ഇതുവരെ ചെയ്യാത്ത റോളിൽ ഭാവന; ആരാധകർ ഞെട്ടുമെന്ന് തീർച്ച

2002-ൽ പുതുമുഖങ്ങളെവച്ച് കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ അരങ്ങേറിയത്. പതിനാറാം വയസ്സിലാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നായിരുന്നു നമ്മൾ.

ചിത്രത്തിന്റെ വിജയത്തിന് ശേഷം താരത്തിന് നിരവധി അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു. മലയാളത്തിലെ ഒട്ടുമിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. 2003ൽ പുറത്തിറങ്ങിയ CID മൂസ, ക്രോണിക് ബാച്ചലർ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായതോടെ ഭാവനയുടെ താരമൂല്യം വർധിക്കുകയായിരുന്നു.

തുടർന്ന് നരൻ,സാഗർ ഏലിയാസ് ജാക്കി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി ഭാവന മാറുകയായിരുന്നു. തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ 'കൂടൽ നഗർ' ആയിരുന്നു ഭാവനയുടെ ആദ്യ തമിഴ് ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം 'ചിത്തിരം പേസുതെടീ' ആയിരുന്നു. ചിത്രം തമിഴിൽ ഗംഭീര വിജയം ആവുകയും ചെയ്തു.

നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിൽ ഭാവന സജീവമാണ്

2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന മലയാളത്തിൽ ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. 2018ൽ ആയിരുന്നു ഭാവനയുടെ വിവാഹം.

കന്നഡ സിനിമാ നിർമാതാവ് നവീൻ ആണ് ഭാവനയുടെ ഭർത്താവ്. നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിൽ ഭാവന സജീവമാണ്. താരം മലയാള സിനിമകളിൽ നിന്നും ഒരു ഇടവേളയും എടുത്തിരുന്നു.

തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഭാവന അടുത്തതായി അഭിനയിക്കുന്ന കന്നഡ സിനിമയാണ് പിങ്ക് നോട്ട്. ജി എൻ രുദ്രേഷ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആണ് ഈ സിനിമ ഒരുങ്ങുന്നത്.

ഭാവന ആദ്യമായിട്ടാണ് ഇരട്ടവേഷത്തിലെത്തുന്നത്

പുതിയ സിനിമ വിശേഷങ്ങൾ എല്ലാം തന്നെ ഭാവന തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ താരം ഇരട്ടവേഷത്തിൽ ആയിരിക്കും എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്.

ഭാവന ആദ്യമായിട്ടാണ് ഇരട്ടവേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ആരാധകർ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് താരത്തിന്റെ പേജിൽ കമന്റുകൾ ഇടുന്നുണ്ട്.

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയായിരിക്കും ഇത് എന്നാണ് വിവരം. വൈകാരികതയും ഉദ്വേഗവും ഒരുപോലെ കോർത്തിണക്കിയ രീതിയിലാണ് തിരക്കഥ അണിയിച്ചൊരുക്കുന്നത്.

ജാസിഗിഫ്റ്റ് ആയിരിക്കും സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം ജാസിഗിഫ്റ്റ് പങ്കുവച്ചിരുന്നു.

Recommended Video

ഭാവനയുടെ തിരിച്ചുവരവിൽ പൃഥ്വി പ്രതികരിക്കുന്നു | Prithviraj Interview
ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്

ആദം ജോൺ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്താൻ തയ്യാറെടുക്കുന്നു എന്നതും ഭാവനയുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്.

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്' എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. റെനീഷ് അബ്‍ദുൾ ഖാദറാണ് നി‍ർമ്മാണം. നടൻ മമ്മൂട്ടിയാണ് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭാവന തന്നെ ഇൻസ്റ്റഗ്രാമിൽ പുതിയ സിനിമയെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നതെന്ന് മുമ്പ് വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ നവാഗത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്നത്.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X