹമായിരുന്നു

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. ഭാവന നായികയായെത്തിയ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

 കേരളത്തിന്‍റെ മരുമകന്‍

കേരളത്തിന്‍റെ മരുമകന്‍

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതായി മനസ്സിലാക്കി. നവീന്‍ തന്നെയാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നതെന്ന് ഭാവന മുന്‍പ് ഒരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. നവീന്‍ ഇപ്പോള്‍ കേരളത്തിന്റെ മരുമകനാണ്.

വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും

വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും

സിനിമയ്ക്ക് വേണ്ടി നേരത്തെ നിരവധി തവണ ഭാവന വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനുവരി 22നായിരുന്നു അത് സംഭവിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്. നവവധുവിന്റെ വേഷത്തില്‍ ഭാവന എങ്ങനെയാവുമെന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സിംപിളായാണ് താരമെത്തിയിരുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

 ഭാവനയെ ഒരുക്കിയത്

ഭാവനയെ ഒരുക്കിയത്

ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങളാണ് ഭാവന വിവാഹത്തിനായി തിരഞ്ഞെടുത്തത്. ആകെ രണ്ട് മാലകള്‍ മാത്രമാണ് താരം ധരിച്ചത്. ഗോള്‍ഡന്‍ കളറില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരിയായിരുന്നു വിവാഹദിവസം താരം ധരിച്ചത്. താരത്തിന്റെ ക്യൂട്ട് ലുക്കിനെ ഒന്നുകൂടി മനോഹരമാക്കിയിരുന്നു സാരി. വട്ടത്തില്‍ പിറകിലേക്ക് കെട്ടി വെച്ച മുടിയില്‍ മുല്ലപ്പൂ വെച്ചായിരുന്നു ഭാവന എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുവായിരുന്നു താരത്തെ അണിയിച്ചൊരുക്കിയത്.

അന്നത്തെ സംസാരം

അന്നത്തെ സംസാരം

റോമിയോ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ നവീനെ ഭാവന ആദ്യമായി കാണുന്നത് കൊച്ചിയില്‍ വച്ചാണ്. ചിത്രത്തിന്റെ കഥ പറയാനെത്തിയ നവീന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ അന്ന് സംസാരിച്ചിരുന്നുവെള്ളുവെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഭാവനയുടെ അമ്മയും നവീനും അരമണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ മലയാളം അറിയാത്ത നവീനും മലയാളം മാത്രം അറിയുന്ന നവീനും എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

ഇത് പൊലുള്ളൊരു പയ്യന്‍

ഇത് പൊലുള്ളൊരു പയ്യന്‍

നവീനോട് സംസാരിച്ചതിനു ശേഷം ഇതു പോലെയുള്ള പയ്യനാണ് മകളെ കല്ല്യാണം കഴിക്കാന്‍ വരേണ്ടതെന്ന് അന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും അന്ന് ഭാവന പറഞ്ഞിരുന്നു. തന്നെ വിളിക്കുമ്പോഴെല്ലാം നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

നായികയായി മാറിയപ്പോള്‍

നായികയായി മാറിയപ്പോള്‍

സഹനടിയായാണ് ഭാവന തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് മുന്‍നിര നായികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇടയ്ക്ക് തമിഴിലേക്ക് പ്രവേശിച്ച താരം തമിഴകത്തും തിളങ്ങി. മികച്ച സിനിമകളുടെ ഭാഗമാവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇതിന് പുറമെ കന്നഡ സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. കന്നഡയിലെ തുടക്കമാണ് നവീനിനെ പരിചയപ്പെടാനും ആ ബന്ധം വിവാഹത്തിലേക്കും എത്താന്‍ കാരണമായത്.

ഭാവനയുടെ പോസ്റ്റ്

എന്നും എന്‍റെ ഹൃദയം ഇങ്ങനെ ചേര്‍ത്തുപിടിക്കണമെന്നായിരുന്നു ഭാവന നവീനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 100 വര്‍ഷം ഇങ്ങനെ കഴിയാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടയെന്ന കമന്‍റുമായി ഭാവനയുടെ സഹോദരനും എത്തിയിട്ടുണ്ട്.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X