നവീന്‍റെ കൈപിടിച്ചപ്പോള്‍ സന്തോഷം! ജീവിതത്തിലെ മനോഹരമായ നിമിഷത്തെക്കുറിച്ച് ഭാവന പറഞ്ഞത്?

നമ്മളെന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആദ്യമായി എത്തിയത്. പരിമളമെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ താരം പ്രവേശിച്ചിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. പൃഥ്വിരാജ് ചിത്രമായ ആദം ജോണായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള സിനിമ. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ആരാധകരോട് സംവദിക്കാനായിം താരം കഴിഞ്ഞ ദിവസം സമയം കണ്ടെത്തിയിരുന്നു. നിരവധി ചോദ്യങ്ങളായിരുന്നു ആരാധകര്‍ താരത്തോട് ഉന്നയിച്ചത്. എന്നാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോള്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. അടുത്ത മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

Bhavana

ഭര്‍ത്താവിന്റെ സമ്മാനമായ പുതിയ ഫോണ്‍ എങ്ങനെയുണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. നല്ലതാണെന്ന മറുപടിയായിരുന്നു ഭാവനയുടേത്. നവീനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. നവീനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വൈകാതെ ചെയ്യുമെന്നായിരുന്നു മറുപടി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നവീന്റെ കൈപിടിച്ചപ്പോഴായിരുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X